മുംബൈ: ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍ കെഎൽ രാഹുല്‍ ഇംഗ്ലണ്ട് പര്യടത്തിനുണ്ടാവില്ല. അരക്കെട്ടിനേറ്റ പരിക്കിന്‍റെ ചികിത്സയ്ക്കായി ജർമനിയിലേക്ക് പോകാനൊരുങ്ങുകയാണ് താരം. ബിസിസിഐ സെക്രട്ടറി ജയ്‌ഷായാണ് ഇക്കാര്യം അറിയിച്ചത്.
“അത് ശരിയാണ്, ബോർഡ് അവന്‍റെ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്, അവന്‍ ഉടൻ ജർമനിയിലേക്ക് പോകും” ബിസിസിഐ സെക്രട്ടറി ജയ് ഷാ ക്രിക്‌ബസിനോട് പറഞ്ഞു. ഈ മാസം അവസാനമോ ജൂലൈ ആദ്യമോ രാഹുൽ ജർമനിയിലേക്ക് പോയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ കൊവിഡ് മൂലം മാറ്റിവെച്ച ഒറ്റ ടെസ്റ്റും, മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നത്. പര്യടനത്തില്‍ വൈസ് ക്യാപ്റ്റനായി രാഹുലിനെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരുന്നത്. ഇതോടെ പുതിയ വൈസ് ക്യാപ്‌റ്റനെ ബിസിസിഐ പ്രഖ്യാപിക്കും.
-
England bound ✈️
— BCCI (@BCCI) June 16, 2022 " class="align-text-top noRightClick twitterSection" data="
📸 📸: Snapshots as #TeamIndia takes off for England. 👍 👍 pic.twitter.com/Emgehz2hzm
">England bound ✈️
— BCCI (@BCCI) June 16, 2022
📸 📸: Snapshots as #TeamIndia takes off for England. 👍 👍 pic.twitter.com/Emgehz2hzmEngland bound ✈️
— BCCI (@BCCI) June 16, 2022
📸 📸: Snapshots as #TeamIndia takes off for England. 👍 👍 pic.twitter.com/Emgehz2hzm
അതേസമയം വ്യാഴാഴ്ച പുലര്‍ച്ചെ വിരാട് കോലി, ചേതേശ്വർ പൂജാര, ശുഭ്മാൻ ഗിൽ, ശാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയ ടെസ്റ്റ് ടീമിലെ ചില താരങ്ങള്‍ മുംബൈയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് പോയിട്ടുണ്ട്. ഇവര്‍ക്കൊപ്പം ഇല്ലാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഈ മാസം 20ന് ബെംഗലൂരുവില്‍ നിന്ന് ലണ്ടനിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.
also read: ജീവിതത്തിൽ എല്ലാം നേടിയെന്നാണോ അവൻ കരുതുന്നത് ? ; കോലിയെ ചോദ്യം ചെയ്‌ത് അഫ്രീദി
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിക്കുന്ന റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ പരമ്പരയ്‌ക്ക് ശേഷം ലണ്ടനിലേക്ക് പോകും. അടുത്ത മാസം ഒന്നുമുതലാണ് ബര്‍മിങ്‌ഹാമില്‍ ടെസ്റ്റ് മത്സരം ആരംഭിക്കുക. ഇതിന് മുന്നെ ഈ മാസം 24 മുതല്‍ 27വരെ ലെസിസ്റ്റര്‍ഷെയറിനെതിരെ ഇന്ത്യ ചതുര്‍ദിന പരിശീലന മത്സരം കളിക്കും.