ETV Bharat / sports

IPL 2023 | 'അവസാന ഓവറില്‍ എറിയാന്‍ ശ്രമിച്ചത് യോര്‍ക്കറുകള്‍ മാത്രം'; ധോണിയെ പൂട്ടിയ തന്ത്രം വെളിപ്പെടുത്തി സന്ദീപ് ശര്‍മ്മ - രാജസ്ഥാന്‍ റോയല്‍സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലെ അവസാന ഓവറില്‍ 21 റണ്‍സാണ് സന്ദീപ് ശര്‍മ്മ പ്രതിരോധിച്ചത്. ആദ്യ മൂന്ന് പന്തില്‍ 14 റണ്‍സ് വഴങ്ങിയ ശേഷമാണ് സന്ദീപ് എംഎസ് ധോണിയേയും ജഡേജയേയും പൂട്ടിയത്.

sandeep sharma reveals last over plan  sandeep sharma  ms dhoni  sandeep sharma reveals plan against ms dhoni  IPL 2023  IPL  CSKvRR  സന്ദീപ് ശര്‍മ്മ  എംഎസ് ധോണി  ഐപിഎല്‍  ചെന്നൈ സൂപ്പര്‍ കിങ്‌സ്  രാജസ്ഥാന്‍ റോയല്‍സ്  സഞ്ജു സാംസണ്‍
sandeep sharma
author img

By

Published : Apr 13, 2023, 3:05 PM IST

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായുളള ധോണിയുടെ 200-ാമത്തെ മത്സരം ആയിരുന്നു ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്നത്. മത്സരത്തില്‍ 176 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈക്കായി എട്ടാമനായാണ് നായകന്‍ ധോണി ക്രീസിലേക്കെത്തിയത്. താളം കണ്ടെത്തി കത്തിക്കയറിയ സൂപ്പര്‍ കിങ്‌സ് നായകന്‍ 17 പന്ത് നേരിട്ട് 32 റണ്‍സ് നേടിയിരുന്നു.

സന്ദീപ് ശര്‍മ്മ എറിഞ്ഞ 20-ാം ഓവറില്‍ രണ്ട് സിക്‌സ് നേടിയെങ്കിലും ധോണിക്ക് ചെന്നൈയെ വിജയത്തിലെത്തിക്കാനായിരുന്നില്ല. അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ 1 റണ്‍സ് മാത്രമായിരുന്നു സന്ദീപ് ശര്‍മ്മ വഴങ്ങിയത്. മത്സരത്തിന് പിന്നാലെ താന്‍ എംഎസ് ധോണിക്കെതിരെ പ്രയോഗിച്ച തന്ത്രം എന്തായിരുന്നുവെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ പേസര്‍ രംഗത്തെത്തിയിരുന്നു.

അവസാന ഓവറില്‍ ജയിക്കാന്‍ ചെന്നൈക്ക് 21 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഈ സമയത്താണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ സന്ദീപ് ശര്‍മ്മയെ പന്തെറിയാന്‍ എത്തിച്ചത്. അവസാന ഓവര്‍ എറിയുന്നതിന് മുന്‍പ് രണ്ടോവര്‍ മാത്രമായിരുന്നു സന്ദീപ് മത്സരത്തില്‍ എറിഞ്ഞിരുന്നത്.

ഈ രണ്ടോവറില്‍ 13 റണ്‍സ് വഴങ്ങിയ താരം 1 വിക്കറ്റും സ്വന്തമാക്കിയിരുന്നു. ചെന്നൈയുടെ ഇന്‍ഫോം ബാറ്റര്‍ റിതുരാജ് ഗെയ്‌ക്‌വാദ് ആയിരുന്നു മത്സരത്തിന്‍റെ തുടക്കത്തില്‍ സന്ദീപിന് മുന്നില്‍ വീണത്.

  • Massive appreciation for Sandeep Sharma!

