മുംബൈ: ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും ഇന്ത്യന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിവരുടെ ഒത്തുചേരലിന് സാക്ഷിയായി മുംബൈ വാങ്കഡെ സ്റ്റേഡിയം. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിന് മുന്നോടിയായാണ് ഇരുതാരങ്ങളും വീണ്ടും ഒന്നിച്ചത്. ഇന്ന് രാത്രി ഏഴരയ്‌ക്കാണ് ഐപിഎല്ലില്‍ മുംബൈ-ബാംഗ്ലൂര്‍ പോരാട്ടം.
നിലവില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മെന്‍റര്‍ ആണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഐപിഎല്‍ പ്രഥമ പതിപ്പ് മുതല്‍ ടീമില്‍ അംഗമായ താരം 2013ല്‍ ആയിരുന്നു ഐപിഎല്ലില്‍ നിന്നും വിരമിച്ചത്.
-
🐐🤝🐐
— Royal Challengers Bangalore (@RCBTweets) May 8, 2023 " class="align-text-top noRightClick twitterSection" data="
59679 international runs, 175 centuries and a million memories in one frame! 📸😍💯#PlayBold #ನಮ್ಮRCB #IPL2023 | @sachin_rt @imVkohli pic.twitter.com/7glThCBtve
">🐐🤝🐐
— Royal Challengers Bangalore (@RCBTweets) May 8, 2023
59679 international runs, 175 centuries and a million memories in one frame! 📸😍💯#PlayBold #ನಮ್ಮRCB #IPL2023 | @sachin_rt @imVkohli pic.twitter.com/7glThCBtve🐐🤝🐐
— Royal Challengers Bangalore (@RCBTweets) May 8, 2023
59679 international runs, 175 centuries and a million memories in one frame! 📸😍💯#PlayBold #ನಮ್ಮRCB #IPL2023 | @sachin_rt @imVkohli pic.twitter.com/7glThCBtve
മുംബൈ ബാംഗ്ലൂര്‍ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലന സെഷനിടെയായിരുന്നു ഇരുതാരങ്ങളും തമ്മില്‍ കണ്ടുമുട്ടി പരസ്‌പരം ആശയവിനിമയം നടത്തിയത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇരു ടീമും തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിരുന്നു. പിന്നാലെ ഇവ ഏറ്റെടുത്ത് ആരാധകരും രംഗത്തെത്തി.
-
Some visual treat like none other to make your Monday evening better! 🤩
— Royal Challengers Bangalore (@RCBTweets) May 8, 2023 " class="align-text-top noRightClick twitterSection" data="
When Virat Kohli met Sachin Tendulkar at the Wankhede today. ❤️#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/evswuCgQZD
">Some visual treat like none other to make your Monday evening better! 🤩
— Royal Challengers Bangalore (@RCBTweets) May 8, 2023
When Virat Kohli met Sachin Tendulkar at the Wankhede today. ❤️#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/evswuCgQZDSome visual treat like none other to make your Monday evening better! 🤩
— Royal Challengers Bangalore (@RCBTweets) May 8, 2023
When Virat Kohli met Sachin Tendulkar at the Wankhede today. ❤️#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/evswuCgQZD
'ഒരു ഫ്രെയിമിൽ 59,679 അന്താരാഷ്ട്ര റൺസും 175 സെഞ്ച്വറികളും നിരവധി ഓർമകളും...!' എന്ന അടിക്കുറിപ്പ് നല്‍കിയാണ് ആര്‍സിബി തങ്ങളുടെ പേജിലൂടെ സച്ചിന്‍ വിരാട് കൂടിക്കാഴ്‌ചയുടെ ചിത്രം പങ്കിട്ടത്. കൂടാതെ 39 സെക്കന്‍റോളം ദൈര്‍ഘ്യമുള്ള ഒരു വീഡിയോയും ടീം പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. 'എസ്ആര്‍ 10, വികെ 18' എന്ന അടിക്കുറിപ്പോടെയായിരുന്നു മുംബൈ ഇന്ത്യന്‍സ് ഈ ചിത്രം ഷെയര്‍ ചെയ്‌തത്.
