കൊളംബോ : നാട്ടില്‍ അഫ്‌ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര നടക്കുകയാണെങ്കിലും ശ്രീലങ്കന്‍ ക്രിക്കറ്റിന് ഇത് കല്യാണക്കാലമാണ്. പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തിന്‍റെ ഇടയിലുള്ള മൂന്ന് ദിവസത്തെ ഇടവേളയില്‍ വിവാഹിതരായത് മൂന്ന് ലങ്കന്‍ താരങ്ങളാണ്. കസുൻ രജിത, പാത്തും നിസ്സാങ്ക, ചരിത് അസലങ്ക എന്നിവരാണ് ജീവിതത്തില്‍ മറ്റൊരു ഇന്നിങ്‌സിന് തുടക്കം കുറിച്ചത്.
-
Congratulations to Charith Asalanka, Pathum Nissanka and Kasun Rajitha! 💍🎉 pic.twitter.com/qlUZKtOMVG
— Sri Lanka Cricket 🇱🇰 (@OfficialSLC) November 28, 2022 " class="align-text-top noRightClick twitterSection" data="
">Congratulations to Charith Asalanka, Pathum Nissanka and Kasun Rajitha! 💍🎉 pic.twitter.com/qlUZKtOMVG
— Sri Lanka Cricket 🇱🇰 (@OfficialSLC) November 28, 2022Congratulations to Charith Asalanka, Pathum Nissanka and Kasun Rajitha! 💍🎉 pic.twitter.com/qlUZKtOMVG
— Sri Lanka Cricket 🇱🇰 (@OfficialSLC) November 28, 2022
കൊളംബോയിലെ വ്യത്യസ്‌ത സ്ഥലങ്ങളിൽ വച്ചാണ് മൂവരുടേയും വിവാഹം നടന്നത്. മൂവര്‍ക്കും ആശംസകള്‍ നേര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. നവവധുമാര്‍ക്ക് ഒപ്പമുള്ള മൂവരുടേയും ചിത്രവും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
Also read: 'പന്തിന്‍റെ ശരാശരി വെറും 30, സഞ്‌ജുവിന്‍റേത് 60ന് മുകളില്‍'; മലയാളി താരത്തിനായി വാദിച്ച് സൈമൺ ഡൗൾ
കസുൻ രജിതയുടെ വിവാഹ ചടങ്ങില്‍ നിന്നുമുള്ള ഒരു ഡാന്‍സ് വീഡിയോ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രശസ്‌ത ബോളിവുഡ് ഗാനമായ 'ഡേസി ഗേളിന്' കസുൻ രജിതയൊടൊപ്പം രമേഷ് മെൻഡിസ്, പ്രവീൺ ജയവിക്രമ, ദിൽഷൻ മധുശങ്ക, ലസിത് എംബുൽദേനിയ എന്നിവര്‍ ചേര്‍ന്നാണ് ചുവടുവയ്‌ക്കുന്നത്.
-
sri lankan players dancing to desi girl was not on my shaadi szn ‘22 bingo card pic.twitter.com/doZOmFiAHP
— Sritama (Ross Taylor’s version) (@cricketpun_duh) November 28, 2022 " class="align-text-top noRightClick twitterSection" data="
">sri lankan players dancing to desi girl was not on my shaadi szn ‘22 bingo card pic.twitter.com/doZOmFiAHP
— Sritama (Ross Taylor’s version) (@cricketpun_duh) November 28, 2022sri lankan players dancing to desi girl was not on my shaadi szn ‘22 bingo card pic.twitter.com/doZOmFiAHP
— Sritama (Ross Taylor’s version) (@cricketpun_duh) November 28, 2022
അതേസമയം പരമ്പരയില്‍ 1-0ത്തിന് അഫ്‌ഗാന്‍ മുന്നിലാണ്. രണ്ടാം മത്സരം മഴയത്തുടര്‍ന്ന് ഉപേക്ഷിച്ചപ്പോള്‍ ആദ്യ മത്സരത്തിലെ വിജയമാണ് അഫ്‌ഗാനെ മുന്നിലെത്തിച്ചത്. നവംബര്‍ 30നാണ് മൂന്നാം ഏകദിനം നടക്കുക.