ETV Bharat / sports

'സമ്മർദ ഘട്ടത്തിലെ മികച്ച ഇന്നിങ്സുകളിൽ ഒന്ന്' ; പടിദാറിനെ പ്രശംസിച്ച് കോലി

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ മറികടക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ സഹായിച്ചത് രജത് പടിദാറിന്‍റെ ഇന്നിങ്സായിരുന്നു

author img

By

Published : May 26, 2022, 9:31 PM IST

One of best innings I've ever seen under pressure: Kohli on Patidar  Kohli on Patidar  Rajat Patidar match winning century in the IPL Eliminator  പടിദാറിനെ പ്രശംസിച്ച് കോലി  virat kohli  rajat patidar  ipl 2022  IPL updates  Patidar is the first uncapped player to score a century in the playoffs  rcb vs lsg
'സമ്മർദ്ദഘട്ടത്തിലെ മികച്ച ഇന്നിങ്ങ്‌സുകളിൽ ഒന്ന്' പടിദാറിനെ പ്രശംസിച്ച് കോലി

കൊൽക്കത്ത : ഐപിഎൽ എലിമിനേറ്ററിൽ രജത് പടിദാറിന്‍റെ മാച്ച് വിന്നിങ് സെഞ്ച്വറി സമ്മർദത്തിൻ കീഴിലുള്ള മികച്ച ഇന്നിങ്സുകളിൽ ഒന്നാണെന്ന് വിരാട് കോലി. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ മറികടക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ സഹായിച്ചത് രജത് പടിദാറിന്‍റെ ഇന്നിങ്സായിരുന്നു. 54 പന്തില്‍ ഏഴ് ഫോറും 12 സിക്‌സുമടക്കമാണ് പടിദാര്‍ പുറത്താകാതെ 112 റണ്‍സ് നേടിയത്.

ഐപിഎല്‍ പ്ലേഓഫില്‍ സെഞ്ചുറി നേടുന്ന ആദ്യ അണ്‍ക്യാപ്‌ഡ് താരമാണ് പടിദാര്‍. 2009ല്‍ മനീഷ് പാണ്ഡേയും 2021ല്‍ ദേവ്ദത്ത് പടിക്കലും സെഞ്ചുറി നേടിയിരുന്നെങ്കിലും, അത് ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു. 2011ല്‍ പഞ്ചാബിന്‍റെ അണ്‍ക്യാപ്‌ഡ് താരം പോള്‍ വാല്‍ത്താട്ടിയും സെഞ്ചുറി നേടിയിട്ടുണ്ട്.

'വിജയത്തെ സ്വാധീനിക്കുന്ന ഒരുപാട് ഇന്നിങ്സുകള്‍ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. അതുപൊലെ സമ്മര്‍ദ്ദത്തെ അതിജീവിക്കുന്ന ഇന്നിങ്സുകളും കണ്ടു. എന്നാല്‍ രജത് പടിദാര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ കളിച്ചത് പോലൊന്ന് ഞാന്‍ മുമ്പ് കണ്ടിട്ടില്ല. എലിമിനേറ്റര്‍ മത്സരത്തിന്‍റെ പ്രാധാന്യം വളരെ വലുതായിരുന്നു.'

ALSO READ: IPL 2022: ആര്‍ക്കും വേണ്ടാത്ത പടിദാര്‍; പകരക്കാരനായെത്തി ബാംഗ്ലൂരിന്‍റെ 'പൊന്നായ' കഥ

ഞാന്‍ നന്നായി ടെന്‍ഷന്‍ അനുഭവിച്ചു. കാരണം ഞാന്‍ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍ പടിദാര്‍ മനോഹരമായി സാഹചര്യം കൈകാര്യം ചെയ്‌തു. അവന്‍റെ പ്രകടനത്തിന്‍റെ പ്രാധാന്യം ക്രിക്കറ്റ് ലോകം മനസിലാക്കണം. തീര്‍ച്ചയായിട്ടും വലിയ രീതിയിലുള്ള അഭിനന്ദനം അവന്‍ അര്‍ഹിക്കുന്നുണ്ട്'' - കോലി മത്സരശേഷം പറഞ്ഞു.

എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ 14 റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്‍ ക്വാളിഫയറില്‍ കടന്നു. ബാംഗ്ലൂരിന്‍റെ 207 റണ്‍സ് പിന്തുടര്‍ന്ന ലഖ്‌നൗവിന് 193 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.