ഐപിഎല്‍ അരങ്ങേറ്റം നടത്തി പത്താം വര്‍ഷത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മോഹിത് ശര്‍മ്മ തന്‍റെ കരിയറിലെ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇന്നലെ അഹമ്മദാബാദില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ജയം അതിവേഗമാക്കിയത് മോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സ്‌പെല്ലാണ്. മത്സരത്തില്‍ 2.2 ഓവര്‍ മാത്രം പന്തെറിഞ്ഞ മോഹിത് 10 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു മുംബൈ ഇന്ത്യന്‍സിന്‍റെ അഞ്ച് വിക്കറ്റുകള്‍ നേടിയത്.
-
Unsold in IPL 2022.
— Johns. (@CricCrazyJohns) May 26, 2023 " class="align-text-top noRightClick twitterSection" data="
5 for 10 in the Qualifier 2 in IPL 2023.
Mohit Sharma has written one of the great comeback stories in IPL history. pic.twitter.com/nXXhjA8xRh
">Unsold in IPL 2022.
— Johns. (@CricCrazyJohns) May 26, 2023
5 for 10 in the Qualifier 2 in IPL 2023.
Mohit Sharma has written one of the great comeback stories in IPL history. pic.twitter.com/nXXhjA8xRhUnsold in IPL 2022.
— Johns. (@CricCrazyJohns) May 26, 2023
5 for 10 in the Qualifier 2 in IPL 2023.
Mohit Sharma has written one of the great comeback stories in IPL history. pic.twitter.com/nXXhjA8xRh
മുംബൈയുടെ വിശ്വസ്‌തന്‍ സൂര്യകുമാര്‍ യാദവ് ആണ് ആദ്യം മോഹിതിന് മുന്നില്‍ വീണത്. പിന്നാലെ വിഷ്‌ണു വിനോദും, ക്രിസ് ജോര്‍ഡനും പിയൂഷ് ചൗളയും മോഹിതിന്‍റെ ഇരകളായി. ഒടുവില്‍ കുമാര്‍ കാര്‍ത്തികേയയെ ഡേവിഡ് മില്ലറിന്‍റെ കൈകളിലെത്തിച്ചാണ് 34കാരനായ താരം അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്.
-
Hamara hero Mohit Sharma pic.twitter.com/hQgMBYeoU1
— Archer (@poserarcher) May 26, 2023 " class="align-text-top noRightClick twitterSection" data="
">Hamara hero Mohit Sharma pic.twitter.com/hQgMBYeoU1
— Archer (@poserarcher) May 26, 2023Hamara hero Mohit Sharma pic.twitter.com/hQgMBYeoU1
— Archer (@poserarcher) May 26, 2023
നിലവില്‍ പുരോഗമിക്കുന്ന ഐപിഎല്‍ പതിനാറാം പതിപ്പിന് മോഹിത് ശര്‍മ്മയെന്ന വെറ്ററന്‍ പേസറുടെ തിരിച്ചുവരവിന്‍റെ കഥ കൂടി പറയാനുണ്ട്. 2013ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെയായിരുന്നു മോഹിത് ശര്‍മ്മയുടെ അരങ്ങേറ്റം. അരങ്ങേറ്റ സീസണില്‍ ധോണിക്ക് കീഴില്‍ ചെന്നൈക്കായി 15 മത്സരം കളിച്ച താരം 20 വിക്കറ്റുകള്‍ നേടി.
ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ്പ്, ലോകകപ്പ് ടീമില്‍ സ്ഥാനം : ഐപിഎല്‍ അരങ്ങേറ്റം നടത്തിയ 2013ല്‍ തന്നെ ഇന്ത്യന്‍ ടീമിലേക്കും മോഹിതിന് വിളിയെത്തി. തൊട്ടടുത്ത വര്‍ഷത്തെ ഐപിഎല്ലിലും ചെന്നൈ കുപ്പായത്തില്‍ തന്നെയായിരുന്നു മോഹിത് കളത്തിലിറങ്ങിയത്. അന്ന് 16 മത്സരം കളിച്ച താരം സീസണില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന കളിക്കാരന് ലഭിക്കുന്ന പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കിയായിരുന്നു കളിയവസാനിപ്പിച്ചത്.
-
When life gives you a second chance, grab it like Mohit Sharma ♥️ #IPL2023 pic.twitter.com/ikt4HdOfqg
— Farid Khan (@_FaridKhan) May 26, 2023 " class="align-text-top noRightClick twitterSection" data="
">When life gives you a second chance, grab it like Mohit Sharma ♥️ #IPL2023 pic.twitter.com/ikt4HdOfqg
— Farid Khan (@_FaridKhan) May 26, 2023When life gives you a second chance, grab it like Mohit Sharma ♥️ #IPL2023 pic.twitter.com/ikt4HdOfqg
— Farid Khan (@_FaridKhan) May 26, 2023
2014ലെ ടി20 ലോകകപ്പിലും തൊട്ടടുത്ത വര്‍ഷം നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ടീമില്‍ നായകന്‍ എംഎസ് ധോണി വിശ്വാസമര്‍പ്പിച്ചിരുന്ന ബൗളര്‍മാരില്‍ ഒരാളായും മോഹിത് ഇടം പിടിച്ചു. എന്നാല്‍, ലോകകപ്പുകളില്‍ പ്രതീക്ഷിച്ച നിലവാരത്തില്‍ പന്തെറിയാന്‍ മോഹിത് ശര്‍മ്മയ്‌ക്കായില്ല. പിന്നാലെ, ഐപിഎല്ലിലും ഈ ഹരിയാനക്കാരന് താളം നഷ്‌ടപ്പെട്ടുതുടങ്ങി.
