ETV Bharat / sports

ധോണി റെക്കോഡുകള്‍ക്ക് പിന്നാലെ പോകുന്ന ആളല്ല; പ്രാധാന്യം ടീമിന്‍റെ വിജയത്തിനെന്ന് വിരേന്ദർ സെവാഗ് - വിരേന്ദർ സെവാഗ്

റെക്കോഡുകളെക്കുറിച്ചോ, നാഴികകല്ലുകളെക്കുറിച്ചോ അവന്‍ ചിന്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സെവാഗ് പറഞ്ഞു. ഇത്തരം റെക്കോഡുകൾ വിരമിക്കലിന് ശേഷമുള്ള ഓർമ്മയ്ക്കായി മാത്രമാണെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

Virender Sehwag on MS Dhoni  MS Dhoni  IPL  IPL 2023  Chennai super kings  MS Dhoni IPL runs record  Virender Sehwag  ഇന്ത്യൻ പ്രീമിയർ ലീഗ്  ഐപിഎൽ  ചെന്നൈ സൂപ്പര്‍ കിങ്‌സ്  എംഎസ്‌ ധോണി  വിരേന്ദർ സെവാഗ്  എംഎസ്‌ ധോണി ഐപിഎല്‍ റണ്‍സ്
ധോണി റെക്കോഡുകള്‍ക്ക് പിന്നാലെ പോകുന്ന ആളല്ല
author img

By

Published : Apr 4, 2023, 6:03 PM IST

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തിലെ പ്രകടനത്തിലൂടെ ടൂര്‍ണമെന്‍റില്‍ 5,000 റണ്‍സ് എന്ന നാഴികകല്ല് പിന്നിടാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിക്ക് കഴിഞ്ഞിരുന്നു. എട്ടാം നമ്പറില്‍ ചെന്നൈ ഇന്നിങ്‌സിന്‍റെ 20ാം ഓവറില്‍ ക്രീസിലെത്തിയ ധോണി നേരിട്ട ആദ്യ രണ്ട് പന്തുകളും സിക്‌സറിന് പറത്തിയിരുന്നു.

തൊട്ടടുത്ത പന്തില്‍ പുറത്തായെങ്കിലും ഐപിഎല്ലില്‍ 5000 റണ്‍സ് എന്ന നാഴികകല്ല് 41കാരനായ ധോണി പിന്നിട്ടിരുന്നു. എന്നാല്‍ തന്‍റെ ഈ നേട്ടത്തിന് ധോണി വലിയ പ്രധാന്യം നല്‍കില്ലെന്നാണ് ഇന്ത്യയുടെ മുന്‍ ഒപ്പണര്‍ വിരേന്ദർ സെവാഗ് പറയുന്നത്. മത്സരത്തിന് ശേഷം ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയ്‌ക്കിടെ ധോണിയുടെ നേട്ടത്തെക്കുറിച്ച് എന്തു തോന്നുന്നുവെന്ന ചോദ്യത്തോടാണ് സെവാഗിന്‍റെ പ്രതികരണം.

"എംഎസ് ധോണിയോട് ഇക്കാര്യം ചോദിച്ചാല്‍, എന്ത് വ്യത്യാസമാണ് ഇതുവരുത്തുക എന്നാവും അവന്‍ തിരിച്ച് ചോദിക്കുക. അവന്‍ 5000, 3000 അല്ലെങ്കിൽ 7000 റൺസ് നേടിയാലും, എപ്പോഴും പ്രധാന കാര്യം ഐപിഎല്‍ കിരീടം നേടുകയെന്നത് തന്നെയാവും.

റെക്കോഡുകളെക്കുറിച്ചോ, നാഴികകല്ലുകളെക്കുറിച്ചോ അവന്‍ ചിന്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സെവാഗ് പറഞ്ഞു. ഇത്തരം റെക്കോഡുകൾ വിരമിക്കലിന് ശേഷമുള്ള ഓർമ്മയ്ക്കായി മാത്രമാണെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

"ഞാനും അങ്ങനെയായിരുന്നു. എത്ര റൺസ് അടിച്ചിട്ടുണ്ടെന്ന് ആർക്കറിയാം, പക്ഷേ ഈ കണക്കുകൾ പിന്നീട് ഓർമ്മിക്കപ്പെടുന്നു എന്നത് ശരിയാണ്. നിങ്ങൾ വിരമിക്കുമ്പോൾ, ഈ കളിക്കാരൻ ഐപിഎല്ലിൽ ഇത്രയും റൺസ് നേടിയതായി ആളുകള്‍ ഓർമ്മിക്കും." സെവാഗ് പറഞ്ഞു.

മധ്യനിരയിൽ ബാറ്റുചെയ്യാനെത്തി ഐപിഎല്ലില്‍ ഈ നേട്ടം സ്വന്താക്കാന്‍ കഴിഞ്ഞതിന് ധോണിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും സെവാഗ് പറഞ്ഞു. "ടോപ്പ് ഓർഡർ ബാറ്റർമാർ ഏറ്റവും കൂടുതൽ റൺസ് നേടുമെന്നാണ് സാധാരണ പ്രതീക്ഷിക്കപ്പെടുന്നത്. മിഡില്‍ ഓര്‍ഡറിലോ, ലോവർ മിഡിൽ ഓർഡറിലോ ആണ് എംഎസ് ധോണി ബാറ്റ് ചെയ്യാനെത്തുന്നത്.

അവന് 5000 റണ്‍സ് തികയ്‌ക്കാന്‍ കഴിഞ്ഞു. ആ നമ്പറിൽ കളിക്കുമ്പോൾ ഒരു കളിക്കാരനും ഇത്രയധികം റൺസ് നേടാൻ കഴിഞ്ഞേക്കില്ല. സ്ഥിരതയോടെയാണ് ധോണി കളിച്ചത്. തന്‍റെ ടീമിനായി റൺസ് നേടുകയും മത്സരങ്ങൾ വിജയിപ്പിക്കുകയും ചെയ്‌തു. അവൻ വളരെ വലിയ താരമാണ്." വിരേന്ദര്‍ സെവാഗ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഐപിഎല്ലില്‍ 5000 റണ്‍സ് എന്ന നാഴികകല്ല് പിന്നിടുന്ന ഏഴാമത്തെ താരവും അഞ്ചാമത്തെ ഇന്ത്യക്കാരനുമാണ് ധോണി. ഇന്ത്യന്‍ നിരയില്‍ നിന്നും വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ധവാന്‍ എന്നിവരും വിദേശ താരങ്ങളായ ഡേവിഡ് വാര്‍ണറും എബി ഡിവില്ലിയേഴ്‌സുമാണ് ധോണിക്ക് മുന്നെ ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.

ലഖ്‌നൗവിനെതിരായ മത്സരത്തില്‍ 12 റണ്‍സുമായി തിരിച്ച് കയറിയതോടെ 236 മത്സരങ്ങളില്‍ നിന്നും 5004 റണ്‍സാണ് നിലവില്‍ ധോണിയുടെ അക്കൗണ്ടിലുള്ളത്. 39.9 ശരാശരിയിലും 135.35 സ്‌ട്രേക്ക് റേറ്റിലും 24 അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം.

ALSO READ: 'മുംബൈക്ക് ഫൈനലിന് അടുത്ത് പോലും എത്താന്‍ കഴിയില്ല'; രോഹിത്തിനേയും സംഘത്തേയും എടുത്തിട്ടലക്കി ടോം മൂഡി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.