ധരംശാല: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍രെ മത്സരങ്ങളില്‍ ആദ്യ ഓവര്‍ എറിയുന്നത് ട്രെന്‍റ് ബോള്‍ട്ട് ആണോ, എങ്കില്‍ ആ ഓവറില്‍ ഒരു വിക്കറ്റ് ഉറപ്പാണ്. വേഗവും അളന്നുമുറിച്ച ലൈനും ലെങ്‌തും ഒപ്പം മൂര്‍ച്ചയുള്ള യോര്‍ക്കറുകള്‍ കൊണ്ടും പലപ്പോഴും എതിര്‍ ടീമിന്‍റെ ഓപ്പണര്‍ ബാറ്റര്‍മാരെ വിറപ്പിക്കാന്‍ ബോള്‍ട്ടിനായിട്ടുണ്ട്. എതിരാളികളുടെ ബോള്‍ട്ടിളക്കി തുടങ്ങുന്ന രാജസ്ഥാന്‍ പേസര്‍ പന്ത് കൊണ്ട് മാത്രമല്ല ഫീല്‍ഡിലും ഒരു പുലിയാണ്.
ധരംശാലയില്‍ നടന്ന പഞ്ചാബ് കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് മത്സരം ബോള്‍ട്ടിന്‍റെ തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനത്തിതനും സാക്ഷിയായി. തന്‍റെ ഓവറില്‍ തന്നെയായിരുന്നു ബോള്‍ട്ടിന്‍റെ ഫീല്‍ഡിങ് മികവും ആരാധകര്‍ കണ്ടത്. പഞ്ചാബിന്‍റെ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ പുറത്താക്കാനായരുന്നു ബോള്‍ട്ട് തന്‍റെ ഫീല്‍ഡിങ് മികവ് പുറത്തെടുത്തത്.
-
WHAT. A. CATCH 🤯
— IndianPremierLeague (@IPL) May 19, 2023 " class="align-text-top noRightClick twitterSection" data="
Trent Boult grabs a screamer off his own bowling ⚡️⚡️
Follow the match ▶️ https://t.co/3cqivbD81R #TATAIPL | #PBKSvRR pic.twitter.com/ClPMm7sMVP
">WHAT. A. CATCH 🤯
— IndianPremierLeague (@IPL) May 19, 2023
Trent Boult grabs a screamer off his own bowling ⚡️⚡️
Follow the match ▶️ https://t.co/3cqivbD81R #TATAIPL | #PBKSvRR pic.twitter.com/ClPMm7sMVPWHAT. A. CATCH 🤯
— IndianPremierLeague (@IPL) May 19, 2023
Trent Boult grabs a screamer off his own bowling ⚡️⚡️
Follow the match ▶️ https://t.co/3cqivbD81R #TATAIPL | #PBKSvRR pic.twitter.com/ClPMm7sMVP
മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്. നിര്‍ണായക മത്സരത്തില്‍ ബോള്‍ട്ട് എറിഞ്ഞ ആദ്യത്തെ ഓവറിലെ ആദ്യ പന്ത് നേരിട്ട പഞ്ചാബിന്‍റെ പ്രഭ്‌സിമ്രാന്‍ സിങ് രണ്ട് റണ്‍സ് ഓടിയെടുത്തു. എന്നാല്‍ ഇന്നിങ്‌സിന്‍റെ രണ്ടാം പന്തില്‍ പ്രഭ്‌സിമ്രാന്‍ പുറത്തായി.
ബോള്‍ട്ടിന്‍റെ ഗുഡ്‌ലെങ്‌ത് ബോളിന് ബാറ്റ് വച്ച പ്രഭ്‌സിമ്രാന് പിഴച്ചു. പാളിപ്പോയ പഞ്ചാബ് താരത്തിന്‍റെ ഷോട്ട് പറന്ന് ഇരുകൈകളില്‍ ഒതുക്കുകയായിരുന്നു ബോള്‍ട്ട്. സീസണില്‍ സെഞ്ച്വറിയടിച്ച് ഫോമിലുണ്ടായിരുന്ന താരത്തെയാണ് ബോള്‍ട്ട് ആദ്യ ഓവറില്‍ തന്നെ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കിയത്.
Also Read : IPL 2023| രാജസ്ഥാന് ജീവശ്വാസം, പഞ്ചാബിന് തോറ്റ് മടക്കം; 'ഇനി കണക്കിൻ്റെ കളി'
പഞ്ചാബിനെ ഞെട്ടിച്ച് ബോള്‍ട്ട് രാജസ്ഥാന് നല്‍കിയ തുടക്കം കൃത്യമായി മുതലെടുക്കാന്‍ റോയല്‍സിനായില്ല. 50 റണ്‍സില്‍ പഞ്ചാബിന്‍റെ 4 വിക്കറ്റ് സ്വന്തമാക്കിയെങ്കിലും രാജസ്ഥാന് 20 ഓവര്‍ പൂര്‍ത്തിയായപ്പോഴേക്കും 187 റണ്‍സ് വഴങ്ങേണ്ടി വന്നു. മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ ട്രെന്‍റ് ബോള്‍ട്ട് 35 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് നേടിയത്.
-
Trent Boult struck five times in the first over for RR this season!
— CricTracker (@Cricketracker) May 19, 2023 " class="align-text-top noRightClick twitterSection" data="
The best bowler with the new ball at present?
📸: Jio Cinema pic.twitter.com/X3ekCICVCt
">Trent Boult struck five times in the first over for RR this season!
— CricTracker (@Cricketracker) May 19, 2023
The best bowler with the new ball at present?
📸: Jio Cinema pic.twitter.com/X3ekCICVCtTrent Boult struck five times in the first over for RR this season!
— CricTracker (@Cricketracker) May 19, 2023
The best bowler with the new ball at present?
📸: Jio Cinema pic.twitter.com/X3ekCICVCt
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് മത്സരത്തിന്‍റെ അവസാന ഓവറില്‍ രണ്ട് പന്തും നാല് വിക്കറ്റും ശേഷിക്കെയായിരുന്നു ജയത്തിലേക്ക് എത്തിയത്. യശസ്വി ജയ്‌സ്വാളും (50), ദേവ്‌ദത്ത് പടിക്കലും (51) അടിച്ചെടുത്ത അര്‍ധസെഞ്ച്വറികളാണ് റോയല്‍സ് ജയത്തിന് അടിത്തറയിട്ടത്. 28 പന്തില്‍ 46 റണ്‍സടിച്ച ഫിനിഷര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറുടെ പ്രകടനവും രാജസ്ഥാന്‍ ജയത്തിന് നിര്‍ണായകമായി.
പഞ്ചാബ് കിങ്‌സിനെ വീഴ്‌ത്തിയതോടെ പ്ലേഓഫിലേക്ക് കടക്കാന്‍ കണക്ക് കൂട്ടി കാത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. 14 മത്സരങ്ങളും പൂര്‍ത്തിയായ ടീം നിലവില്‍ 14 പോയിന്‍റോടെ അഞ്ചാം സ്ഥാനത്താണ്. പ്ലേഓഫിലേക്കെത്താന്‍ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകളുടെ വമ്പന്‍ തോല്‍വിയാണ് ഇനി സഞ്‌ജു സാംസണും സംഘത്തിനും ആവശ്യം.
Also Read : IPL 2023 | 'അവസാന അങ്കം മഴവിൽ അഴകിൽ' ; ചെന്നൈക്കെതിരെ ഡൽഹി എത്തുക സ്‌പെഷ്യൽ ജേഴ്‌സിയിൽ