ETV Bharat / sports

IPL 2023 | അന്നത്തെ 'റിങ്കു മാജികിന്' കണക്ക് തീര്‍ക്കാന്‍ ഗുജറാത്ത്: ഈഡനില്‍ ഇന്ന് പോര് കനക്കും - ഐപിഎല്‍ ഇന്ന്

പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് മൂന്നാം സ്ഥാനക്കാരാണ്. ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്താല്‍ അവര്‍ക്ക് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാം.

IPL 2023  kkr vs gt  ipl today  kkr vs gt match preview  ഗുജറാത്ത് ടൈറ്റന്‍സ്  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  ഐപിഎല്‍  ഐപിഎല്‍ ഇന്ന്  കൊല്‍ക്കത്ത vs ഗുജറാത്ത്
IPL
author img

By

Published : Apr 29, 2023, 9:35 AM IST

കൊൽക്കത്ത: അഹമ്മദാബാദിലെ തോൽവിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട്‌ പകരം ചോദിക്കാൻ ഗുജറാത്ത്‌ ടൈറ്റൻസ് ഇന്ന് ഇറങ്ങും. ഈഡൻ ഗാർഡർൻസ് വേദിയാകുന്ന മത്സരം വൈകുന്നേരം മൂന്നരയ്ക്കാണ് തുടങ്ങുന്നത്. തുടർജയമാണ് ഇരു ടീമുകളുടെയും ലക്ഷ്യം.

പോയിന്‍റ് പട്ടികയിൽ ഗുജറാത്ത്‌ മൂന്നാം സ്ഥാനത്തും കൊൽക്കത്ത ഏഴാമതുമാണ്. തുടർച്ചയായ നാല് തോൽവിക്ക് ശേഷം അവസാന മത്സരത്തിൽ ആര്‍സിബയെ വീഴ്ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത. മറുവശത്ത് രണ്ട് തുടർജയങ്ങളുമായാണ് ഹാർദിക്കിന്‍റെയും സംഘത്തിന്‍റെയും വരവ്.

ഈ സീസണിൽ ഇരു ടീമും അവസാനം ഏറ്റുമുട്ടിയ മത്സരത്തിൽ അവിശ്വസനീയ ജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. അഹമ്മദാബാദിൽ നടന്ന ആ മത്സരത്തിൽ റിങ്കു സിങ്ങിന്‍റെ മാജിക്കൽ ഇന്നിങ്സ് ആയിരുന്നു കെകെആറിന് ജയം സമ്മാനിച്ചത്.

ജയം തുടരാന്‍ നൈറ്റ് റൈഡേഴ്‌സ്: 8 കളിയിൽ ആറ് പോയിന്‍റുമായി ഏഴാം സ്ഥാനത്ത് നിൽക്കുന്ന കൊൽക്കത്തയ്ക്ക് പ്ലേ ഓഫിലേക്ക് മുന്നേറണമെങ്കിൽ ഇനിയുള്ള ഓരോ മത്സരവും നിർണായകമാണ്. ഇംഗ്ലീഷ് ഓപ്പണർ ജേസൺ റോയ് ബാറ്റിങ്ങിൽ താളം കണ്ടെത്തിയത് ടീമിന് ആശ്വാസം. നായകൻ നിതീഷ് റാണ, വെങ്കിടെഷ് അയ്യർ എന്നിവർ മികവ് തുടർന്നാലേ പോയിന്‍റ് പട്ടികയുടെ മുകളിലുള്ള ഗുജറാത്തിനെ വീഴ്ത്താൻ ആതിഥേയർക്ക് സാധിക്കൂ.

IPL 2023  kkr vs gt  ipl today  kkr vs gt match preview  ഗുജറാത്ത് ടൈറ്റന്‍സ്  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  ഐപിഎല്‍  ഐപിഎല്‍ ഇന്ന്  കൊല്‍ക്കത്ത vs ഗുജറാത്ത്
കെകെആര്‍ ടീം അംഗങ്ങള്‍

ആന്ദ്രേ റസൽ, സുനിൽ നരേൻ എന്നിവർ താളം കണ്ടെത്താത്തത് ടീമിന് തലവേദനയാണ്. സുയഷ് ശർമ, വരുൺ ചക്രവർത്തി എന്നീ സ്‌പിന്നർമാരാണ് ബൗളിങ്ങിൽ ടീമിന്‍റെ കരുത്ത്. ആർസിബിക്കെതിരെ അവസാന മത്സരത്തിൽ ഇവർ നടത്തിയ പ്രകടനം ഗുജറാത്തിനെതിരെയും ആവർത്തിച്ചാൽ കെകെആറിന് കാര്യങ്ങൾ കുറച്ചെങ്കിലും എളുപ്പമാകും.

Also Read : IPL 2023 | 'ബാറ്റിങ് പൊസിഷന്‍, തീരുമാനം അദ്ദേഹത്തിന്‍റേത്; അവസാന ഘട്ടങ്ങളില്‍ 'തല' ക്രീസിലെത്തുന്നതിന്‍റെ കാരണം പറഞ്ഞ് ബ്രാവോ

ഒന്നാമതാവാന്‍ ഗുജറാത്ത്: മിന്നും ഫോമിലാണ് നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത്‌. ഇന്ന് കെകെആറിനെ മലർത്തിയടിച്ചാൽ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് എത്താൻ അവർക്ക് സാധിക്കും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ജയിച്ചതിന്‍റെ ആത്മവിശ്വാസവും ടീമിനുണ്ട്.

സ്ഥിരതയർന്ന പ്രകടനം പുറത്തെടുക്കുന്ന ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ, ഡേവിഡ് മില്ലർ എന്നിവരാണ് ബാറ്റിങ്ങിൽ പ്രധാനികൾ. മുഹമ്മദ് ഷമി, അൽസാരി ജോസഫ് എന്നിവർ ബൗളിങ്കിലും മികവ് തുടരുന്നുണ്ട്. ക്യാപ്‌റ്റൻ ഹാർദിക് പാണ്ട്യ, റാഷിദ്‌ ഖാൻ, രാഹുൽ തെവാട്ടിയ എന്നീ ഓൾറൗണ്ടർമാരും താളം കണ്ടെത്തിയാൽ കൊൽക്കത്ത ഈഡനിൽ വെള്ളം കുടിക്കേണ്ടി വരും.

പിച്ച് റിപ്പോര്‍ട്ട്: ബാറ്റര്‍മാരെ അകമഴിഞ്ഞ് സഹായിക്കുന്ന പിച്ചാണ് ഈഡന്‍ ഗാര്‍ഡന്‍സിലേത്. ഇവിടെ ഈ വര്‍ഷം ഐപിഎല്ലില്‍ നടന്ന മൂന്ന് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്‌ത ടീമിന് 200ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നു. 222 ആണ് ഈഡനില്‍ ഈ വര്‍ഷത്തെ ശരാശരി സ്‌കോര്‍.

സ്‌പിന്നര്‍മാര്‍ക്കും പിച്ചിന്‍റെ പിന്തുണ ലഭിക്കും. ടോസ് നേടുന്ന ടീം ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.

Also Read: IPL 2023 | ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ 'കൂട്ടയടി'; പിറന്നത് കൂറ്റന്‍ സ്‌കോര്‍, കയ്യെത്തും ദൂരത്ത് റെക്കോഡ് നഷ്‌ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.