    He was unsold in the auction, later RR picked him and he got the job done on the final ball by nailing a perfect Yorker! pic.twitter.com/bEalr6TJ04

    — Mufaddal Vohra (@mufaddal_vohra) April 12, 2023 " class="align-text-top noRightClick twitterSection" data=" ">

ALSO READ: IPL 2023 | ആദ്യം പതറി, പിന്നെ തിരിച്ചുവന്നു ; അവസാന പന്തില്‍ 'തല'യെ പൂട്ടി സന്ദീപ് ശര്‍മ

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷര്‍ക്കെതിരെ പന്തെറിയാനെത്തിയ സന്ദീപ് തുടക്കത്തില്‍ തന്നെ സമ്മര്‍ദം അനുഭവപ്പെട്ടിരുന്നു. അവസാന ഓവറില്‍ രാജസ്ഥാന്‍ പേസറുടെ ആദ്യ രണ്ട് ശ്രമങ്ങളും വൈഡായാണ് കലാശിച്ചത്. പിന്നാലെ എറിഞ്ഞ രണ്ട് പന്തുകളും ധോണി ചെപ്പോക്ക് ഗാലറിയിലേക്ക് അടിച്ചുപറത്തി.

എന്നാല്‍, അവസാന മൂന്ന് പന്തിലും ധോണിയേയും ജഡേജയേയും വരിഞ്ഞുമുറുക്കാന്‍ സന്ദീപിനായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അവസാന ഓവറിലെ തന്‍റെ തന്ത്രം എന്തായിരുന്നുവെന്ന വെളിപ്പെടുത്തല്‍ സന്ദീപ് ശര്‍മ്മ നടത്തിയത്.

'അവസാന ഓവറുകളില്‍ യോര്‍ക്കറുകള്‍ എറിയാനായിരുന്നു ഞാന്‍ ശ്രമിച്ചത്. നെറ്റ്‌സില്‍ നല്ല രീതിയില്‍ അതിനായി ഞാന്‍ പരിശീലനം നടത്തി. മത്സരത്തില്‍ ലെഗ്‌ സൈഡ് ബൗണ്ടറിയിലേക്ക് കുറച്ചധികം ദൂരം ഉണ്ടായിരുന്നു.

അത് മനസില്‍ വച്ചായിരുന്നു ഞാന്‍ പന്തെറിഞ്ഞത്. എന്നാല്‍ എനിക്ക് ആദ്യം കൃത്യമായി പന്തെറിയാനായില്ല. യോര്‍ക്കര്‍ ശ്രമം രണ്ട് ലോ ഫുള്‍ടോസാവുകയും അത് സിക്സറുകള്‍ പോകുകയും ചെയ്‌തു.

പിന്നീട് ഞാന്‍ ഒന്ന് ആംഗിള്‍ മാറ്റി. അത് മികച്ച ഫലമാണ് സമ്മാനിച്ചത്. ഓവര്‍ ദി വിക്കറ്റിലാണ് ജഡേജയ്‌ക്ക് പന്തെറിഞ്ഞത്. പന്തിലേക്ക് അദ്ദേഹത്തിന് വേഗത്തില്‍ എത്താതിരിക്കാനാണ് അങ്ങനെ ചെയ്‌തത്', സന്ദീപ് വ്യക്തമാക്കി.

മത്സരശേഷം ചെന്നൈ നായകനായി 200-ാം മത്സരം കളിച്ച ധോണിക്ക് ആശംസകളും സന്ദീപ് ശര്‍മ്മ അറിയിച്ചിരുന്നു. ധോണിക്കെതിരെ പന്തെറിയാന്‍ സാധിച്ചത് സ്വപ്‌ന സാഫല്യ നിമിഷമായിരുന്നെന്നും സന്ദീപ് അഭിപ്രായപ്പെട്ടു.

ALSO READ: IPL 2023| 'ധോണിക്കെതിരെ ഒരു പ്ലാനും വര്‍ക്കായില്ല' : ചെപ്പോക്ക് ത്രില്ലറിന് പിന്നാലെ ചെന്നൈ നായകനെ പ്രശംസിച്ച് സഞ്‌ജു സാംസണ്‍

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.