ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം കെഎല്‍ രാഹുലിനും അഫ്‌ഗാന്‍ താരം റാഷിദ് ഖാനും ഐപിഎല്ലില്‍ നിന്നും ഒരു വര്‍ഷത്തേക്ക് വിലക്ക് നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗവിന്‍റെ ഉടകളായ ആര്‍പിഎസ്‌ജി ഗ്രൂപ്പിനെതിരെ പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ടീമുകള്‍ ബിസിസിഐയ്ക്ക് പരാതി നല്‍കിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കളിക്കാരില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ലഖ്നൗവിനെതിരെ ഇരു ഫ്രാഞ്ചൈസികളും പരാതി നല്‍കിയതെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് താരങ്ങളുടെ വിലക്ക് സംബന്ധിച്ചും അഭ്യൂഹങ്ങളുയര്‍ന്നത്. അതേസമയം ഫ്രാഞ്ചൈസികളുടെ പരാതി ബിസിസിഐ പരിശോധിച്ച് വരുകയാണെന്ന് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് താരങ്ങളെ നിലനിര്‍ത്താനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ വിവാദം.
also read: Arab Cup: ലോകകപ്പിന് റിഹേഴ്‌സല്‍, ഖത്തറില്‍ അറബ് കപ്പിന് തുടക്കം
ക്യാപ്‌റ്റന്‍ കൂടിയായ രാഹുലിനെ നിലനിര്‍ത്താന്‍ പഞ്ചാബും, റാഷിദ് ഖാനെ നിലനിര്‍ത്താന്‍ ഹൈദരാബാദും താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇരുവരും ടീം വിടുന്നാതായി അറിയിക്കുകയായിരുന്നു. ഇതിന് പിന്നില്‍ ലഖ്‌നൗവിന്‍റെ ഇടപെടലാണെന്നാണ് സൂചന.
പഞ്ചാബ് വിടുന്നതിനായി രാഹുലിന് 20 കോടിയിലേറെ രൂപയും റാഷിദിന് 16 കോടി രൂപ വരെയും ലഖ്നൗ ഓഫര്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ 11 കോടിയും ഒമ്പത് കോടിയുമാണ് യഥാക്രമം രാഹുലിന്‍റേയും റാഷിദിന്‍റേയും പ്രതിഫലം.
നേരത്തെ 2010-ല്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയ്ക്ക് ബിസിസിഐ ഐപിഎല്ലില്‍ ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജസ്ഥാന്‍ റോയല്‍സുമായി കരാര്‍ നിലനില്‍ക്കെ ചെന്നൈ സൂപ്പര്‍ കിങ്സുമായി ചര്‍ച്ച നടത്തിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി.