ലണ്ടന്‍: അന്താരാഷ്‌ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 11,000 റണ്‍സ് നേടുന്ന താരമായി ഇംഗ്ലണ്ടിന്‍റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട്. അയര്‍ലന്‍ഡിനെതിരായി ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയതോടെയാണ് റൂട്ട് നേട്ടത്തിലേക്ക് എത്തിയത്. ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ജോ റൂട്ട് മറികടന്നത്.
ടെസ്റ്റ് കരിയറിലെ 130-ആം മത്സരത്തിലാണ് ജോ റൂട്ട് 11,000 റണ്‍സ് നേടിയത്. ബ്രയാന്‍ ലാറ 131 മത്സരങ്ങളില്‍ നിന്നായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. കൂടാതെ ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് 11,000 റണ്‍സ് നേടുന്ന താരമായും ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ മാറി.
-
*Red ball exists*
— Rajasthan Royals (@rajasthanroyals) June 2, 2023 " class="align-text-top noRightClick twitterSection" data="
🐐 Joe Root: pic.twitter.com/dOsjS2ruWQ
">*Red ball exists*
— Rajasthan Royals (@rajasthanroyals) June 2, 2023
🐐 Joe Root: pic.twitter.com/dOsjS2ruWQ*Red ball exists*
— Rajasthan Royals (@rajasthanroyals) June 2, 2023
🐐 Joe Root: pic.twitter.com/dOsjS2ruWQ
പത്ത് വര്‍ഷവും 171 ദിവസവും കൊണ്ടാണ് റൂട്ട് 11,000 ടെസ്റ്റ് റണ്‍സ് നേടിയത്. ഇംഗ്ലണ്ടിന്‍റെ തന്നെ മുന്‍താരം അലിസ്റ്റര്‍ കുക്കിനെ മറികടന്നാണ് റൂട്ട് ഈ നേട്ടത്തിലെത്തിയത്. 10 വര്‍ഷം 209 ദിവസം കൊണ്ടായിരുന്നു അലിസ്റ്റര്‍ കുക്ക് ഈ നേട്ടത്തിലെത്തിയത്.
ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് (13 വര്‍ഷം, 149 ദിവസം), ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര (13 വര്‍ഷം, 199 ദിവസം), മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് എന്നിവരാണ് ഈ പട്ടികയിലെ മറ്റുതാരങ്ങള്‍. ടെസ്റ്റ് ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ അതിവേഗം 11,000 റണ്‍സടിക്കുന്ന എട്ടാമത്തെ താരം കൂടിയാണ് റൂട്ട്. കരിയറിലെ 238-ാം ഇന്നിങ്‌സിലാണ് റൂട്ട് നേട്ടത്തിലേക്കെത്തിയത്.
അതേസമയം, അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ നാലാമനായിട്ടായിരുന്നു ജോ റൂട്ട് ക്രീസിലേക്കെത്തിയത്. 'ബാസ്ബോള്‍' ശൈലിയിലായിരുന്നു താരം മത്സരത്തില്‍ ബാറ്റ് വീശിയത്. മത്സരത്തില്‍ നേരിട്ട 55-ാം പന്തില്‍ റൂട്ട് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി.
ടെസ്റ്റ് കരിയറില്‍ റൂട്ടിന്‍റെ 38-ാം അര്‍ധസെഞ്ച്വറി ആയിരുന്നു ഇത്. മൂന്നാം വിക്കറ്റില്‍ ഒലീ പോപ്പിനൊപ്പം ചേര്‍ന്ന് 147 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കുന്നതിലും താരം പങ്കാളിയായി. 59 പന്തില്‍ 56 റണ്‍സ് നേടിയ ആന്‍ഡി മാക്ബ്രിനാണ് പുറത്താക്കിയത്.
-
11,000 Test runs ✅
— ICC (@ICC) June 2, 2023 " class="align-text-top noRightClick twitterSection" data="
A magnificent achievement for Joe Root 🙌#ENGvIRE | 📝: https://t.co/x2U3qVAiwW pic.twitter.com/Pce2O9xZRa
">11,000 Test runs ✅
— ICC (@ICC) June 2, 2023
A magnificent achievement for Joe Root 🙌#ENGvIRE | 📝: https://t.co/x2U3qVAiwW pic.twitter.com/Pce2O9xZRa11,000 Test runs ✅
— ICC (@ICC) June 2, 2023
A magnificent achievement for Joe Root 🙌#ENGvIRE | 📝: https://t.co/x2U3qVAiwW pic.twitter.com/Pce2O9xZRa
ജയത്തിലേക്ക് ഇംഗ്ലണ്ട് : ലോര്‍ഡ്‌സ് ടെസ്റ്റിന്‍റെ രണ്ടാം ദിനം പൂര്‍ത്തിയായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 97-3 എന്ന നിലയിലാണ് അയര്‍ലന്‍ഡ്. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിങ്‌സ് സ്‌കോറിന് 255 റണ്‍സ് പിന്നിലാണ് സന്ദര്‍ശകര്‍. ഹാരി ടെക്‌ടര്‍ (33), ലോര്‍കന്‍ ടക്കര്‍ (21) എന്നിവരാണ് ക്രീസില്‍.
മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യം അയര്‍ലന്‍ഡിനെയാണ് ബാറ്റിങ്ങിനയച്ചത്. സ്റ്റുവര്‍ട്ട് ബ്രോഡ് അഞ്ച് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ അയര്‍ലന്‍ഡ് ആദ്യ ഇന്നിങ്‌സ് 172 റണ്‍സില്‍ അവസാനിച്ചു. ജാക്ക് ലീച്ച് മൂന്നും മാത്യൂ പോട്ട് രണ്ട് വിക്കറ്റും ഇംഗ്ലണ്ടിനായി നേടി.
മറുപടി ബാറ്റിങ്ങില്‍ തകര്‍പ്പന്‍ തുടക്കമാണ് സാക് ക്രാവ്‌ലിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് നല്‍കിയത്. 16.3 ഓവറില്‍ 109 റണ്‍സ് ഒന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തു. 46 പന്തില്‍ 55 റണ്‍സടിച്ച ക്രാവ്‌ലിയെ ഫിയോന്‍ ഹാന്‍ഡാണ് ആദ്യം മടക്കിയത്.
പിന്നാലെ, ഡക്കറ്റും ഒലീ പോപ്പും ചേര്‍ന്ന് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തി. ബെന്‍ ഡക്കറ്റ് 182 റണ്‍സ് നേടിയാണ് പുറത്തായത്. ഒലീ പോപ്പ് 205 റണ്‍സ് നേടി. ഇരട്ട സെഞ്ച്വറിയടിച്ച ഒലീ പോപ്പ് പുറത്തായതോടെ സ്കോര്‍ 524-4 എന്ന നിലയില്‍ നില്‍ക്കെ ഇംഗ്ലണ്ട് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.