ETV Bharat / sports

IPL | പവർപ്ലേയിൽ ഷമി കൊടുങ്കാറ്റ്; തോൽവിയിലും തലയുയർത്തി ജിടി പേസർ

പവര്‍പ്ലേയ്‌ക്കിടെ ഡല്‍ഹി ക്യാപിറ്റല്‍സിന് വെറും 28 റണ്‍സ് മാത്രമാണ് നേടാനായത്. ഇതിനിടെ നഷ്‌ടമായ അഞ്ചില്‍ നാല് വിക്കറ്റുകളും നേടിയത് മുഹമ്മദ് ഷമി.

SHAMI  Mohammed Shami record in IPL  മുഹമ്മദ് ഷമി  second best Power Play figures in IPL  IPL  IPL news  ഐപിഎൽ  ഡൽഹി ക്യാപിറ്റൽസ്  ഗുജറാത്ത് ടൈറ്റൻസ്  GT VS DC
തോൽവിയിലും തലയുയർത്തി ഗുജറാത്ത് പേസർ
author img

By

Published : May 3, 2023, 10:26 AM IST

അഹമ്മദാബാദ് : ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഗുജറാത്ത് ടൈറ്റൻസിന്‍റെ സ്റ്റാർ പേസർ മുഹമ്മദ് ഷമിയുടെ പ്രകടനം ശ്രദ്ധേയമായി. ഡൽഹിയെ കുഞ്ഞൻ സ്‌കോറിലൊതുക്കിയത് ഷമിയുടെ ബോളിങ് പ്രകടനമായിരുന്നു. ഐപിഎൽ ചരിത്രത്തിൽ പവർപ്ലേയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബോളിങ് പ്രകടനമാണ് ഷമി പുറത്തെെടുത്തത്.

മത്സരത്തിലെ ആദ്യ ഏഴ് പൂർത്തിയായപ്പോൾ അതിലെ നാല് ഓവറും എറിഞ്ഞത് മുഹമ്മദ് ഷമി. ഈ നാല് ഓവറിൽ വഴങ്ങിയതാകാട്ടെ 11 റൺസ് മാത്രവും. 2.75 എന്ന ഇക്കോണമി നിരക്കിൽ റണ്‍സ് വഴങ്ങിയ താരം നാല് വിക്കറ്റും സ്വന്തമാക്കിയിരുന്നു. ആദ്യ മൂന്ന് ഓവറുകളിൽ 7 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് പവർപ്ലേയിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമായത്.

2012ൽ കൊച്ചി ടസ്‌കേഴ്‌സിനെതിരായ മത്സരത്തിൽ ഡെക്കാൻ ചാർജേഴ്‌സിനായി 12 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഇഷാന്ത് ശർമയുടെ പേരിലാണ് മികച്ച ബോളിങ്ങ് പ്രകടനം. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റുമായാണ് ഷമി വരവറിയിച്ചത്. ഈ ഐപിഎല്ലിൽ മൂന്നാം തവണയാണ് മത്സരത്തിന്‍റെ ആദ്യ പന്തിൽ വിക്കറ്റെടുക്കുന്നത്. ഡൽഹി ക്യാപിറ്റൽസിന്റെ ഓപ്പണിങ് ബാറ്റ്സ്മാൻ ഫിലിപ്പ് സാൾട്ടിനെ എക്‌സ്‌ട്രാ കവറിൽ മില്ലറുടെ കൈകളിലെത്തിക്കുകയായിരുന്നു. ഈ ഓവറിൽ 5 റൺസായിരുന്നു വിട്ടുകൊടുത്തത്.

ഷമി തന്‍റെ രണ്ടാം ഓവറിൽ ഒരു റൺസ് മാത്രം വിട്ടുകൊടുത്താണ് രണ്ടാം വിക്കറ്റ് നേടിയത്. ഇത്തവണത്തെ ഊഴം റൈലി റൂസോക്കായിരുന്നു. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ കളിക്കാതിരുന്ന റൂസോ മടങ്ങിവരവ് ഗംഭീരമാക്കാനൊരുങ്ങുകയായിരുന്നു. എന്നാൽ ഷമിക്ക് മുന്നിൽ റൂസോയ്‌ക്കും മറുപടി ഉണ്ടായിരുന്നില്ല. ഓവറിന്‍റെ അഞ്ചാം പന്തിൽ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ച് റൂസോയെ മടക്കുമ്പോള്‍ ആറ് പന്തില്‍ നിന്നും എട്ട് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഷമിയും വിക്കറ്റ് കീപ്പർ സാഹയും ഒരുമിച്ചതോടെ ഡൽഹിക്ക് രണ്ട് വിക്കറ്റ് കൂടി നഷ്‌ടമായി. ഇത്തവണ പുറത്തായത് മനീഷ് പാണ്ഡെ. നാല് പന്തില്‍ നിന്നും ഒരു റണ്‍സ് മാത്രമായിരുന്നു പാണ്ഡെക്ക് നേടാന്‍ കഴിഞ്ഞത്. അതേ ഓവറിന്‍റെ അവസാന പന്തിൽ പ്രിയം ഗാര്‍ഗിനെയും പറഞ്ഞയച്ച് ഷമി വീണ്ടും താരമായി. ഇത്തവണയും സാഹ - ഷമി സഖ്യമായിരുന്നു ക്യാപ്പിറ്റല്‍സിന്‍റെ നാലാം വിക്കറ്റും നേടിയത്.

തന്‍റെ ആദ്യ മൂന്ന് ഓവറില്‍ തന്നെ നാല് വിക്കറ്റും നേടിയ ഷമി ഈ 18 പന്തുകളിൽ ഒരു ബൗണ്ടറി പോലും വഴങ്ങിയിരുന്നില്ല എന്നതാണ് ശ്രദ്ധേയം. നാലാം ഓവറിൽ വിക്കറ്റൊന്നും നേടാനായില്ലെങ്കിലും നാല് റൺസ് മാത്രമാണ് ഷമി വഴങ്ങിയത്. പവർപ്ലേയിൽ നാല് വിക്കറ്റ് വീഴ്‌ത്തുന്ന ടൂർണമെന്‍റ് ചരിത്രത്തിലെ ഏഴാമത്തെ ബോളറാണ് ഷമി.

ഡൽഹിയുടെ 131 റൺസ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 125 റൺസ് നേടാനേ സാധിച്ചുള്ളു. ഒരുവശത്ത് ഹാർദിക് പാണ്ഡ്യ പൊരുതി നോക്കിയെങ്കിലും ഗുജറാത്തിനെ ജയത്തിലേക്കെത്തിക്കാൻ താരത്തിനായില്ല. ഡൽഹിക്കായി ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ ആൻറിച്ച് നോർട്ട്ജെ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.