ETV Bharat / sports

ഐപിഎല്‍ : ടോസ് നേടിയ രാജസ്ഥാന്‍ കൊല്‍ക്കത്തയെ ബാറ്റിങ്ങിനയച്ചു - രാജസ്ഥാന്‍ റോയല്‍സ്

തുടര്‍ച്ചയായ തോല്‍വികള്‍ വഴങ്ങിയാണ് രാജസ്ഥാനും കൊല്‍ക്കത്തയും ഇന്ന് കളിക്കാനിറങ്ങുന്നത്. ഇതോടെ വിജയം നേടി പോയിന്‍റ് പട്ടികയില്‍ മുന്നേറ്റം നടത്താനാവും ഇരുവരുടെയും ശ്രമം.

Rajasthan Royals vs Kolkata Knight Riders  Rajasthan Royals  Kolkata Knight Riders  ഐപിഎല്‍ 2021  രാജസ്ഥാന്‍ റോയല്‍സ്  കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സd
ഐപിഎല്‍: ടോസ് നേടിയ രാജസ്ഥാന്‍ കൊല്‍ക്കത്തയെ ബാറ്റിങ്ങിനയച്ചു
author img

By

Published : Apr 24, 2021, 7:31 PM IST

മുംബെെ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സിനെ ബാറ്റിങ്ങിനയച്ചു. വാങ്കഡേയിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാനെത്തുന്നത്. ഓപ്പണര്‍ മനൻ വോറയ്ക്ക് പകരം ജയശ്വി ജയ്‌സ്വാളും, ശ്രേയസ് ഗോപാലിന് പകരം ജയ്‌ദേവ് ഉനദ്ഘട്ടും ടീമിൽ ഇടം നേടി.

അതേസമയം ശിവം മാവിയ്ക്ക് പകരം കമലേഷ് നാഗർകോട്ടി കൊൽക്കത്ത ടീമിൽ ഇടം കണ്ടെത്തി. തുടര്‍ച്ചയായ തോല്‍വികള്‍ വഴങ്ങിയാണ് രാജസ്ഥാനും കൊല്‍ക്കത്തയും ഇന്ന് കളിക്കാനിറങ്ങുന്നത്. ഇതോടെ വിജയം നേടി പോയിന്‍റ് പട്ടികയില്‍ മുന്നേറ്റം നടത്താനാവും ഇരുവരുടേയും ശ്രമം. ഇതേവരെ കളിച്ച നാല് കളികളില്‍ ഒരു വിജയം മാത്രമാണ് ഇരു ടീമുകള്‍ക്കും നേടാനായത്. നിലവിലെ പോയിന്‍റ് പട്ടികയില്‍ കൊല്‍ക്കത്ത ഏഴാം സ്ഥാനത്തും രാജസ്ഥാന്‍ അവസാന സ്ഥാനത്തുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.