മുംബൈ: ഡിസംബര്‍ 30നാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്ത് കാറപകടത്തില്‍ പെടുന്നത്. ഡെറാഡൂണിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന താരത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. നിലവില്‍ താരത്തെ സ്വകാര്യ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പുലര്‍ച്ചെയാണ് പന്ത് അപകടത്തില്‍ പെടുന്നത്. താരം സഞ്ചരിച്ചിരുന്ന മേർസിഡസ് ജിഎൽസി കൂപ്പ് ഡിവൈഡറിൽ ഇടിച്ചു കയറി തീ പിടിക്കുകയായിരുന്നു. ഈ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നിരുന്നുവെങ്കിലും ഇന്ത്യന്‍ ടീമില്‍ സഹതാരമായിരുന്ന ഇഷാന്‍ കിഷാന്‍ ഇതറിഞ്ഞിരുന്നില്ല.
രഞ്ജി ട്രോഫിയില്‍ കളിക്കുന്നതിനിടെയാണ് ജാര്‍ഖണ്ഡ് താരം ഈ വാര്‍ത്ത അറിയുന്നത്. സര്‍വീസസിനെതിരായ മത്സരത്തിന്‍റെ ഇടവേളയ്‌ക്കിടെ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ കൂട്ടത്തിലുള്ളവരാണ് ഇഷാനോട് അപകട വിവരം പറയുന്നത്. വിവരം കേട്ടതും ഞെട്ടിത്തരിക്കുന്ന താരത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
-
When Ishan kishan came to meet fans during the drinks break,he was so generous&humble. See his reaction on knowing rishabh pants's car accident. #keenanstadium #jhvsser @ishankishan51 @BCCI @RishabhPant17 @nistula @akhileshsharma1 pic.twitter.com/3uNLnEDRiX
— Avishkar (@twstopsfreespch) December 30, 2022 " class="align-text-top noRightClick twitterSection" data="
">When Ishan kishan came to meet fans during the drinks break,he was so generous&humble. See his reaction on knowing rishabh pants's car accident. #keenanstadium #jhvsser @ishankishan51 @BCCI @RishabhPant17 @nistula @akhileshsharma1 pic.twitter.com/3uNLnEDRiX
— Avishkar (@twstopsfreespch) December 30, 2022When Ishan kishan came to meet fans during the drinks break,he was so generous&humble. See his reaction on knowing rishabh pants's car accident. #keenanstadium #jhvsser @ishankishan51 @BCCI @RishabhPant17 @nistula @akhileshsharma1 pic.twitter.com/3uNLnEDRiX
— Avishkar (@twstopsfreespch) December 30, 2022
ഇത് വിശ്വസിക്കാന്‍ കഴിയാതിരുന്ന ഇഷാന്‍ നിങ്ങളെന്താണ് പറയുന്നത് എന്ന് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. അതിനുശേഷം കാത്തു നിന്ന ആരാധകര്‍കരോടൊപ്പം താരം സെല്‍ഫി എടുക്കുകയും ചെയ്‌തു. ഇതിനിടെ മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരാധകരിലൊരാള്‍ താരത്തോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
അതേസമയം കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ പന്തിന് ആറ് മാസം വരെ സമയം വേണ്ടിവന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും തുടര്‍ന്ന് നടക്കുന്ന ഐപിഎല്ലിലും പന്തിന് കളിക്കാന്‍ കഴിയില്ല.
Also read: അപകടകാരണം ഉറങ്ങിയതല്ല; റോഡിലെ കുഴിയെന്ന് റിഷഭ് പന്ത്