ETV Bharat / sports

ചെപ്പോക്കില്‍ വീണ്ടും ബോളര്‍മാരുടെ ആഘോഷം; ത്രില്ലിങ് മാച്ചില്‍ ബാംഗ്ലൂരിന് ജയം - ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്

ബാംഗ്ലൂർ നേടിയ 149 റണ്‍സിനെതിരായ ഹൈദരാബാദിന്‍റെ പോരാട്ടം നിശ്ചിത ഓവറില്‍ 143 ല്‍ അവസാനിച്ചു.

ipl latest news  rcb vs srh match result  ipl result news  ഐപിഎല്‍ വാര്‍ത്തകള്‍  ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ചെപ്പോക്കില്‍ വീണ്ടും ബോളര്‍മാരുടെ ആഘോഷം; ത്രില്ലിങ് മാച്ചില്‍ ബാഗ്ലൂരിന് ജയം
author img

By

Published : Apr 15, 2021, 12:40 AM IST

Updated : Apr 15, 2021, 12:51 AM IST

ചെന്നൈ: ബോളര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. ആദ്യം ബാറ്റ് ചെയ്‌ത് എട്ട് വിക്കറ്റ് നഷ്‌ട്ടത്തില്‍ ബാംഗ്ലൂർ നേടിയ 149 റണ്‍സിനെതിരായ ഹൈദരാബാദിന്‍റെ പോരാട്ടം നിശ്ചിത ഓവറില്‍ 143 ല്‍ അവസാനിച്ചു. തോല്‍വിയുടെ വക്കില്‍ നിന്ന ബാംഗ്ലൂരിനെ ബോളര്‍മാരുടെ നിര്‍ണായക പ്രകടനമാണ് രക്ഷിച്ചത്. ഇതേ ഗ്രൗണ്ടില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈയുടെ ജയത്തില്‍ നിര്‍ണായകമായും ബോളര്‍മാരുടെ മികവായിരുന്നു

അവസാന നാല് ഓവറില്‍ 35 റണ്‍സ് മാത്രമായിരുന്നു ഹൈദരാബാദിന് വേണ്ടിയിരുന്നത്. എട്ട് വിക്കറ്റും കയ്യിലുണ്ടായിരുന്നു. എന്നാല്‍ ബംഗളൂരു ബോളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ ഹൈദരാബാദിന് നേടാനായത് 28 റണ്‍സ് മാത്രമാണ്. ഏഴ് വിക്കറ്റും നഷ്‌ടമായി. രണ്ടാം മത്സരത്തിലും ജയിച്ച കോലിയും സംഘവും പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. മറുവശത്ത് ഹൈദരാബാദിന് സീസണിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് നേരിടേണ്ടി വന്നത്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന് കരുത്തായത് കോലിയുടെയും (29 പന്തില്‍ 33) മാക്‌സ്‌വെല്ലിന്‍റെയും (41 പന്തില്‍ 59) പ്രകടനമാണ്. മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാൻ കഴിയാതെ പോയതോടെ ടീം സ്‌കോര്‍ 149 ല്‍ ഒതുങ്ങി. ഇരുവരെയും കൂടാതെ 11 റണ്‍സെടുത്ത ഓപ്പണര്‍ ദേവ്ദത്ത് പടിക്കലും 14 റണ്‍സെടുത്ത ഷഹബാദ് അഹമ്മദും വാലറ്റത്ത് 12 റണ്‍സെടുത്ത കെയില്‍ ജാമിസണും മാത്രമെ ആര്‍സിബി നിരയില്‍ രണ്ടക്കം കടന്നുള്ളൂ.

ഒരു ഭാഗത്ത് വിക്കറ്റ് കൊഴിയുമ്പോഴും മാക്‌സ്‌വെല്‍ പിടിച്ചുനിന്നതാണ് ആര്‍സിബിക്ക് രക്ഷയായയത്.കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്താന്‍ സാധിച്ചതിലൂടെയാണ് ആര്‍സിബിയുടെ റണ്ണൊഴുക്ക് ഹൈദരാബാദ് തടഞ്ഞത്. ജേസണ്‍ ഹോള്‍ഡര്‍ മൂന്നും റാഷദ് ഖാന്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ടി നടരാജന്‍, ഷഹബാസ് നദീം, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദിന് നല്ല തുടക്കം ലഭിച്ചില്ല. സ്‌കോര്‍ 13 ലെത്തി നില്‍ക്കെ ഒരു റണ്‍സെടുത്ത് വൃദ്ധമാൻ സാഹ പുറത്തായി. പിന്നാലെ അത്ര വലുതല്ലാത്ത ലക്ഷ്യത്തിലേക്ക് ഡേവിഡ് വാര്‍ണറും (37 പന്തില്‍ 54) മനീഷ് പാണ്ഡെയും (39 പന്തില്‍ 38) കരുതലോടെ ബാറ്റ് വീശി.

എന്നാല്‍ മറ്റാര്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. അവസാന ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബാഗ്ലൂർ ബോളിങ് നിര ഹൈദരാബാദിനെ ആറ് റണ്‍സകലെ പിടിച്ചുകെട്ടി. രണ്ട് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഷഹബാസ് അഹമ്മദിന്‍റെ പ്രകടനമാണ് അവസാന നിമിഷം ബാംഗ്ലൂരിന് കരുത്തായത്.

മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കെയില്‍ ജാമിയെസണ്‍ ഒരു വിക്കറ്റും വീഴ്‌ത്തി.

Last Updated : Apr 15, 2021, 12:51 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.