ഡല്‍ഹി: ഐപിഎല്ലില്‍ ആദ്യ സെഞ്ച്വറി നേടിയ ഓപ്പണര്‍ ബാറ്റര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിന് പ്രശംസയുമായി പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാന്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 65 പന്ത് നേരിട്ട പ്രഭ്‌സിമ്രാന്‍ 103 റണ്‍സെടുത്തിരുന്നു. നിര്‍ണായക മത്സരത്തില്‍ പ്രഭ്‌സിമ്രാന്‍ നടത്തിയ പ്രകടനം മികച്ചതായിരുന്നുവെന്ന് ധവാന്‍ മത്സരശേഷം പറഞ്ഞു.
അരുണ്‍ ജയ്‌റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട പഞ്ചാബാണ് ആദ്യം ബാറ്റ് ചെയ്യാനെത്തിയത്. പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല സന്ദര്‍ശകര്‍ക്ക് ആരംഭത്തില്‍ ലഭിച്ചത്. പവര്‍പ്ലേയില്‍ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്‌ടമായത്.
-
Sadde 🦁s came out to play today! 😤#DCvPBKS #JazbaHaiPunjabi #SaddaPunjab #TATAIPL pic.twitter.com/PiU4L8Ypi9
— Punjab Kings (@PunjabKingsIPL) May 13, 2023 " class="align-text-top noRightClick twitterSection" data="
">Sadde 🦁s came out to play today! 😤#DCvPBKS #JazbaHaiPunjabi #SaddaPunjab #TATAIPL pic.twitter.com/PiU4L8Ypi9
— Punjab Kings (@PunjabKingsIPL) May 13, 2023Sadde 🦁s came out to play today! 😤#DCvPBKS #JazbaHaiPunjabi #SaddaPunjab #TATAIPL pic.twitter.com/PiU4L8Ypi9
— Punjab Kings (@PunjabKingsIPL) May 13, 2023
നായകന്‍ ശിഖര്‍ ധവാന്‍ (7), ലിയാം ലിവിങ്‌സ്റ്റണ്‍ (4), ജിതേഷ് ശര്‍മ (5) എന്നിവര്‍ അതിവേഗം തന്നെ തിരികെ പവലിയനിലെത്തി. ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച പ്രഭ്‌സിമ്രാന്‍ ആയിരുന്നു പഞ്ചാബ് സ്‌കോര്‍ ഉയര്‍ത്തിയത്. 42 പന്ത് നേരിട്ടാണ് പ്രഭ്‌സിമ്രാന്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
50 കടന്നതോടെ താരം ടോപ് ഗിയറിലേക്ക് മാറി. പിന്നീട് തകര്‍ത്തടിച്ച താരം 19 പന്തുകള്‍ നേരിട്ടാണ് സെഞ്ച്വറിയിലേക്ക് എത്തിയത്. 19-ാം ഓവറില്‍ പഞ്ചാബ് സ്‌കോര്‍ 154-ല്‍ നില്‍ക്കെ മുകേഷ് കുമാറാണ് പ്രഭ്‌സിമ്രാന്‍ സിങ്ങിന്‍റെ വിക്കറ്റ് വീഴ്‌ത്തിയത്.
മത്സരത്തില്‍ 10 ഫോറും ആറ് സിക്‌സും പ്രഭ്‌സിമ്രാന്‍റെ സെഞ്ച്വറിക്ക് കരുത്തായി. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് പ്രഭ്‌സിമ്രാന്‍റെ ഒറ്റയാള്‍ പോരാട്ടത്തെ പഞ്ചാബ് നായകന്‍ പ്രശംസിച്ചത്. ഡല്‍ഹി സ്‌പിന്നര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം താരം നടത്തിയെന്നും ധവാന്‍ അഭിപ്രായപ്പെട്ടു.
'ഉജ്ജ്വല പ്രകടനമാണ് പ്രഭ്‌സിമ്രാന്‍ കാഴ്‌ചവച്ചത്. നാലാം ഓവര്‍ മുതല്‍ തന്നെ പിച്ച് സ്‌പിന്നിന് അനുകൂലമായി. അതുകൊണ്ട് തന്നെയാണ് ഈ ഇന്നിങ്‌സിന്‍റെ മൂല്യം ഉയരുന്നത്. ഡല്‍ഹി സ്‌പിന്നര്‍മാര്‍ക്കെതിരെ അവന്‍ കളിച്ച ചില ഷോട്ടുകളും മികച്ചതായിരുന്നു' -ധവാന്‍ പറഞ്ഞു.
ജയത്തിന്‍റെ ക്രെഡിറ്റ് യുവ സ്‌പിന്നര്‍മാര്‍ക്ക്: പ്രഭ്‌സിമ്രാന്‍റെ സെഞ്ച്വറിക്കരുത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് 167 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ആതിഥേയരായ ഡല്‍ഹിയുടെ പോരാട്ടം 136 റണ്‍സില്‍ അവസാനിച്ചു. 168 റണ്‍സിലേക്ക് തകര്‍ത്തടിച്ച് തുടങ്ങിയ ഡല്‍ഹിയെ പഞ്ചാബിന്‍റെ ഹര്‍പ്രീത് ബ്രാറും രാഹുല്‍ ചഹാറും ചേര്‍ന്ന് എറിഞ്ഞൊതുക്കുകയായിരുന്നു.
മത്സരത്തില്‍ ഹര്‍പ്രീത് ബ്രാര്‍ നാലും ചഹാര്‍ രണ്ടും വിക്കറ്റാണ് നേടിയത്. ഡല്‍ഹിക്കെതിരായ ജയത്തിന്‍റെ ക്രെഡിറ്റ് മുഴുവന്‍ ഇവര്‍ രണ്ട് പേര്‍ക്കുമാണെന്നും ശിഖര്‍ ധവാന്‍ പറഞ്ഞു. കൈവിട്ടെന്ന് തോന്നിപ്പിച്ച മത്സരം ഇവര്‍ ചേര്‍ന്ന് തങ്ങള്‍ക്ക് അനുകൂലമാക്കുകയായിരുന്നുവെന്ന് ധവാന്‍ അഭിപ്രായപ്പെട്ടു.
ഡല്‍ഹിക്കെതിരായ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ വീണ്ടും ആറാം സ്ഥാനത്തേക്ക് എത്താന്‍ പഞ്ചാബ് കിങ്‌സിനായി. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വമ്പന്‍ ജയം നേടിയാല്‍ ശിഖര്‍ ധവാനും സംഘത്തിനും പ്ലേഓഫില്‍ ഒരു സ്ഥാനം പ്രതീക്ഷിക്കാം. മെയ് 17ന് ഡല്‍ഹിക്കെതിരെ തന്നെയാണ് അവരുടെ അടുത്ത മത്സരവും. അതിന് ശേഷം സീസണില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെയും പഞ്ചാബ് കിങ്‌സ് നേരിടും.
More Read : IPL 2023| കൈവിട്ട കളി പിടിച്ചെടുത്ത് പഞ്ചാബ്; തോറ്റ് മടങ്ങി ഡൽഹി