ETV Bharat / sports

IPL 2023 : ഏറ്റവും മികച്ച പങ്കാളി, വിരാട് കോലിയുടെ വമ്പന്‍ റെക്കോഡിനൊപ്പം ശിഖര്‍ ധവാന്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയാവുന്ന താരമെന്ന വിരാട് കോലിയുടെ റെക്കോഡിനൊപ്പമെത്തി ശിഖര്‍ ധവാന്‍

author img

By

Published : Apr 1, 2023, 8:53 PM IST

Punjab Kings  Shikhar Dhawan Equals Virat Kohl s record  Shikhar Dhawan  Virat Kohl  Shikhar Dhawan IPL record  IPL 2023  ശിഖര്‍ ധവാന്‍  ശിഖര്‍ ധവാന്‍ ഐപിഎല്‍ റെക്കോഡ്  വിരാട് കോലി  പഞ്ചാബ് കിങ്‌സ്  കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്  ഭാനുക രാജപക്സെ  Bhanuka Rajapaksa
വിരാട് കോലിയുടെ വമ്പന്‍ റെക്കോഡിനൊപ്പം ശിഖര്‍ ധവാന്‍

മൊഹാലി : ഐപിഎല്‍ ചരിത്രത്തിലെ മിന്നും താരമാണെങ്കിലും അധികമാരും പരിഗണിക്കാത്ത പേരാണ് ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍റേത്. ഐപിഎല്‍ ചരിത്രത്തിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനാണെങ്കിലും ടൂര്‍ണമെന്‍റിലെ മിന്നും താരങ്ങളുടെ പേരുചോദിച്ചാല്‍ പലരും ധവാന്‍റെ പേര് ഓര്‍ക്കാറേയില്ലെന്നതാണ് സത്യം. കൂടുതല്‍ പേരുടേയും ഉത്തരം വിരാട് കോലി, ക്രിസ് ഗെയ്‌ല്‍, എബി ഡിവില്ലിയേഴ്‌സ്, രോഹിത് ശർമ, എംഎസ്‌ ധോണി എന്നിവരില്‍ ഒതുങ്ങുകയും ചെയ്യും.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ താരമാണ് ധവാന്‍. ഇപ്പോഴിതാ തന്‍റെ മികച്ച പ്രകടനത്തിലൂടെ ഐപിഎല്ലിലെ എക്കാലത്തേയും മിന്നും താരങ്ങളുടെ പട്ടികയില്‍ ഒരാളാണ് താനെന്ന് അടിവരയിട്ടിരിക്കുകയാണ് 37കാരനായ താരം. ഐപിഎല്‍ 2023 സീസണിലെ ആദ്യ മത്സരത്തില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നിര്‍ണായക പ്രകടനമാണ് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായ ധവാന്‍ നടത്തിയത്.

രണ്ടാം വിക്കറ്റില്‍ ഭാനുക രജപക്സെയ്‌ക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടുയർത്താന്‍ താരത്തിന് കഴിഞ്ഞു. ഇരുവരും ചേര്‍ന്ന് 86 റണ്‍സായിരുന്നു പഞ്ചാബ് ടോട്ടലില്‍ ചേര്‍ത്തത്. തന്‍റെ ഐപിഎല്‍ കരിയറില്‍ ഇത് 94ാം തവണയാണ് അർധ സെഞ്ചുറി കൂട്ടുകെട്ടില്‍ ധവാന്‍ പങ്കാളിയാവുന്നത്.

ഇതോടെ ഐപിഎല്ലിലെ ഒരു വമ്പന്‍ റെക്കോഡില്‍ വിരാട് കോലിക്ക് ഒപ്പം എത്തിയിരിക്കുകയാണ് ധവാന്‍. ഐപിഎൽ ചരിത്രത്തില്‍ ഏറ്റവും കൂടുതൽ അർധ സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായ താരമെന്ന റെക്കോഡാണ് ധവാന്‍ നേടിയത്. 83 അർധ സെഞ്ചുറി കൂട്ടുകെട്ടുകളിൽ പങ്കാളിയായിട്ടുള്ള സുരേഷ് റെയ്‌നയാണ് ഇരുവര്‍ക്കും പിന്നിലുള്ളത്.

82 തവണ അർധ സെഞ്ചുറി കൂട്ടുകെട്ടുകളിൽ പങ്കാളിയായ ഡേവിഡ് വാർണറാണ് തൊട്ടടുത്ത സ്ഥാനത്ത്. 76 തവണ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ രോഹിത് ശർമയാണ് പിന്നിലുള്ളത്. പഞ്ചാബ് കിങ്‌സിന്‍റെ ക്യാപ്റ്റനെന്ന നിലയില്‍ ശിഖര്‍ ധവാന്‍റെ അരങ്ങേറ്റ മത്സരമാണിത്. കഴിഞ്ഞ സീസണില്‍ നായകനായിരുന്ന മായങ്ക് അഗര്‍വാളിന് പകരക്കാരനായാണ് ഫ്രാഞ്ചൈസി ധവാന് ചുമതല നല്‍കിയത്.

പലപ്പോഴും ഒരു പിടി മികച്ച താരങ്ങളുണ്ടായിരുന്നിട്ടും വേണ്ടത്ര മികച്ച പ്രകടനം നടത്താന്‍ കഴിയാത്ത ടീമാണ് പഞ്ചാബ്. 2022 സീസണില്‍ ആറാം സ്ഥനത്തായിരുന്നു പഞ്ചാബിന് ഫിനിഷ്‌ ചെയ്യാന്‍ കഴിഞ്ഞത്. ഇതോടെ ടീമില്‍ നടത്തിയ അഴിച്ച് പണികളുടെ ഭാഗമായാണ് മായങ്കിന് സ്ഥാനം നഷ്‌ടമായത്.

ALSO READ: IPL 2023 | 'ധോണി ഇത്തരം തെറ്റുകൾ വരുത്തുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നില്ല' ; ആഞ്ഞടിച്ച് വിരേന്ദര്‍ സെവാഗ്

ധവാന് കീഴില്‍ ഇത്തവണ മികച്ച മുന്നേറ്റം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് കിങ്‌സ്. അതേസമയം കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 29 പന്തില്‍ 40 റണ്‍സെടുത്താണ് ധവാന്‍ പുറത്തായത്. സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ താരം ബൗള്‍ഡ് ആവുകയായിരുന്നു.

ആറ് ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. 32 പന്തില്‍ 50 റണ്‍സെടുത്താണ് ഭാനുക രജപക്സെ തിരിച്ച് കയറിയത്. അഞ്ച് ഫോറുകളും രണ്ട് സിക്‌സും പറത്തിയ താരത്തെ ഉമേഷ് യാദവ് റിങ്കു സിങ്ങിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.