ETV Bharat / sports

Erling Haaland: ഗോൾവല നിറച്ചു തുടങ്ങി, പ്രീമിയർ ലീഗില്‍ റെക്കോഡുകൾ മാറ്റിയെഴുതി ഹാലന്‍ഡ് - പെപ് ഗ്വാര്‍ഡിയോള

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ്‌ ഹാലന്‍ഡ്.

pep guardiola  Erling Haaland  Manchester City  sergio aguero  pep guardiola on Erling Haaland  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്  മാഞ്ചസ്റ്റര്‍ സിറ്റി  എര്‍ലിങ്‌ ഹാലന്‍ഡ്  പെപ് ഗ്വാര്‍ഡിയോള  സെർജിയോ അഗ്യൂറോ
പ്രീമിയര്‍ ലീഗില്‍ കൊടുങ്കാറ്റായി എര്‍ലിങ്‌ ഹാലന്‍ഡ്
author img

By

Published : Sep 1, 2022, 11:18 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കൊടുങ്കാറ്റായി മാറുകയാണ് നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ എര്‍ലിങ്‌ ഹാലന്‍ഡ്. ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോട്ട്‌മുണ്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ 21കാരന്‍ സീസണിന്‍റെ തുടക്കത്തില്‍ തന്നെ വരവറിയിച്ച് കഴിഞ്ഞു. സിറ്റിക്കായുള്ള ആദ്യ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് ഹാട്രിക്കടക്കം ഒമ്പത് ഗോളുകളാണ് ഹാലന്‍ഡ്‌ അടിച്ച് കൂട്ടിയത്.

ലീഗില്‍ ഇതേവരെ മറ്റാര്‍ക്കും സ്വന്തമാക്കാന്‍ കഴിയാത്ത മികച്ച തുടക്കമാണിത്. ക്ലബിന്‍റെ ഇതിഹാസ സ്‌ട്രൈക്കര്‍ സെർജിയോ അഗ്യൂറോയ്‌ക്ക് പകരക്കാരനെന്ന നിലയിലാണ് ഹാലൻഡിനെ സിറ്റി കൂടാരത്തിലെത്തിച്ചത്. കളിക്കളത്തിലെ തന്‍റെ മിന്നുന്ന പ്രകടനത്തോടെ ഈ തെരഞ്ഞെടുപ്പിനോട് നീതി പുലര്‍ത്താന്‍ ഹാലന്‍ഡിന് കഴിയുന്നുണ്ട്.

പ്രീമിയര്‍ ലീഗിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന അഗ്യൂറോയുടെ റെക്കോഡും ഇതിനകം ഹാലന്‍ഡ് സ്വന്തമാക്കി കഴിഞ്ഞു. എട്ട് ഗോളുകള്‍ നേടി കവൻട്രിയുടെ മുൻ സ്‌ട്രൈക്കർ മിക്ക് ക്വിന്നിനൊപ്പമായിരുന്നു അഗ്യൂറോ റെക്കോഡ് പങ്കിട്ടിരുന്നത്.

കളിക്കളത്തിലെ മിന്നും ഫോം തുടരുകയാണെങ്കില്‍ സിറ്റിക്കായി 254 ഗോളുകള്‍ അടിച്ച് കൂട്ടി എക്കാലത്തെയും ടോപ് സ്‌കോററായ അഗ്യുറോയുടെ റെക്കോഡും ഹാലൻഡിന് മുന്നില്‍ സുരക്ഷിതമാവില്ല.

ഹാലന്‍ഡിന് കിരീടങ്ങള്‍ വേണം; ഗ്വാര്‍ഡിയോള: കിരീട ദാഹിയായ ഒരു കളിക്കാരനാണ് ഹാലന്‍ഡെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള വ്യക്തമാക്കിക്കഴിഞ്ഞു.

"അടുത്തറിയുന്നതുകൊണ്ടു തന്നെ, ഞങ്ങള്‍ക്ക് കിരീടങ്ങൾ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ റെക്കോഡുകൾ തകർക്കുന്നതിൽ അവന്‍ സന്തോഷിക്കില്ലെന്നറിയാം. സിറ്റി ആരാധകരുടെ ഹൃദയത്തിൽ ആർക്കും തകർക്കാൻ കഴിയാത്ത ഇതിഹാസമാണ് സെർജിയോ. എന്നാൽ അവിടെയെത്താനുള്ള എല്ലാ ഗുണങ്ങളും ഹാലന്‍ഡിനുണ്ട്" എന്നായിരുന്നു ഗ്വാര്‍ഡിയോളയുടെ പ്രതികരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.