ETV Bharat / sports

അത്‌ഭുതക്കുട്ടികളായി ഷാരുഖ് ഖാനും കൃഷ്ണപ്പ ഗൗതവും - ഷാരുഖ് ഖാനും കൃഷ്ണപ്പ ഗൗതവും ഐപിഎല്ലില്‍

തമിഴ്‌നാട് താരമായ ഷാരുഖ് ഖാനും കെ ഗൗതത്തിനും അടിസ്ഥാന തുകയായ 20 ലക്ഷത്തില്‍ നിന്നാണ് കോടിത്തിളക്കത്തിലേക്ക് എത്തിയത്. അൺ ക്യാപ്‌ഡ്‌ ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയർന്ന തുകയാണ് മുപ്പത്തിരണ്ടുകാരനായ കെ ഗൗതത്തിന് ലഭിച്ചത്.

Shah Rukh Khan and Krishnappa Gautam are IPL wonderful Boys
അത്‌ഭുതക്കുട്ടികളായി ഷാരുഖ് ഖാനും കൃഷ്ണപ്പ ഗൗതവും
author img

By

Published : Feb 18, 2021, 5:46 PM IST

Updated : Feb 18, 2021, 5:54 PM IST

ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ അത്‌ഭുതം നിറച്ച് ഇന്ത്യൻ യുവതാരങ്ങൾ. ഇനിയും ഇന്ത്യൻ ടീമിന്‍റെ പടിവാതില്‍ക്കലെത്താത്ത തമിഴ്‌നാട് താരം ഷാരൂഖ് ഖാനെ 5.25 കോടിക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി. കൃഷ്‌ണപ്പ ഗൗതത്തെ 9.25 കോടിക്ക് ചെന്നൈ സ്വന്തമാക്കി.

തമിഴ്‌നാട് താരമായ ഷാരുഖ് ഖാനും കെ ഗൗതത്തിനും അടിസ്ഥാന തുകയായ 20 ലക്ഷത്തില്‍ നിന്നാണ് കോടിത്തിളക്കത്തിലേക്ക് എത്തിയത്. അൺ ക്യാപ്‌ഡ്‌ ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയർന്ന തുകയാണ് മുപ്പത്തിരണ്ടുകാരനായ കെ ഗൗതത്തിന് ലഭിച്ചത്.

ഇതിന് മുൻപ് 2018ല്‍ ക്രുണാല്‍ പാണ്ഡ്യയെ മുംബൈ 8.8 കോടിക്ക് സ്വന്തമാക്കിയതാണ് ഒരു അൺ ക്യാപ്‌ഡ്‌ ഇന്ത്യൻ താരത്തിന് ലഭിച്ച ഏറ്റവും ഉയർന്ന തുക.

Last Updated : Feb 18, 2021, 5:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.