ദുബായ്: 2022 ജനുവരിയിലെ മികച്ച താരങ്ങളെ ഇന്ന് പ്രഖ്യാപിച്ചു ഐസിസി. മികച്ച പുരുഷ താരമായി ദക്ഷിണാഫ്രിക്കൻ താരം കീഗൻ പീറ്റേഴ്‌സണും, വനിത താരമായി ഇംഗ്ലണ്ടിന്‍റെ ഹീതർ നൈറ്റും തെരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണാഫ്രിക്കൻ അണ്ടർ 19 ലോകകപ്പ് താരം ഡെവാൾഡ് ബ്രെവിസ്, ബംഗ്ലാദേശ് പേസർ ഇബാദത്ത് ഹൊസൈൻ എന്നിവരെ പിന്നിലാക്കിയാണ് പീറ്റേഴ്‌സണ്‍ ജേതാവായത്. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്.
-
🇿🇦 Keegan Petersen
— ICC (@ICC) February 14, 2022 " class="align-text-top noRightClick twitterSection" data="
🏴 Heather Knight
🌟 ICC Players of the Month for January 2022#POTM
">🇿🇦 Keegan Petersen
— ICC (@ICC) February 14, 2022
🏴 Heather Knight
🌟 ICC Players of the Month for January 2022#POTM🇿🇦 Keegan Petersen
— ICC (@ICC) February 14, 2022
🏴 Heather Knight
🌟 ICC Players of the Month for January 2022#POTM
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് പിന്നിലായതിന് ശേഷം ദക്ഷിണാഫ്രിക്ക പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. പരമ്പര വിജയത്തിൽ നിർണായക പങ്ക് വഹിച്ച പീറ്റേഴ്‌സൺ പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വനിത അവാർഡിനായി അവസാന മൂന്നിലുൾപ്പെട്ടിരുന്ന ശ്രീലങ്കൻ ക്യാപ്റ്റൻ ചമാരി അത്തപത്തു, വെസ്റ്റ് ഇൻഡീസ് താരം ഡീൻഡ്ര ഡോട്ടിൻ എന്നിവരെ പിന്തള്ളിയാണ് ഇംഗ്ലണ്ട് വനിത ക്യാപ്‌റ്റൻ ജനുവരിയിലെ മികച്ച വനിത താരമായി തിരഞ്ഞെടുക്കപ്പെട്ടത്. കാൻബറയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ നയിച്ച നൈറ്റ് ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി മൽസരം പൂർത്തിയാക്കിയിരുന്നു.
ALSO READ: ISL | വിജയവഴിയില്‍ തിരിച്ചെത്താന്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും, എതിരാളികൾ ഈസ്റ്റ് ബംഗാൾ