കൊളംബോ: പിറന്നാൾ ദിനത്തിൽ അരങ്ങേറ്റം കുറിച്ച ഏകദിനത്തിൽ മിന്നും പ്രകടനം കാഴ്‌ച വെച്ച് ഇന്ത്യയുടെ യുവതാരം ഇഷാൻ കിഷൻ. റോബിൻ ഉത്തപ്പയ്ക്ക് ശേഷം അരങ്ങേറ്റ ടി 20യിലും ഏകദിനത്തിലും അർധശതകം നേടുന്ന കളിക്കാരൻ എന്ന റെക്കോഡ് സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് ഇഷാൻ.
ശ്രീലങ്കക്കെതിരായ മത്സരത്തിൽ 42 പന്തിൽ 8 ഫോറിന്‍റെയും 2 സിക്സുകളുടേയും അകമ്പടിയോടെ 59 റണ്‍സ് നേടിയാണ് താരം ആദ്യ ഏകദിനത്തിൽ തന്നെ തന്‍റെ വരവറിയിച്ചത്. ക്രീസിലെത്തിയ ഇഷാൻ കിഷൻ ആദ്യ പന്തു തന്നെ സിക്‌സ് പറത്തി. തൊട്ടടുത്ത പന്തിൽ ഫോറും.
-
5⃣0⃣ on T20I debut ✅
— BCCI (@BCCI) July 18, 2021 " class="align-text-top noRightClick twitterSection" data="
5⃣0⃣ on ODI debut ✅@ishankishan51 knows a thing or two about making a cracking start 💪 💪 #TeamIndia #SLvIND
Follow the match 👉 https://t.co/rf0sHqdzSK pic.twitter.com/i4YThXGRga
">5⃣0⃣ on T20I debut ✅
— BCCI (@BCCI) July 18, 2021
5⃣0⃣ on ODI debut ✅@ishankishan51 knows a thing or two about making a cracking start 💪 💪 #TeamIndia #SLvIND
Follow the match 👉 https://t.co/rf0sHqdzSK pic.twitter.com/i4YThXGRga5⃣0⃣ on T20I debut ✅
— BCCI (@BCCI) July 18, 2021
5⃣0⃣ on ODI debut ✅@ishankishan51 knows a thing or two about making a cracking start 💪 💪 #TeamIndia #SLvIND
Follow the match 👉 https://t.co/rf0sHqdzSK pic.twitter.com/i4YThXGRga
അരങ്ങേറ്റ ടി20 യിലും തിളങ്ങി
ആദ്യ മത്സരത്തിലെ അർധശതകങ്ങൾ ഇഷാൻ കിഷന് എന്നുമൊരു വീക്ക്‌നസ് എന്നു തന്നെ വേണമെങ്കിൽ പറയാം. കാരണം തന്‍റെ ആദ്യ അന്താരാഷ്ട്ര ട്വന്‍റി 20 യിലും കിഷൻ അർധശതകം നേടിയിരുന്നു. 2021 മാർച്ച് 14ന് ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യ ടി20 അരങ്ങേറ്റം.
ALSO READ: കിഷന് പിറന്നാൾ അരങ്ങേറ്റം, കാത്തിരിപ്പ് തുടർന്ന് സഞ്ജു
അന്ന് ഇംഗ്ലീഷ് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ഇഷാൻ 32 പന്തിൽ അഞ്ച് ഫോറും നാല് സിക്സും ഉൾപ്പെടെ 56 റണ്‍സാണ് നേടിയത്. കൂടാതെ ആദ്യ മത്സരത്തിൽ തന്നെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും ഇഷാനെ തേടിയെത്തിയിരുന്നു.
അവസരത്തിനൊത്തുയരുന്ന താരം
സ്ഥിരതയോടെ മികച്ച രീതിയിൽ ആക്രമിച്ച് കളിക്കാൻ കഴിയും എന്നതാണ് ഇഷാൻ കിഷനെ മറ്റ് കളിക്കാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഐ.പി.എൽ ടീമായ മുംബൈയിൽ താരത്തിന്‍റെ പ്രകടനം അത് വ്യക്തമാക്കുന്നതാണ്.