മുംബെെ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 10 വിക്കറ്റ് വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ് വിജയ ലക്ഷ്യം 16.3 ഓവറില്‍ 181 റണ്‍സെടുത്താണ് കോലിയും സംഘവും മറി കടന്നത്. സെഞ്ചുറി പ്രകടനം നടത്തിയ ദേവ്ദത്ത് പടിക്കലും അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വീരാട് കോലിയുമാണ് രാജസ്ഥാന്‍റെ നട്ടെല്ലൊടിച്ചത്. ദേവ്ദത്ത് 52 പന്തില്‍ 101 റണ്‍സെടുത്തു. കോലി 47 പന്തില്‍ 72 റണ്‍സെടുത്തു. സീസണില്‍ ബാംഗ്ലൂരിന്‍റെ തുടര്‍ച്ചയായ നാലാം വിജയമാണിത്.
-
A match-winning CENTURY from @devdpd07 as #RCB win by 10 wickets.
— IndianPremierLeague (@IPL) April 22, 2021 " class="align-text-top noRightClick twitterSection" data="
Scorecard - https://t.co/ZB2JNOhWcL #VIVOIPL pic.twitter.com/sOIDIbRLch
">A match-winning CENTURY from @devdpd07 as #RCB win by 10 wickets.
— IndianPremierLeague (@IPL) April 22, 2021
Scorecard - https://t.co/ZB2JNOhWcL #VIVOIPL pic.twitter.com/sOIDIbRLchA match-winning CENTURY from @devdpd07 as #RCB win by 10 wickets.
— IndianPremierLeague (@IPL) April 22, 2021
Scorecard - https://t.co/ZB2JNOhWcL #VIVOIPL pic.twitter.com/sOIDIbRLch
അതേസമയം രാജസ്ഥാനായി പന്തെടുത്തവരെല്ലാം തല്ലുവാങ്ങി. ശ്രേയസ് ഗോപാല്‍ (മൂന്ന് ഓവറില്‍ 35) ക്രിസ് മോറിസ് ( മൂന്ന് ഓവറില്‍ 38), രാഹുല്‍ തിവാട്ടിയ (രണ്ട് ഓവറില്‍ 23), ചേതന്‍ സക്കറിയ ( നാല് ഓവറില്‍ 35) മുസ്തഫിസുർ റഹ്മാൻ (3.1 ഓവറില്‍ 28) എന്നിങ്ങനെയാണ് ബൗളര്‍മാര്‍ തല്ലുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 177 റണ്‍സെടുത്തത്.
ശിവം ദുബെ (32 പന്തില്‍ 46), രാഹുല്‍ തിവാട്ടിയ (23 പന്തില്‍ 40) എന്നിവരുടെ പ്രകടനമാണ് ടീമിന് തുണയായത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (18 പന്തില്‍ 21) തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. റിയാന്‍ പരാഗ് (16 പന്തില്‍ 25), ജോസ് ബട്ട്‌ലര്‍ (8 പന്തില്‍ 8) മനന്‍ വോറ (9പന്തില്‍ 7) ഡേവിഡ് മില്ലര്‍ (2 പന്തില്‍ 0) , ക്രിസ് മോറിസ് (7പന്തില്‍ 10),ശ്രേയസ് ഗോപാല്‍ (4 പന്തില്‍ 7) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് (4 ഓവറില്‍ 27-3), ഹര്‍ഷല്‍ പട്ടേല്‍ (4 ഓവറില്‍ 47-3) എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.