മുംബൈ: ഐപിഎല്ലില്‍ 2013 മുതല്‍ക്കുള്ള പതിവ് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് ഇത്തവണയും തെറ്റിച്ചിരുന്നില്ല. 16ാം സീസണിലേയും ആദ്യ മത്സരത്തില്‍ തോറ്റുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് തുടങ്ങിയത്. ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് എട്ട് വിക്കറ്റിന്‍റെ തോല്‍വിയായിരുന്നു അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ വഴങ്ങിയത്.
ദൈവത്തിന്‍റെ പോരാളികള്‍ തോറ്റുകൊണ്ടാണ് തുടങ്ങുകയെന്നാണ് ചൊല്ലെങ്കിലും ഈ ടീമിന് ഐപിഎല്ലിന്‍റെ ഫൈനലിന് അടുത്ത് പോലും എത്താനാവില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ താരം ടോം മൂഡി. നിലവിലെ മുംബൈ ടീമില്‍ പരിഹരിക്കേണ്ടതായ നിരവധി പ്രശ്നങ്ങളുണ്ടെന്നും മൂഡി പറഞ്ഞു.
"മുംബൈ ഇന്ത്യന്‍സിന്‍റെ കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്. ടീമില്‍ പരിഹരിക്കേണ്ടതായ നിരവധി പ്രശ്‌നങ്ങളുണ്ട്. ഇക്കാര്യം ഐപിഎല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്.
ഈ ടീം ഒട്ടും സന്തുലിതമല്ല. ബോളിങ് സ്‌ക്വഡില്‍ വലിയ പോരായ്‌മയുണ്ട്. അവര്‍ക്ക് മികച്ച ഇന്ത്യന്‍ ബോളര്‍മാരോ വിദേശ ബോളിങ് സ്‌ക്വാഡോ ഇല്ല" സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്‍റെ മുന്‍ പരിശീലകന്‍ കൂടിയായ ടോം മൂഡി പറഞ്ഞു. വിദേശ താരങ്ങളുടെ കാര്യത്തിലും ഈ ടീം സന്തുലിതമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ഡെവാള്‍ഡ് ബ്രെവിസ്, ട്രൈസ്റ്റന്‍ സ്റ്റബ്‌സ്, ടിം ഡേവിഡ് എന്നിങ്ങനെ നിരവധി യുവ പവര്‍ ഹിറ്റര്‍മാരാണ് മുംബൈക്കുള്ളത്. ടീമിലെടുക്കാവുന്ന പരമാവധി എട്ടു വിദേശ കളിക്കാരില്‍ മൂന്ന് പേര്‍ പവര്‍ ഹിറ്റര്‍മാരാണ്. ഇതെന്തിനാണെന്ന് ഇതുവരെയും എനിക്ക് മനസിലായിട്ടില്ല.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ പരിചയസമ്പത്തിന്‍റെ അഭാവം കാണാന്‍ കഴിഞ്ഞിരുന്നു. ഹൈദരാബാദിന്‍റെ മുന്‍ പരിശീലകന്‍ കൂടിയായ ടോം മൂഡി പറഞ്ഞു". ടോം മൂഡി ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് പറഞ്ഞു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 171 റണ്‍സെടുക്കാനാണ് കഴിഞ്ഞത്. വമ്പനടിക്ക് പേരുകേട്ട ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞപ്പോള്‍ അപരാജിത അര്‍ധ സെഞ്ചുറിയുമായി പൊരുതി തിലക് വര്‍മയാണ് മുംബൈയുടെ മാനം കാത്തത്.
46 പന്തില്‍ ഒമ്പത് ഫോറുകളും നാല് സിക്‌സുകളും സഹിതം 84* റണ്‍സായിരുന്നു താരം നേടിയിരുന്നത്. മറുപടിക്കിറങ്ങിയ ബാംഗ്ലൂര്‍ 16.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 172 റണ്‍സെടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. ഓപ്പണര്‍മാരായ വിരാട് കോലി, ഫാഫ് ഡുപ്ലെസിസ് എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയോടെയാണ് ബാംഗ്ലൂര്‍ ആധികാരിക വിജയം ഉറപ്പാക്കിയത്.
49 പന്തില്‍ 82* റൺസ് നേടി പുറത്താവാതെ നിന്ന വിരാട് കോലിയായിരുന്നു സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. ഫാഫ് ഡുപ്ലെസിസ് 43 പന്തില്‍ 73 റണ്‍സാണ് നേടിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റില്‍ 148 റൺസിന്‍റെ തകർപ്പൻ കൂട്ടുകെട്ടാണ് നേടിയത്. ഇരുവര്‍ക്കുമെതിരെ മുംബൈയുടെ ബോളിങ് നിര ഏറെ പ്രയാസപ്പെട്ടു.
അതേസമയം ശനിയാഴ്ച ചെന്നൈ സൂപ്പര്‍ സൂപ്പര്‍ കിങ്‌സിന് എതിരെയാണ് മുംബൈ അടുത്ത മത്സരത്തിന് ഇറങ്ങുന്നത്. വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ALSO READ: 'ആ പാവം പയ്യന്‍റെ കാര്യത്തില്‍ ഒരല്‍പ്പം ക്ഷമ കാണിക്കണം'; ഡല്‍ഹി താരത്തെ പിന്തുണച്ച് സൗരവ് ഗാംഗുലി