ETV Bharat / sports

ഭാവി തീരുമാനിച്ചിട്ടില്ല, സമയം വേണം; വിരമിക്കൽ തീരുമാനത്തെക്കുറിച്ച് മിതാലി രാജ്

തോൽവി ഉൾക്കൊള്ളാൻ ശ്രമിക്കുകയാണെന്നും ഇപ്പോൾ ഉടനടി തീരുമാനമെടുക്കുന്നില്ലെന്നും ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ് പറഞ്ഞു.

author img

By

Published : Mar 27, 2022, 7:27 PM IST

Mithali on retirement call  Mithali Raj retirement  വിരമിക്കൽ തീരുമാനത്തെക്കുറിച്ച് മിതാലി രാജ്  ഭാവി തീരുമാനിച്ചിട്ടില്ലെന്ന് മിതാലി രാജ്  WORLD CUP INDIAN WOMENS  മിതാലി രാജ് വിരമിക്കൽ തീരുമാനം  ജൂലൻ ഗോസ്വാമി  ലോകകപ്പിൽ ഇന്ത്യ പുറത്ത്
ഭാവി തീരുമാനിച്ചിട്ടില്ല, സമയം വേണം; വിരമിക്കൽ തീരുമാനത്തെക്കുറിച്ച് മിതാലി രാജ്

ക്രൈസ്റ്റ് ചര്‍ച്ച്: തന്‍റെ ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള ശരിയായ സമയം ഇതല്ലെന്നും ലോകകപ്പിലെ തോൽവിയുടെ ആഘാതത്തിൽ നിന്ന് മുക്‌തയാവാൻ കുറച്ച് സമയം ആവശ്യമാണെന്നും ഇന്ത്യൻ വനിത ടീം ക്യാപ്‌റ്റൻ മിതാലി രാജ്. ഇത്തവണത്തെ വനിത ലോകകപ്പോടെ ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്നാണ് താരം നേരത്തെ വ്യക്‌തമാക്കിയിരുന്നത്. കിരീട നേട്ടത്തോടെ ക്രിക്കറ്റിൽ നിന്ന് വിടപറയണമെന്ന താരത്തിന്‍റെ സ്വപ്‌നങ്ങൾക്കാണ് ഇന്നത്തെ തോൽവി തിരിച്ചടിയായത്.

ഭാവി തീരുമാനിച്ചിട്ടില്ല: ഒരു വർഷത്തിലേറെയായി ലോകകപ്പിനായുള്ള കഠിന പ്രയത്‌നത്തിലായിരുന്നു ഞങ്ങൾ. എന്നാൽ ഞങ്ങളുടെ സ്വപ്‌നങ്ങൾ ഇതുപോലെ അവസാനിക്കുമ്പോൾ അത് ഉൾക്കൊള്ളാൻ സമയമെടുക്കും. തുടർന്ന് അവിടെ നിന്ന് മുന്നോട്ട് പോകാൻ ശ്രമിക്കും. അതിനാൽ എന്‍റെ ഭാവിയെക്കുറിച്ച് ഞാൻ തീരുമാനം എടുത്തിട്ടില്ല, മിതാലി പറഞ്ഞു.

സത്യസന്ധമായി പറഞ്ഞാൽ ഇപ്പോഴത്തെ എന്‍റെ വികാരം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. മത്സരം എങ്ങനെ കടന്നുപോയി എന്ന് മനസിലാക്കാനാണ് ഇപ്പോൾ എന്‍റെ ശ്രമം. ഇന്നല്ലെങ്കിൽ നാളെ ഈ തോൽവിയുടെ ഭാരം എന്നെ വലിയ രീതിയിൽ ബാധിച്ചേക്കാം. ചില സമയങ്ങളിൽ നമുക്ക് നിരാശയെ നേരിടേണ്ടി വരും. ഇത് സമയമെടുക്കുന്ന ഒരു പ്രക്രിയയാണ്. അതിനാൽ എനിക്ക് സമയം ആവശ്യമാണ്. മിതാലി പറഞ്ഞു.

ഗോസ്വാമിയുടെ അഭാവം: ഇന്ത്യൻ സീനിയർ പേസ് ബോളർ ജുലൻ ഗോസ്വാമിയും ലോകകപ്പിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വിവിധ ടീമുകൾക്കെതിരെ വ്യത്യസ്‌ത സാഹചര്യങ്ങളിൽ കളിച്ച് നിരവധി വർഷത്തെ പരിചയമുള്ള ജുലന്‍റെ അഭാവം മത്സരത്തിൽ വലിയ തിരിച്ചടിയായിരുന്നു. അതേസമയം നിർണായക മത്സരത്തിൽ ജുലൻ ഗോസ്വാമിക്ക് പങ്കെടുക്കാൻ കഴിയാത്ത വിഷമവും മിതാലി പങ്കുവെച്ചു.

ബൗളിങ് ആക്രമണത്തെ നയിക്കാൻ അവളെപ്പോലൊരു സീനിയർ താരം ടീമിൽ വേണമായിരുന്നു. ഇന്ത്യൻ കുപ്പായത്തിൽ തന്‍റെ അവസാന മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ അവൾക്ക് ഏറെ നിരാശ തോന്നിക്കാണുമെന്ന് എനിക്കുറപ്പുണ്ട്. ഈ മത്സരത്തിൽ വിജയിച്ച് അവളെ സെമിയിൽ പന്തെറിയിക്കണെമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു, മിതാലി വ്യക്‌തമാക്കി.

ALSO READ: women's world cup 2022 | അവസാന പന്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം; സെമിയിലെത്താതെ ഇന്ത്യക്ക് മടക്കം

ലോകകപ്പിലെ നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ തോൽവി വഴങ്ങിയതാണ് ഇന്ത്യൻ വനിതകൾക്ക് തിരിച്ചടിയായത്. സെമിയിലെത്താൻ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യന്‍ വനിതകള്‍ മുന്നോട്ടുവെച്ച 275 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ അവസാന പന്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. സ്‌കോര്‍: ഇന്ത്യ-274/7 (50), ദക്ഷിണാഫ്രിക്ക-275/7 (50).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.