പരിക്കും താരത്തിന്‍റെ പ്രകടനങ്ങളെ കാര്യമായി തന്നെ ബാധിച്ചു. 2014ലെ പര്‍പ്പിള്‍ ക്യാപ് വിന്നറായ മോഹിതിന് തൊട്ടടുത്ത വര്‍ഷം ഐപിഎല്ലില്‍ നിന്നും 15 വിക്കറ്റുകള്‍ മാത്രമാണ് നേടാനായത്. ആ സീസണിന് പിന്നാലെ പഞ്ചാബ് കിങ്‌സിലേക്കും താരം ചേക്കേറി.
അവിടെയും തിളങ്ങാന്‍ മോഹിത് ശര്‍മ്മയ്‌ക്കായില്ല. 2016-2018 വരെയുള്ള സീസണുകളില്‍ പഞ്ചാബിനായി കളിച്ച മോഹിത് മൂന്ന് സീസണുകളില്‍ നിന്നും 33 വിക്കറ്റുകള്‍ മാത്രമാണ് നേടിയത്. 2019ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മടങ്ങിയെത്തിയെങ്കിലും പഴയ പ്രകടനം വീണ്ടും അവര്‍ത്തിക്കാന്‍ താരത്തിനായില്ല.
2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മോഹിതിനെ കൂടെ കൂട്ടി. എന്നാല്‍ ഈ രണ്ട് സീസണുകളിലും അധികം അവസരം ലഭിക്കാതിരുന്ന താരം രണ്ട് വിക്കറ്റുകള്‍ മാത്രമാണ് നേടിയത്. തൊട്ടടുത്ത വര്‍ഷങ്ങളില്‍ ഒരു ടീമും മോഹിതിനെ സ്വന്തമാക്കാന്‍ എത്തിയിരുന്നില്ല.
ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നെറ്റ്‌സില്‍ നിന്നും കളിക്കളത്തിലേക്ക്: അവസരങ്ങള്‍ ലഭിക്കാതിരുന്ന താരം 2022ലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നെറ്റ് ബൗളറായെത്തി. അക്കൊല്ലം ഐപിഎല്‍ കിരീടമുയര്‍ത്തിയ ടീമിന്‍റെ പരിശീലന സെഷനുകളില്‍ കൃത്യതയോടെ പന്തെറിയാന്‍ മോഹിതിന് സാധിച്ചു. ഈ പ്രകടനങ്ങളില്‍ പരിശീലകന്‍ ആശിഷ് നെഹ്‌റ ഉള്‍പ്പടെ ഹാപ്പിയായതോടെ തൊട്ടടുത്ത വര്‍ഷം താരത്തെ ടീമിലേക്കും ഉള്‍പ്പെടുത്താന്‍ ഗുജറാത്ത് ടൈറ്റന്‍സ് തീരുമാനിച്ചു.
ഇതിന് പിന്നാലെ ഈ സീസണിന് മുന്നോടിയായി നടന്ന ഐപിഎല്‍ മിനി താരലേലത്തില്‍ 50 ലക്ഷം രൂപയ്‌ക്ക് മോഹിതിനെ ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ കൂടാരത്തിലെത്തിച്ചു. സീസണിലെ ആദ്യ മത്സരങ്ങളില്‍ മോഹിതിന് ഗുജറാത്ത് ജഴ്‌സിയില്‍ കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചിരുന്നില്ല. അഹമ്മദാബാദില്‍ റിങ്കു മാജിക്കില്‍ കൊല്‍ക്കത്തയോട് ഗുജറാത്ത് തോറ്റതിന് പിന്നാലെ നടന്ന മത്സരത്തില്‍ പഞ്ചാബിനെതിരെ കളിക്കാന്‍ മോഹിത് ശര്‍മ്മയ്‌ക്കും അവസരം ലഭിച്ചു.
ആദ്യ കളിയില്‍ തന്നെ രണ്ട് വിക്കറ്റുമായി തകര്‍പ്പന്‍ പ്രകടനം നടത്തിയ താരം പിന്നീട് ടൈറ്റന്‍സ് ടീമില്‍ സ്ഥിര സാന്നിധ്യമായി. തുടര്‍ന്നുള്ള മത്സരങ്ങളില്‍ മാച്ച് വിന്നിങ് സ്‌പെല്ലുകളും എറിഞ്ഞ് മോഹിത് തന്‍റെ തിരിച്ചുവരവ് ആഘോഷിച്ചുകൊണ്ടേയിരുന്നു. ആ തിരിച്ചുവരവിനും ഇരട്ടി മധുരം സമ്മാനിക്കുന്ന പ്രകടനമായിരുന്നു ഐപിഎല്‍ പതിനാറാം പതിപ്പിലെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഈ 34കാരനായ ഹരിയാനക്കാരന്‍ പുറത്തെടുത്തത്.