ദുബായ്: ഇന്ത്യൻ വനിത ക്രിക്കറ്റിന്‍റെ ഇതിഹാസ താരം ജുലൻ ഗോസ്വാമിക്ക് വിജയത്തോടെ വീരോചിതമായ മടക്കം. ക്രിക്കറ്റിന്‍റെ മെക്കയായ ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ 16 റണ്‍സിന്‍റെ വിജയത്തോടെ പരമ്പര തൂത്തുവാരിയാണ് ഇന്ത്യൻ സംഘം ജുലൻ ഗോസ്വാമിക്ക് യാത്രയയപ്പ് നൽകിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങിനെത്തിയ ഇന്ത്യയുടെ 169 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ടിന് 43.4 ഓവറിൽ 153 റണ്‍സ് നേടാനേ സാധിച്ചുള്ളു.
നാല് വിക്കറ്റ് നേടിയ രേണുക സിങാണ് ആതിഥേയരെ തകര്‍ത്തത്. കരിയറിലെ അവസാന മത്സരത്തിൽ 30 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ജുലൻ ഏകദിന ക്രിക്കറ്റിലെ തന്‍റെ വിക്കറ്റ് നേട്ടം 255 ആയി ഉയർത്തി. സ്‌മൃതി മന്ദാന (50), ദീപ്‌തി ശര്‍മ (68) എന്നിവരുടെ ബാറ്റിങ് മികവാണ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്.
-
A LEGEND. AN INSPIRATION.
— ICC (@ICC) September 24, 2022 " class="align-text-top noRightClick twitterSection" data="
A remarkable 20-year career draws to a close!
Take a bow, @JhulanG10 🙌🏻 pic.twitter.com/cfnYu4nuFC
">A LEGEND. AN INSPIRATION.
— ICC (@ICC) September 24, 2022
A remarkable 20-year career draws to a close!
Take a bow, @JhulanG10 🙌🏻 pic.twitter.com/cfnYu4nuFCA LEGEND. AN INSPIRATION.
— ICC (@ICC) September 24, 2022
A remarkable 20-year career draws to a close!
Take a bow, @JhulanG10 🙌🏻 pic.twitter.com/cfnYu4nuFC
ഇതിഹാസതാരം: വനിത ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളായ ജുലൻ ഗോസ്വാമിയുടെ 20 വർഷം നീണ്ട കരിയറിനാണ് അവസാനമാകുന്നത്. 2002 ജനുവരി ആറിന് ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. അതേമാസം 24ന് ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറി. 2006ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യ ടി20 കളിച്ചത്.
ഇന്ത്യയ്ക്കായി 12 ടെസ്റ്റില്‍ നിന്ന് 44 വിക്കറ്റുകളും 204 ഏകദിനങ്ങളില്‍ നിന്ന് 255 വിക്കറ്റുകളും 68 ട്വന്‍റി 20 മത്സരങ്ങളില്‍ നിന്ന് 56 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ വനിതാതാരം എന്ന റെക്കോഡും ജുലന്‍റെ പേരിലാണ്. 2018-ല്‍ ഏകദിനത്തില്‍ 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യതാരമായി.
25 ഏകദിനങ്ങളില്‍ ജുലന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു. 31ന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ഏകദിനത്തിൽ താരത്തിന്‍റെ മികച്ച പ്രകടനം. 25 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ടെസ്റ്റിലെ മികച്ച പ്രകടനം. ടെസ്റ്റിൽ 291 റണ്‍സും ഏകദിനത്തിൽ 1226 റണ്‍സും ടി20യിൽ 405 റണ്‍സും ജുലൻ സ്വന്തമാക്കിയിട്ടുണ്ട്. 25 ഏകദിനങ്ങളില്‍ ജുലന്‍ ഇന്ത്യയെ നയിച്ചു.
-
Records galore 🔝
— BCCI Women (@BCCIWomen) September 24, 2022 " class="align-text-top noRightClick twitterSection" data="
A legacy to be proud of 👍
Thank you @JhulanG10 👏 👏#TeamIndia pic.twitter.com/Ib4knV2eyn
">Records galore 🔝
— BCCI Women (@BCCIWomen) September 24, 2022
A legacy to be proud of 👍
Thank you @JhulanG10 👏 👏#TeamIndia pic.twitter.com/Ib4knV2eynRecords galore 🔝
— BCCI Women (@BCCIWomen) September 24, 2022
A legacy to be proud of 👍
Thank you @JhulanG10 👏 👏#TeamIndia pic.twitter.com/Ib4knV2eyn
തകർക്കാൻ പറ്റാത്ത നേട്ടങ്ങൾ: ഇന്ത്യ ഫൈനലിലെത്തിയ 2005ലും 2017ലും ഉൾപ്പെടെ അഞ്ച് ഐസിസി വനിത ലോകകപ്പുകളിൽ ജുലൻ കളിച്ചു. ഏകദിന ലോകകപ്പില്‍ 40 വിക്കറ്റുകളോടെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരം എന്ന റെക്കോഡും ജുലന്‍റെ പേരിലാണ്. 2007-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ ഏറ്റവും മികച്ച വനിത താരമായ ജുലൻ 2016-ല്‍ ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി.
-
🚨 NEWS 🚨: BCCI congratulates Jhulan Goswami on a stellar career. #TeamIndia
— BCCI Women (@BCCIWomen) September 25, 2022 " class="align-text-top noRightClick twitterSection" data="
More Details 🔽https://t.co/80MmLmYLHU
">🚨 NEWS 🚨: BCCI congratulates Jhulan Goswami on a stellar career. #TeamIndia
— BCCI Women (@BCCIWomen) September 25, 2022
More Details 🔽https://t.co/80MmLmYLHU🚨 NEWS 🚨: BCCI congratulates Jhulan Goswami on a stellar career. #TeamIndia
— BCCI Women (@BCCIWomen) September 25, 2022
More Details 🔽https://t.co/80MmLmYLHU
അഭിനന്ദനവുമായി ഐസിസി: അസാധാരണമായ അന്താരാഷ്‌ട്ര കരിയർ സമ്മാനിച്ച ജുലന് ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിൽ അഭിനന്ദനം അറിയിച്ചു. ഫോർമാറ്റുകളിലുടനീളം മികച്ച വിജയങ്ങൾ ആസ്വദിച്ച ജുലന് രണ്ട് പതിറ്റാണ്ടുകളുടെ അവിശ്വസനീയമായ ഒരു കരിയർ ഉണ്ട്. ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ചിടത്തോളം ഇത്രയും കാലം തുടരുന്നത് അതിശയകരമാണ്.
വനിതാഏകദിനത്തിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ അവർ ഒന്നാമതെത്തിയതിൽ അതിശയിക്കാനില്ല. ക്രിക്കറ്റിലെ മികച്ച താരങ്ങളിൽ ഒരാളായി അവർ എന്നും ഓർമിക്കപ്പെടും. എല്ലാവിധ ആശംസകളും. ഐസിസി ചീഫ് എക്‌സിക്യുട്ടീവ് ജെഫ് അലാർഡിസ് പ്രസ്‌താവനയിലൂടെ അറിയിച്ചു.