ETV Bharat / sports

താരങ്ങൾക്ക് അതൃപ്‌തി ; ഓസീസ് ടീമിന്‍റെ പരിശീലക സ്ഥാനം രാജിവച്ച് ജസ്റ്റിൻ ലാംഗർ

അതേസമയം ലാംഗറിനെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പുറത്താക്കിയതാണെന്ന ആരോപണവും ഉയർന്നുവരുന്നുണ്ട്

author img

By

Published : Feb 5, 2022, 7:42 PM IST

Justin Langer resigns as Australia head coach  Justin Langer  Justin Langer resigns as Australia head coach  ജസ്റ്റിൻ ലാംഗറിനെ പുറത്താക്കി  പരിശീലക സ്ഥാനം രാജിവെച്ച് ജസ്റ്റിൻ ലാംഗർ  ജസ്റ്റിൻ ലാംഗർ പടിയിറങ്ങി
താരങ്ങൾക്ക് അതൃപ്‌തി; ഓസീസ് ടീമിന്‍റെ പരിശീലക സ്ഥാനം രാജിവെച്ച് ജസ്റ്റിൻ ലാംഗർ

മെൽബണ്‍ : ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം രാജിവച്ച് ജസ്റ്റിൻ ലാംഗർ. ലാംഗറിന്‍റെ പരിശീലന ശൈലിയോട് ടീമിലെ താരങ്ങളിൽ തന്നെ വിയോജിപ്പുണ്ടായ സാഹചര്യത്തിലാണ് രാജി. ജൂണിൽ ടീമുമായുള്ള കരാർ അവസാനിക്കാനിരിക്കെയാണ് ലാംഗറിന്‍റെ അപ്രതീക്ഷിത പടിയിറക്കം. ഓസീസ് ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ച് ആൻഡ്രൂ മക്‌ഡൊണാൾഡിനാണ് ഇടക്കാല ചുമതല.

2018 ലെ പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് മുൻ പരിശീലകൻ ഡാരൻ ലേമാൻ രാജിവച്ചതിനെത്തുടർന്നാണ് ലാംഗർ പരിശീലക വേഷം ഏറ്റെടുത്തത്. ലാംഗറുടെ കീഴിൽ വലിയ നേട്ടങ്ങളാണ് ഓസീസ് കൊയ്‌തത്. ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പും, ആഷസ് പരമ്പരയും ലാംഗറുടെ കീഴിൽ ഓസീസ് നേടി. എന്നാൽ ലാംഗറുടെ പരിശീലന രീതിയിൽ പല മുതിർന്ന താരങ്ങളും എതിര്‍പ്പ് ഉന്നയിച്ചിരുന്നു.

  • Andrew McDonald will step up into the role of interim head coach of our men's national team, with official duties beginning with Australia's upcoming T20I series against Sri Lanka. pic.twitter.com/BW3j4PBPrf

    — Cricket Australia (@CricketAus) February 5, 2022 " class="align-text-top noRightClick twitterSection" data=" ">

ALSO READ: IND VS WI | മായങ്ക് ക്വാറന്‍റൈനിൽ, തനിക്കൊപ്പം ഇഷാൻ കിഷൻ ഓപ്പണറാകുമെന്ന് രോഹിത് ശർമ

ടീം അംഗങ്ങളിൽ അതൃപ്‌തിയുള്ളതിനാൽ അദ്ദേഹത്തെ പുറത്താക്കുമെന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ കരാർ നീട്ടിനൽകാമെന്ന വാഗ്‌ദാനം മുന്നോട്ടുവച്ചെങ്കിലും ലാംഗർ അത് സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് ഓസീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്. അതേസമയം ലാംഗറിനെ പുറത്താക്കിയതാണെന്ന ആരോപണവുമായി റിക്കി പോണ്ടിങ്ങ് ഉൾപ്പടെയുള്ള താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.