വെല്ലിങ്‌ടണ്‍: ഏകദിന ക്രിക്കറ്റ് ലോകകപ്പിനൊരുങ്ങുന്ന ന്യൂസിലന്‍ഡ് ടീമിന് വമ്പന്‍ തിരിച്ചടി. ഇന്ത്യ വേദിയാകുന്ന ലോകകപ്പില്‍ കിവീസിന് കളിക്കാന്‍ അവരുടെ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ഉണ്ടാകില്ല. ഐപിഎല്ലിനിടെയുണ്ടായ പരിക്കാണ് താരത്തിനും ന്യൂസിലന്‍ഡ് ടീമിനും വില്ലനായിരിക്കുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 സീസണില്‍ ചെന്നൈക്കെതിരായ ആദ്യ മത്സരത്തിലാണ് കെയ്‌ന്‍ വില്യംസണിന് പരിക്കേറ്റത്. മത്സരത്തില്‍ ചെന്നൈ ഇന്നിങ്‌സിന്‍റെ 13-ാം ഓവറില്‍ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ ഷോട്ട് തടഞ്ഞിടാന്‍ ശ്രമിക്കവേയാണ് വില്യംസണിന് പരിക്കേല്‍ക്കുന്നത്. ബൗണ്ടറി ലൈനില്‍ നിന്നും ഉയര്‍ന്ന് ചാടിയ താരം നിലതെറ്റി വീഴുകയായിരുന്നു.
ഈ സമയത്താണ് വില്യംസണിന്‍റെ കാല്‍മുട്ട് നിലത്തിടിച്ചത്. പിന്നാലെ മൈതാനത്ത് വീണ് വേദനകൊണ്ട് പുളഞ്ഞ ഗുജറാത്ത് ടൈറ്റന്‍സ് താരം സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ സഹായത്തോടെയായിരുന്നു ഗ്രൗണ്ട് വിട്ടത്. പിന്നീട് മത്സരത്തില്‍ ബാറ്റ് ചെയ്യാനും വില്യംസണ്‍ എത്തിയിരുന്നില്ല.
-
Injury Update | Kane Williamson will require surgery on his injured right knee, after scans on Tuesday confirmed he’d ruptured his anterior cruciate ligament while fielding for the Gujarat Titans in the Indian Premier League. More at the link https://t.co/3VZV7AcnL2 pic.twitter.com/tN0e7X8tme
— BLACKCAPS (@BLACKCAPS) April 5, 2023 " class="align-text-top noRightClick twitterSection" data="
">Injury Update | Kane Williamson will require surgery on his injured right knee, after scans on Tuesday confirmed he’d ruptured his anterior cruciate ligament while fielding for the Gujarat Titans in the Indian Premier League. More at the link https://t.co/3VZV7AcnL2 pic.twitter.com/tN0e7X8tme
— BLACKCAPS (@BLACKCAPS) April 5, 2023Injury Update | Kane Williamson will require surgery on his injured right knee, after scans on Tuesday confirmed he’d ruptured his anterior cruciate ligament while fielding for the Gujarat Titans in the Indian Premier League. More at the link https://t.co/3VZV7AcnL2 pic.twitter.com/tN0e7X8tme
— BLACKCAPS (@BLACKCAPS) April 5, 2023
തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നും പുറത്തായ താരം കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം സ്‌കാനിങിനും വില്യംസണ്‍ വിധേയനായി. ഈ പരിശോധനയില്‍ താരത്തിന്‍റെ വലത് കാല്‍മുട്ടില്‍ മുന്‍ഭാഗത്ത് ക്രൂസിയേറ്റ് ലിഗ്‌മെന്‍റിന് വിള്ളല്‍ സംഭവിച്ചുവെന്ന് കണ്ടെത്തി.
ശസ്ത്രക്രിയക്ക് ശേഷം മാത്രമെ താരത്തിന് പരിക്കില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കു. വരുന്ന മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ തന്നെ വില്യംസണ്‍ ശസ്ത്രക്രിയക്ക് വിധേയനാകും. ഇതിന് ശേഷം, ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിന് മുന്‍പ് വില്യംസണിന് പൂര്‍ണമായി കായികക്ഷമത വീണ്ടെടുക്കാന്‍ സാധിക്കില്ലെന്ന് ഔദ്യോഗിക വാര്‍ത്ത കുറിപ്പിലൂടെ ബ്ലാക്ക് ക്യാപ്‌സ് വ്യക്തമാക്കിയിരുന്നു.
Also Read: IPL 2023 | ബട്‌ലര്‍ ഇറങ്ങിയില്ല, അശ്വിന്‍ ഓപ്പണറായി; കാരണം വ്യക്തമാക്കി സഞ്‌ജു സാംസണ്‍
കാല്‍മുട്ടിനേറ്റ പരിക്ക് തന്നെ വിഷമിപ്പിക്കുന്നതാണെന്നും എത്രയും പെട്ടന്ന് തന്നെ കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ ശ്രമിക്കുമെന്നും കെയ്‌ന്‍ വില്യംസണ്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു. നായകന്‍റെ പരിക്കില്‍ പ്രതികരണവുമായി കിവീസ് പരിശീലകന്‍ ഗാരി സ്റ്റെഡും രംഗത്തെത്തിയിരുന്നു.
പ്രതീക്ഷിച്ചതിനേക്കാള്‍ വലുതാണ് സംഭവിച്ചിരിക്കുന്നത്. ലോകകപ്പിന് മുന്‍പ് എന്തെങ്കിലും ശുഭകരമായ വാര്‍ത്ത ഞങ്ങള്‍ക്കില്ല. വില്യംസണിന്‍റെ പരിക്കില്‍ ഇപ്പോള്‍ പറയാനുള്ളത് താരത്തിന് ലോകകപ്പ് നഷ്‌ടമായേക്കും എന്നത് മാത്രമാണ്', സ്റ്റെഡ് വ്യക്തമാക്കി.
2019 ലോകകപ്പില്‍ കെയ്‌ന്‍ വില്യംസണിന് കീഴിലായിരുന്നു ന്യൂസിലന്‍ഡ് ഫൈനല്‍ കളിച്ചത്. ടൂര്‍ണമെന്‍റില്‍ ഉടനീളം കിവീസിന് വേണ്ടി മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ നായകന് സാധിച്ചു. ടൂര്‍ണമെന്‍റില്‍ 10 മത്സരം കളിച്ച വില്യംസണ്‍ 578 റണ്‍സാണ് അന്ന് അടിച്ചുകൂട്ടിയത്.
ഗുജറാത്തില്‍ വില്യംസണിന് പകരം ഷനക: പരിക്കേറ്റ കിവീസ് താരം കെയ്‌ന്‍ വില്യംസണിന് പകരം ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ ടീമിലെത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്‌ക്കാണ് ഷനകയെ ഗുജറാത്ത് സ്വന്തമാക്കിയത്. ആദ്യമായാണ് ലങ്കന്‍ താരം ഐപിഎല്ലിനെത്തുന്നത്.