പുനെ: ഐപിഎല്ലില്‍ നിര്‍ണായക നേട്ടം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് സ്‍പിന്നർ ആർ. അശ്വിൻ. ഐപിഎല്ലില്‍ 150 വിക്കറ്റുകളെന്ന നേട്ടമാണ് അശ്വിൻ സ്വന്തമാക്കിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് താരം നിര്‍ണായ നാഴികകല്ല് പിന്നിട്ടിത്.
ബാംഗ്ലൂര്‍ ഇന്നിംങ്‌സിലെ പത്താം ഓവറിന്‍റെ അവസാന പന്തിൽ രജത് പടിദാറിനെ പുറത്താക്കിയാണ് അശ്വിൻ ഈ നേട്ടത്തിലെത്തിയത്. ഷഹബാസ് അഹമ്മദ്, സൂയാഷ് പ്രഭുദേശായ് എന്നിവരെകൂടെ പുറത്താക്കിയ അശ്വിൻ ആകെ വിക്കറ്റ് നേട്ടം 152 ആക്കി ഉയർത്തി.
-
Milestone 🚨 - 150 wickets in IPL for @ashwinravi99 👏👏#TATAIPL #RCBvRR pic.twitter.com/Heb56QIwtl
— IndianPremierLeague (@IPL) April 26, 2022 " class="align-text-top noRightClick twitterSection" data="
">Milestone 🚨 - 150 wickets in IPL for @ashwinravi99 👏👏#TATAIPL #RCBvRR pic.twitter.com/Heb56QIwtl
— IndianPremierLeague (@IPL) April 26, 2022Milestone 🚨 - 150 wickets in IPL for @ashwinravi99 👏👏#TATAIPL #RCBvRR pic.twitter.com/Heb56QIwtl
— IndianPremierLeague (@IPL) April 26, 2022
ആർസിബിക്കെതിരെ ഇറങ്ങുമ്പോള്‍ ഒരു വിക്കറ്റ് മാത്രമായിരുന്നു നേട്ടത്തിലേക്ക് അശ്വിന് വേണ്ടിയിരുന്നത്. ഡ്വെയ്ന്‍ ബ്രാവോ, ലസിത് മലിംഗ, അമിത് മിശ്ര, പീയുഷ് ചൗള, യുസ്‍വേന്ദ്ര ചാഹല്‍, ഹർഭജന്‍ സിംഗ്, ഭുവനേശ്വർ കുമാർ എന്നിവരാണ് ഐപിഎല്ലില്‍ മുമ്പ് 150 വിക്കറ്റ് ക്ലബിലെത്തിയ മറ്റ് താരങ്ങള്‍. ഐപിഎല്ലില്‍ 150 വിക്കറ്റ് ക്ലബില്‍ ഇടംപിടിക്കുന്ന രണ്ടാമത്തെ മാത്രം ഓഫ് സ്‍പിന്നറാണ് അശ്വിന്‍.
ALSO READ: IPL 2022| സഞ്ജുവിന് രക്ഷയില്ല; ഹസരംഗയ്‌ക്ക് മുന്നിൽ വീണ്ടും മുട്ടുമടയ്‌ക്കി
മത്സരത്തിൽ റിയാൻ പരാഗിന്‍റെ ബാറ്റിങ്ങ് മികവിലും നാല് വിക്കറ്റുമായി കുല്‍ദീപ് സെന്നും മൂന്ന് വിക്കറ്റുമായി ആര്‍ അശ്വിനും തിളങ്ങിയപ്പോള്‍ ബാഗ്ലൂരിനെതിരെ രാജസ്ഥാന്‍ 29 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.