ETV Bharat / sports

റാഷിദ് ഖാന്‍റെ 'അഭാവം' മറ്റുള്ളവരുടെ 'അവസരം' ; അഫ്‌ഗാനിസ്ഥാന്‍ പരിശീലകന്‍ ജോനാഥന്‍ ട്രോട്ട്

Jonathan Trott On Rashid Khan: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയില്‍ റാഷിദ് ഖാന്‍റെ അഭാവത്തെ കുറിച്ച് അഫ്‌ഗാന്‍ പരിശീലകന്‍ ജോനാഥന്‍ ട്രോട്ട്.

author img

By ETV Bharat Kerala Team

Published : Jan 11, 2024, 1:17 PM IST

Updated : Jan 11, 2024, 7:43 PM IST

India vs Afghanistan  Rashid Khan  Trott On Rashid Khan  റാഷിദ് ഖാന്‍
Jonathan Trott On Rashid Khan

മൊഹാലി : സൂപ്പര്‍ താരം റാഷിദ് ഖാന്‍ (Rashid Khan) ഇല്ലാതെയാണ് ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്കായി അഫ്‌ഗാനിസ്ഥാന്‍ കളത്തിലിറങ്ങാന്‍ ഒരുങ്ങുന്നത് (India vs Afghanistan). ലോകകപ്പിന് പിന്നാലെ നടുവിനേറ്റ പരിക്കിന് ശസ്‌ത്രക്രിയക്ക് വിധേയനായ താരം നിലവില്‍ പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ല. ഈ കാരണം കൊണ്ടാണ് താരം ഇന്ത്യയ്‌ക്കെതിരായ മൂന്ന് ടി20 മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ തുറുപ്പ് ചീട്ടാണ് റാഷിദ് ഖാന്‍. പന്തുകൊണ്ടും വാലറ്റത്തെ വെടിക്കെട്ട് ബാറ്റിങ് മികവ് കൊണ്ടും പലപ്പോഴും ടീമിനായി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ റാഷിദ് ഖാന് സാധിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ റാഷിദ് ഖാന്‍റെ അഭാവം അഫ്‌ഗാനിസ്ഥാന്‍ ടീമിന് കനത്ത തിരിച്ചടിയാണ്.

എന്നാല്‍, റാഷിദിന്‍റെ അഭാവം മറ്റ് താരങ്ങള്‍ക്ക് തങ്ങളുടെ മികവ് പുറത്തെടുക്കാനുള്ള അവസരമാണെന്നാണ് അഫ്‌ഗാനിസ്ഥാന്‍ പരിശീലകന്‍ ജോനാഥന്‍ ട്രോട്ടിന്‍റെ അഭിപ്രായം (Jonathan Trott On Rashid Khan Absence). മൊഹാലിയിലെ മത്സരത്തിന് മുന്‍പായി ജിയോ സിനിമയോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

'ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്നും റാഷിദ് ഖാന്‍ പുറത്തായിരിക്കുകയാണ്. ടി20 ലോകകപ്പാണ് വരാനിരിക്കുന്നത്. ഈ സാഹചര്യത്തില്‍ റാഷിദിന്‍റെ അഭാവം മറ്റ് താരങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അവസരമാണ്.

റാഷിദിനെ പോലെ തന്നെ അഫ്‌ഗാന്‍ ക്രിക്കറ്റിന്‍റെ മുഖമായി മാറാന്‍ അവര്‍ക്ക് ഈ അവസരം പ്രയോജനം ചെയ്യുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. റാഷിദിന്‍റെ അഭാവം ടീമിന് വലിയ നഷ്‌ടമാണ്. എങ്കിലും ലോകകപ്പില്‍ ഉള്‍പ്പടെയുള്ള സമ്മര്‍ദങ്ങളെ നേരിടാന്‍ ആരെല്ലാം തയ്യാറാകും എന്ന കാര്യം ഇതിലൂടെ മനസിലാകും'- ട്രോട്ട് അഭിപ്രായപ്പെട്ടു.

റാഷിദിന്‍റെ അഭാവത്തില്‍ മുജീബ് ഉര്‍ റഹ്മാനായിരിക്കും അഫ്‌ഗാനിസ്ഥാന്‍ സ്‌പിന്‍ ഡിപ്പാര്‍ട്ട്‌മെന്‍റിനെ നയിക്കുക. മുഹമ്മദ് നബി, നൂര്‍ അഹമ്മദ്, ഖായിസ് അഹമ്മദ്, ഷറഫുദീന്‍ അഷറഫ് എന്നിവരാണ് ടീമിലെ മറ്റ് സ്‌പിന്നര്‍മാര്‍.

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള അഫ്‌ഗാനിസ്ഥാന്‍ സ്ക്വാഡ് (Afghanistan T20I Squad Against India): ഇബ്രാഹിം സദ്രാന്‍ (ക്യാപ്‌റ്റന്‍), റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഹസ്രത്തുള്ള സസായി, റഹ്മത്ത് ഷാ, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, അസ്‌മത്തുള്ള ഒമര്‍സായി, മുജീബ് ഉര്‍ റഹ്മാന്‍, ഷറഫുദീന്‍ അഷറഫ്, ഖായിസ് അഹമ്മദ്, നവീന്‍ ഉല്‍ ഹഖ്, ഫസല്‍ഹഖ് ഫറൂഖി, നൂര്‍ അഹമ്മദ്, മുഹമ്മദ് സലീം സഫി, കരീം ജന്നത്, ഇക്രം അലിഖിൽ (വിക്കറ്റ് കീപ്പര്‍), ഫരീദ് അഹമ്മദ് മാലിക്.

Also Read : അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ടി20, വിക്കറ്റിന് പിന്നില്‍ 'അവസരം' കാത്ത് സഞ്ജുവും ജിതേഷും

Last Updated : Jan 11, 2024, 7:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.