ഡബ്ലിന്‍: ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് രണ്ട് വിക്കറ്റ് നേട്ടത്തോടെ ആഘോഷമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ (Jasprit Bumrah). പരിക്കിനെ തുടര്‍ന്ന് 11 മാസത്തോളം കളത്തിന് പുറത്തായിരുന്നു താരം. ഏഷ്യ കപ്പും (Asia Cup) ഏകദിന ലോകകപ്പും (ODI World Cup) വരാനിരിക്കെ ബുംറയുടെ തിരിച്ചുവരവിനും ഡിമാന്‍ഡ് ഏറെയായിരുന്നു.
അയര്‍ലന്‍ഡ് (Ireland) പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നായകനായിട്ടാണ് താരത്തെ ഉള്‍പ്പെടുത്തിയത്. ഇത്രകാലം കളിക്കളത്തിന് പുറത്തായിരുന്ന താരം തിരികെ വീണ്ടും കളിക്കാനിറങ്ങുമ്പോള്‍ പഴയ വേഗവും താളവും കൃത്യതയും ഉണ്ടാകുമോ എന്ന കാര്യത്തില്‍ ആരാധകര്‍ക്ക് ചെറുതല്ലാത്ത തരത്തില്‍ ആശങ്കയും ഉണ്ടായിരുന്നു. എന്നാല്‍, അയര്‍ലന്‍ഡിനെതിരായ ഒന്നാം ടി20യിലെ ആദ്യ ഓവര്‍ കൊണ്ടുതന്നെ ആരാധകര്‍ക്ക് ആശ്വാസം പകരാന്‍ ബുംറയ്‌ക്കായി.
-
What a start from the #TeamIndia captain 🤩
— JioCinema (@JioCinema) August 18, 2023 " class="align-text-top noRightClick twitterSection" data="
Bumrah back to what he does best 💥#IREvIND #JioCinema #Sports18 pic.twitter.com/IryoviTKGo
">What a start from the #TeamIndia captain 🤩
— JioCinema (@JioCinema) August 18, 2023
Bumrah back to what he does best 💥#IREvIND #JioCinema #Sports18 pic.twitter.com/IryoviTKGoWhat a start from the #TeamIndia captain 🤩
— JioCinema (@JioCinema) August 18, 2023
Bumrah back to what he does best 💥#IREvIND #JioCinema #Sports18 pic.twitter.com/IryoviTKGo
ഡബ്ലിനില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ആതിഥേയരുടെ തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടത് ഇന്ത്യന്‍ നായകന്‍ ജസ്‌പ്രീത് ബുംറയായിരുന്നു. ഓപ്പണര്‍ ആന്‍ഡ്ര്യൂ ബാല്‍ബിര്‍നി (Andrew Balbirnie), മൂന്നാമന്‍ ലോര്‍കന്‍ ടക്കര്‍ (Lorcan Tucker) എന്നിവരാണ് ആദ്യ ഓവറില്‍ തന്നെ ബുംറയ്‌ക്ക് മുന്നില്‍ വീണത്. ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ ബാല്‍ബിര്‍നിയുടെ സ്റ്റമ്പ് രണ്ടാം പന്തില്‍ ഇന്‍സ്വിങ് ഡെലിവറിയിലൂടെ ബുംറ തെറിപ്പിക്കുകയായിരുന്നു.
നാലാം പന്തിലാണ് ടക്കര്‍ വീണത്. ബുംറയെ സ്‌കൂപ്പ് ചെയ്യാനുള്ള ടക്കറുടെ ശ്രമം വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്‍റെ കൈകളില്‍ കലാശിക്കുകയായിരുന്നു. 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ജസ്‌പ്രീത് ബുംറയായിരുന്നു കളിയിലെ താരവും.
