അഹമ്മദാബാദ്: ഐപിഎല്ലിൽ ഡൽഹിക്കെതിരെ ഒരു റണ്ണിന്‍റെ നേരിയ വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ബാംഗ്ലൂർ വിജയം നേടിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 170 നേടാനെ സാധിച്ചുള്ളൂ. ഈ വിജയത്തോടെ ആറു മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുമായി ബാംഗ്ലൂർ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഡൽഹി എട്ടു പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്. 58 റൺസെടുത്ത ഋഷഭ് പന്താണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ഷിംറോൺ ഹെട്‌മെയർ 53 റൺസ് നേടി. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
Also read: 'ഡിവില്ലിയേഴ്‌സ് മിന്നി'; ഡല്‍ഹി ക്യാപിറ്റല്‍സിന് 172 റണ്‍സ് വിജയലക്ഷ്യം