ദുബായ്: ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നെ ടി20 ലോകകപ്പിനുള്ള വെസ്റ്റ്ഇന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് നായകന്‍ കീറോൺ പൊള്ളാർഡ്. ഐപിഎല്ലിലെ മികവിന്‍റെ അടിസ്ഥാനത്തിൽ താരത്തെ ടീമിലേക്ക് തിരിച്ചുവിളിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വിന്‍ഡീസ് നായകന്‍റെ പ്രതികരണം.
'സുനിൽ നരെയ്നെ ടീമിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട തന്‍റെ വാക്കുകള്‍ പലവഴിക്കും തിരിക്കും. നരെയ്‌ന്‍റെ പന്തുകൾ ഷാർജയിലെ പിച്ചിൽ തിരിയുന്നതു പോലെ തന്നെ. ഇപ്പോള്‍ നമുക്ക് ടീമിലുള്ള 15 താരങ്ങളെക്കുറിച്ച് ആലോചിക്കാം.
ഇത്തവണ അവരെ വച്ച് കിരീടം നിലനിർത്താനാകുമോ എന്നതാണ് പ്രധാനം. വിഷയവുമായി ബന്ധപ്പെട്ട് ആവശ്യത്തിലധികം പറഞ്ഞുകഴിഞ്ഞു. ഇതേക്കുറിച്ച് ഉത്തരവാദിത്തപ്പെട്ടവർ നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ട്. വ്യക്തിപരമായി നരെയ്ൻ എന്‍റെ അടുത്ത സുഹൃത്താണ്.
അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടും മുന്നെ തന്നെ ഞങ്ങള്‍ ഒന്നിച്ചാണ് കളിച്ചുവളര്‍ന്നത്. അദ്ദേഹം ഒരു ലോകോത്തര താരം തന്നെയാണെന്നതിൽ സംശയമില്ല’ – പൊള്ളാർഡ് പറഞ്ഞു.
അതേസമയം ബൗളിങ് ആക്ഷനിലെ പ്രശ്‌നങ്ങള്‍ കാരണം 2019 ഓഗസ്റ്റിനുശേഷം വിന്‍ഡീസിനായി രാജ്യാന്തര മത്സരങ്ങള്‍ കളിക്കാന്‍ താരത്തിനായിരുന്നില്ല. പിന്നീട് ബൗളിങ് ആക്ഷനില്‍ മാറ്റം വരുത്തി തിരിച്ച് വരവിന് ശ്രമം നടത്തിയ താരത്തിന് ശാരീരിക ക്ഷമത തെളിയിക്കാനായിട്ടില്ലെന്ന് ടീമിന്‍റെ മുഖ്യ സെലക്ടര്‍ റോജർ ഹാർപ്പർ നേരത്തെ വിശദീകരിച്ചിരുന്നു.