-
Jasprit Bumrah begins his T20I captaincy stint with a victory ✅#JaspritBumrah #IREvIND #SportsKeeda pic.twitter.com/7tPQIENbjM
— Sportskeeda (@Sportskeeda) August 18, 2023 " class="align-text-top noRightClick twitterSection" data="
">Jasprit Bumrah begins his T20I captaincy stint with a victory ✅#JaspritBumrah #IREvIND #SportsKeeda pic.twitter.com/7tPQIENbjM
— Sportskeeda (@Sportskeeda) August 18, 2023Jasprit Bumrah begins his T20I captaincy stint with a victory ✅#JaspritBumrah #IREvIND #SportsKeeda pic.twitter.com/7tPQIENbjM
— Sportskeeda (@Sportskeeda) August 18, 2023
പരിഭ്രമമൊന്നും ഉണ്ടായിരുന്നില്ല...: മാസങ്ങള്‍ നീണ്ട ഇടവേളയ്‌ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയതില്‍ താന്‍ സന്തുഷ്‌ടനാണെന്ന് ജസ്‌പ്രീത് ബുംറ വ്യക്തമാക്കിയിരുന്നു. തനിക്ക് യാതൊരു തരത്തിലുമുള്ള പരിഭ്രമം ഒന്നും ഉണ്ടായിരുന്നില്ലെന്നും മത്സരശേഷം താരം പറഞ്ഞു.
'ഇപ്പോള്‍ ഞാന്‍ ഏറെ സന്തുഷ്‌ടനാണ്, മടങ്ങിവരവില്‍ എനിക്ക് യാതൊരു തരത്തിലും പരിഭ്രമം ഒന്നും തോന്നിയിരുന്നില്ല. എന്‍സിഎയില്‍ മികച്ച രീതിയില്‍ തന്നെ എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നു. പുതിയ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നോ അല്ലെങ്കില്‍ എന്തെങ്കിലും നഷ്‌ടപ്പെട്ടിരുന്നു എന്നൊരു തോന്നല്‍ പോലും അവിടെ വച്ച് എനിക്കുണ്ടായില്ല.
-
That's some comeback! 👏 👏
— BCCI (@BCCI) August 18, 2023 " class="align-text-top noRightClick twitterSection" data="
Jasprit Bumrah led from the front and bagged the Player of the Match award as #TeamIndia win the first #IREvIND T20I by 2 runs via DLS. 👍 👍
Scorecard - https://t.co/cv6nsnJY3m | @Jaspritbumrah93 pic.twitter.com/2Y7H6XSCqN
">That's some comeback! 👏 👏
— BCCI (@BCCI) August 18, 2023
Jasprit Bumrah led from the front and bagged the Player of the Match award as #TeamIndia win the first #IREvIND T20I by 2 runs via DLS. 👍 👍
Scorecard - https://t.co/cv6nsnJY3m | @Jaspritbumrah93 pic.twitter.com/2Y7H6XSCqNThat's some comeback! 👏 👏
— BCCI (@BCCI) August 18, 2023
Jasprit Bumrah led from the front and bagged the Player of the Match award as #TeamIndia win the first #IREvIND T20I by 2 runs via DLS. 👍 👍
Scorecard - https://t.co/cv6nsnJY3m | @Jaspritbumrah93 pic.twitter.com/2Y7H6XSCqN
അവിടെയുണ്ടായിരുന്ന സ്റ്റാഫുകളും എനിക്ക് മികച്ച പിന്തുണയാണ് നല്‍കിയത്.' - ജസ്‌പ്രീത് ബുംറ പറഞ്ഞു. ഒരു നായകനായി കളിക്കാന്‍ ഇറങ്ങുമ്പോള്‍ വ്യക്തിഗത നേട്ടങ്ങളെ കുറിച്ചല്ല ടീമിന്‍റെ മൊത്തത്തിലുള്ള പ്രകടനത്തെ കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നും ബുംറ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ കളിയില്‍ രണ്ട് റണ്‍സിനാണ് ഇന്ത്യന്‍ ടീമിന്‍റെ ജയം. ടോസ് നേടിയ ഇന്ത്യ അയര്‍ലന്‍ഡിനെ ആദ്യം ബാറ്റിങ്ങിന് വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത അവര്‍ 139 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 6.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 47 റണ്‍സില്‍ നിന്നപ്പോള്‍ മഴയെത്തിയിരുന്നു. ഇതോടെ തടസപ്പെട്ട മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമത്തിലൂടെ ഇന്ത്യയെ വിജയി ആയി പ്രഖ്യാപിക്കുകയായിരുന്നു.
Read More : IRE vs IND 'മഴക്കളി'യില്‍ രക്ഷപെട്ട് ഇന്ത്യ, ആദ്യ ടി20യില്‍ അയര്‍ലന്‍ഡിനെ വീഴ്‌ത്തിയത് 2 റണ്‍സിന്