ETV Bharat / sports

കൊൽക്കത്തക്ക് ആശ്വാസം; ഓപ്പണര്‍ നിതീഷ് റാണ കൊവിഡ് മുക്തനായി - കൊൽക്കത്ത

മാര്‍ച്ച് 22ന് നടത്തിയ കൊവിഡ് പരിശോധനയിലാണ് നിതീഷ് റാണ ഫലം പോസ്റ്റീവ് ആയത്

Sports  Nitish Rana  ipl  കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്  കൊൽക്കത്ത
കൊൽക്കത്തയ്ക്ക് ആശ്വാസം; സ്റ്റാർ ബാറ്റ്സ്മാൻ നിതീഷ് റാണ കൊവിഡ് മുക്തനായി
author img

By

Published : Apr 2, 2021, 1:37 AM IST

മുംബെെ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഓപ്പണര്‍ നിതീഷ് റാണയുടെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായതായി ടീം മാനേജ്മെന്‍റ്. നിതീഷിന് പ്രകടമായ രോഗ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. അധികം വെെകാതെ തന്നെ പരിശീലനം നടത്താനാവുമെന്നും മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്നെ പൂര്‍ണ്ണ കായികക്ഷമത നേടാനാവുമെന്നും ടീം അറിയിച്ചു.

മാര്‍ച്ച് 19ാം തിയതി നടത്തിയ കൊവിഡ് ടെസ്റ്റ് നെഗറ്റീവായതോടെ മാർച്ച് 21നാണ് നിതീഷ് മുംബെെയിലെ കെകെആർ ക്യാമ്പിലെത്തിയത്. എന്നാല്‍ മാര്‍ച്ച് 22ന് നടത്തിയ പരിശോധനയില്‍ ഫലം പോസ്റ്റീവ് ആകുകയായിരുന്നു. ഇതിന് പിന്നാലെ ഐപിഎല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം താരം ഐസൊലേഷനിലായിരുന്നുവെന്നും ഇത് സംബന്ധിച്ച് ടീം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.