ETV Bharat / sports

Kapil Dev On Indian Team: 'ലോകകപ്പ് നേടാൻ ഈ ടീം തയാറാണ്, ആവേശത്തോടെ കളിക്കണം, ആസ്വദിക്കണം': കപിൽ ദേവ് - Kapil Dev

Kapil Dev about Asia Cup 2023: ഏകദിന ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീം മികച്ചതെന്ന് ഇതിഹാസ നായകന്‍ കപില്‍ ദേവ്.

Kapil Dev on Indian Team  ODI World Cup 2023  Asia Cup 2023  കപില്‍ ദേവ്  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഏകദിന ലോകകപ്പ് 2023  ഏഷ്യ കപ്പ് 2023  ഇന്ത്യ vs ശ്രീലങ്ക  Kapil Dev
Kapil Dev on Indian Team ODI World Cup 2023 Asia Cup 2023
author img

By ETV Bharat Kerala Team

Published : Sep 18, 2023, 8:25 PM IST

മുംബൈ : ഏഷ്യ കപ്പ് (Asia Cup 2023) നേടിയ ഇന്ത്യന്‍ ടീം ഏകദിന ലോകകപ്പ് (ODI World Cup 2023) കളിക്കാനും വിജയിക്കാനും തയാറാണെന്ന് മുൻ ക്യാപ്റ്റൻ കപിൽ ദേവ് (Kapil Dev feels India is ready to play and win the ODI World Cup 2023). ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ നാലിൽ എത്തുക എന്നതാണ് ഇന്ത്യന്‍ ടീം ആദ്യം ചെയ്യേണ്ട പ്രധാന കാര്യം. ബാക്കിയുള്ളത് ഭാഗ്യത്തെക്കൂടി ആശ്രയിച്ചുള്ളതാണെന്നും കപിൽ ദേവ് പറഞ്ഞു.

ടൂര്‍ണമെന്‍റിനിറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍ ആവേശത്തോടെയും ആസ്വദിച്ചും കളിക്കണം. ലോകകപ്പില്‍ ഇന്ത്യ ഫേവറേറ്റുകളാണെന്ന് ഇപ്പോള്‍ തനിക്ക് പറയാന്‍ കഴിയില്ലെന്നും 64-കാരനായ മുന്‍ താരം കൂട്ടിച്ചേര്‍ത്തു (Kapil Dev on Indian Team). 'നമുക്ക് ആദ്യ നാലിൽ വരാൻ കഴിയുമെങ്കിൽ, അത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

ബാക്കിയുള്ള കാര്യങ്ങള്‍ ഭാഗ്യത്തെക്കുടി ആശ്രയിക്കുന്നതാണ്. ടൂര്‍ണമെന്‍റില്‍ നമ്മള്‍ ഫേവറേറ്റുകളാണെന്ന് നമുക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല. തീർച്ചയായും, നമ്മുടെ ടീം വളരെ മികച്ചതാണ്.

നമ്മൾ വളരെ കഠിനാധ്വാനം ചെയ്യണം. എനിക്ക് നമ്മുടെ ടീമിനെ നന്നായി അറിയാം. പക്ഷെ, മറ്റ് ടീമുകളെ കുറിച്ച് അത്ര നന്നായി അറിയില്ല. അതിനാല്‍ തന്നെ ഇപ്പോള്‍ തന്നെ നമ്മള്‍ ഫേവറേറ്റുകളാണെന്ന് ഞാന്‍ പറയുന്നത് തീര്‍ത്തും അന്യായമാണ്.

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം, ഏകദിന ലോകകപ്പില്‍ കളിക്കാനും ചാമ്പ്യന്മാരാവാനും അവര്‍ തയാറാണ്. അവർ ആവേശത്തോടെ കളിക്കണം, ആസ്വദിക്കണം' -ഇന്ത്യയ്‌ക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന നായകന്‍ കൂടിയായ കപില്‍ ദേവ് (Kapil Dev) പറഞ്ഞു.

ALSO READ: Gautam Gambhir on Shreyas Iyer : 'വരും ദിവസങ്ങളില്‍ പകരക്കാരനെത്തും'; ഏകദിന ലോകകപ്പ് ടീമില്‍ നിന്നും ശ്രേയസ് പുറത്താവുമെന്ന് ഗൗതം ഗംഭീര്‍

ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്ക് എതിരായ ഇന്ത്യയുടെ പ്രകടനത്തെയും കപിൽ ദേവ് പ്രശംസിച്ചു. 'ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയ്‌ക്ക് എതിരെ കളിച്ചത് മികച്ച ക്രിക്കറ്റാണ്. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ കടുത്ത മത്സരങ്ങള്‍ കാണാനാണ് എനിക്ക് ഇഷ്‌ടം.

എന്നാല്‍ ഒരു കളിക്കാരനെന്ന നിലയിൽ, അവരെ 30 റൺസിന് പുറത്താക്കി വിജയിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ, ഒരു കാഴ്‌ചക്കാരനെന്ന നിലയില്‍ കുറച്ച് അടുത്ത മത്സരങ്ങൾ മികച്ചതായിരിക്കും' -കപിൽ ദേവ് പറഞ്ഞു നിര്‍ത്തി.

അതേസമയം ഏഷ്യ കപ്പിന്‍റെ ഫൈനലില്‍ 10 വിക്കറ്റിന്‍റെ വിജയമായിരുന്നു ഇന്ത്യ നേടിയിരുന്നത്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ശ്രീലങ്ക 15.2 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ 50 റണ്‍സ് മാത്രമാണ് നേടിയത്. ആറ് വിക്കറ്റുകള്‍ വീഴ്‌ത്തിയ മുഹമ്മദ് സിറാജായിരുന്നു ശ്രീലങ്കയെ തകര്‍ത്തത്. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 6.1 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ ലക്ഷ്യം നേടുകയായിരുന്നു.

ALSO READ: Sanju Samson To Return Indian team: സഞ്‌ജുവിന് വീണ്ടും അവസരം; ഓസീസിനെതിരെ സീനിയേഴ്‌സിന് വിശ്രമം?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.