മുംബൈ: ഐപിഎല്‍ 14ാം സീസണില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് യുഎഇ വേദിയാകുമെന്ന് ബിസിസിഐ അറിയിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായി മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ബിസിസിയുടെ ലക്ഷ്യം.
-
NEWS 🚨 BCCI to conduct remaining matches of VIVO IPL in UAE.
— BCCI (@BCCI) May 29, 2021 " class="align-text-top noRightClick twitterSection" data="
More details here - https://t.co/HNaT0TVpz1 #VIVOIPL pic.twitter.com/nua3e01RJt
">NEWS 🚨 BCCI to conduct remaining matches of VIVO IPL in UAE.
— BCCI (@BCCI) May 29, 2021
More details here - https://t.co/HNaT0TVpz1 #VIVOIPL pic.twitter.com/nua3e01RJtNEWS 🚨 BCCI to conduct remaining matches of VIVO IPL in UAE.
— BCCI (@BCCI) May 29, 2021
More details here - https://t.co/HNaT0TVpz1 #VIVOIPL pic.twitter.com/nua3e01RJt
'വിവോ ഇന്ത്യൻ പ്രീമിയർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ ഈ വർഷം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഇന്ത്യയിലെ മണ്‍സുണ്‍ കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) പൂർത്തിയാക്കാനാണ് തീരുമാനം'. ബിസിസിഐ ശനിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.
also read: ഇംഗ്ലീഷ് ഫൈനല്‍ : യൂറോപ്യന്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം
അതേസമയം ഫെെനലടക്കം ഇനി 31 മത്സരങ്ങളാണ് സീസണില്‍ അവശേഷിക്കുന്നത്. ആറ് കളിക്കാര്‍ക്കും രണ്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതോടെ മെയ് നാലിനാണ് ബിസിസിഐ ടൂര്‍ണമെന്‍റ് നിര്‍ത്തി വെച്ചത്. ഇതിന് മുന്നെ സീസണിൽ 29 മത്സരങ്ങൾ മാത്രമാണ് പൂര്‍ത്തിയായത്.