-
SRT 10 🤝 VK 18#OneFamily #MIvRCB #MumbaiMeriJaan #MumbaiIndians #TATAIPL #IPL2023 @sachin_rt pic.twitter.com/sp1bLDinGx
— Mumbai Indians (@mipaltan) May 8, 2023 " class="align-text-top noRightClick twitterSection" data="
">SRT 10 🤝 VK 18#OneFamily #MIvRCB #MumbaiMeriJaan #MumbaiIndians #TATAIPL #IPL2023 @sachin_rt pic.twitter.com/sp1bLDinGx
— Mumbai Indians (@mipaltan) May 8, 2023SRT 10 🤝 VK 18#OneFamily #MIvRCB #MumbaiMeriJaan #MumbaiIndians #TATAIPL #IPL2023 @sachin_rt pic.twitter.com/sp1bLDinGx
— Mumbai Indians (@mipaltan) May 8, 2023
ഇന്ത്യന്‍ ക്രിക്കറ്റില്‍ രണ്ട് കാലഘട്ടത്തിലെ സൂപ്പര്‍ താരങ്ങളാണ് ഇരുവരും. സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ കരിയറിന്‍റെ അവസാനഘട്ടത്തിലായിരുന്നു വിരാട് കോലി ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്. ഇരു താരങ്ങളും നിരവധി മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനായി ഒരുമിച്ച് കളിച്ചു.
Also Read : IPL 2023| 'വിരാട് കോലിയുടെ ബാറ്റിങ് ശൈലി'; ചെന്നൈ ഡ്രസിങ് റൂമില്‍ തല ധോണിയുടെ 'ക്ലാസ്' - വീഡിയോ
2011ലെ ഏകദിന ലോകകപ്പ് ഇന്ത്യ നേടിയപ്പോള്‍ ഇരുവരും ടീമില്‍ അംഗങ്ങളായിരുന്നു. ഇതിന് പിന്നാലെ 2012ല്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ വിരമിച്ചു. തൊട്ടടുത്ത വര്‍ഷം ടെസ്റ്റ് ക്രിക്കറ്റിലും കളി മതിയാക്കിയ സച്ചിന്‍ 24 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയായിരുന്നു.
അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളും സ്വന്തമാക്കിയായിരുന്നു സച്ചിന്‍ കളിയവസാനിപ്പിച്ചത്. പിന്നാലെ ഇന്ത്യന്‍ ടീമിന്‍റെ സൂപ്പര്‍ താരമായി മാറിയ കോലിയും എതിരാളികള്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്തി ഇന്ത്യന്‍ ടീമിനെ ജയത്തിലേക്ക് നയിച്ചു. സച്ചിന്‍റെ റെക്കോഡുകള്‍ പലതും കോലി തകര്‍ത്തതോടെ ക്രിക്കറ്റ് ലോകത്ത് ഇരുവരും തമ്മിലുള്ള താരതമ്യപ്പെടുത്തലുകളും പിന്നീട് സജീവമായി മാറി.
നിലവില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിലെ ആദ്യ രണ്ട് സ്ഥാനം സച്ചിന്‍ ടെണ്ടുല്‍ക്കറിനും വിരാട് കോലിക്കുമാണ്. 100 സെഞ്ച്വറികള്‍ തന്‍റെ ക്രിക്കറ്റ് കരിയറില്‍ സച്ചിന്‍ അടിച്ചെടുത്തിട്ടുണ്ട്. ഇതുവരെ 75 സെഞ്ച്വറികളാണ് വിരാട് കോലി നേടിയത്.
Also Read : IPL 2023| ആദ്യ നാലില്‍ സ്ഥാനം പിടിക്കാന്‍ മുംബൈയും ബാംഗ്ലൂരും; വാങ്കഡെയില്‍ ഇന്ന് വമ്പന്‍ പോരാട്ടം