ETV Bharat / sports

IPL 2022: ഹിറ്റ് മാൻ ഇനി ഡക്ക് മാൻ; 'പൂജ്യത്തില്‍' പുതിയ റെക്കോഡിട്ട് രോഹിത് ശർമ്മ

author img

By

Published : Apr 22, 2022, 4:00 PM IST

ചെന്നൈക്കെതിരായ മത്സരത്തിൽ നേരിട്ട രണ്ടാം പന്തിലാണ് രോഹിത് പുറത്തായത്.

Rohit Sharma  Rohit Sharma most ducks in IPL history  Rohit Sharma registers unwanted record with most ducks in IPL history  Rohit Sharma now has most ducks in IPL history  ഡക്കുകളിൽ പുതിയ റെക്കോഡിട്ട് രോഹിത് ശർമ്മ  ഹിറ്റ് മാൻ ഇനി ഡക്ക് മാൻ  ഐപിഎല്ലിൽ ഏറ്റവുമധികം ഡക്കുകളുമായി രോഹിത് ശർമ്മ  ഐപിഎൽ 2022
IPL 2022: ഹിറ്റ് മാൻ ഇനി ഡക്ക് മാൻ; ഡക്കുകളിൽ പുതിയ റെക്കോഡിട്ട് രോഹിത് ശർമ്മ

മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ അവസാന പന്തിൽ തോൽവി വഴങ്ങിയതോടെ ഒരു സീസണിൽ തുടർച്ചയായ ഏഴ്‌ മത്സരങ്ങൾ തോൽക്കുന്ന ടീം എന്ന നാണംകെട്ട റെക്കോഡ് മുംബൈ ഇന്ത്യൻസിനെ തേടി എത്തിയിരുന്നു. ഇതേ മത്സരത്തിൽ തന്നെ നാണക്കേടിന്‍റെ മറ്റൊരു റെക്കോഡ് സ്വന്തമായിരിക്കുകയാണ് മുംബൈ നായകൻ രോഹിത് ശർമ്മ. ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം തവണ ഡക്കായ താരം (പൂജ്യത്തിന്) എന്ന നേട്ടമാണ് രോഹിത് സ്വന്തം പേരിൽ കുറിച്ചത്.

ഐപിഎല്ലിൽ ഇതുവരെ 14 തവണയാണ് ഹിറ്റ്മാൻ പൂജ്യത്തിന് പുറത്തായത്. ചെന്നൈക്കെതിരായ മത്സരത്തിൽ മുകേഷ്‌ ചൗധരിയുടെ ആദ്യ ഓവറിൽ നേരിട്ട രണ്ടാം പന്തിലാണ് രോഹിത് പുറത്തായത്. പന്തിനെ മുന്നോട്ട് പുഷ്‌ ചെയ്യാ നുള്ള രോഹിതിന്‍റെ ശ്രമം മിച്ചൽ സാന്‍റ്നറുടെ കൈകളിൽ അവസാനിക്കുകയായിരുന്നു.

ചെന്നൈക്കെതിരായ മത്സരത്തിന് മുൻപ് വരെ 13 ഡക്കുകളുമായി ആറ് താരങ്ങൾക്കൊപ്പം റെക്കോഡ് പങ്കിടുകയായിരുന്നു രോഹിത്. പീയുഷ്‌ ചൗള, ഹർഭജൻ സിങ്, മൻദീപ് സിങ്, പാർഥീവ് പട്ടേൽ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായ്‌ഡു എന്നീ താരങ്ങൾ 13 ഡക്കുകളുമായി രോഹിതിന് തൊട്ടുപിന്നാലെയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.