ETV Bharat / sports

കൊല്‍ക്കത്ത നിരയില്‍ ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും കൊവിഡ്

ടീമില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ താരമാണ് പ്രസിദ്ധ്.

Kolkata Knight Riders  Prasidh Krishna  India pacer  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  പ്രസിദ്ധ് കൃഷ്ണ  കൊവിഡ്
കൊല്‍ക്കത്ത നിരയില്‍ ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും കൊവിഡ്
author img

By

Published : May 8, 2021, 7:28 PM IST

ന്യൂഡല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടീമില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ താരമാണ് പ്രസിദ്ധ്. ന്യൂസീലന്‍റ് ബാറ്റ്‌സ്മാന്‍ ടിം സെയ്‌ഫേര്‍ട്ടിനാണ് രാവിലെയോടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

അതേസമയം വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫെെനലിനും, ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും സ്റ്റാന്‍റ് ബെെ താരമായി പ്രസിദ്ധിനെ കഴിഞ്ഞ ദിവസം ബിസിസിഐ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ന്യൂസീലന്‍റ് താരങ്ങള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങവേയാണ് സെയ്‌ഫേര്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ചത്.

read more: 'വാക്സിന്‍ ചുറ്റുമുള്ളവര്‍ക്കും കൂടി വേണ്ടി; യോഗ്യതയ്ക്കനുസരിച്ച് സ്വീകരിക്കുക': അജിങ്ക്യ രഹാനെ

ഞായറാഴ്ച്ചയാണ് ഇവരുടെ യാത്ര നിശ്ചയിച്ചിരുന്നത്. ഇതോടെ താരങ്ങളുടെ യാത്ര മുടങ്ങുകയും ചെയ്തു. നേരത്തെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നീ കൊല്‍ക്കത്ത താരങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.