ETV Bharat / sports

IPL 2023 | 'പവര്‍ പാണ്ഡ്യ', ആദം സാംപയെ അടിച്ചുപറത്തി ഗുജറാത്ത് നായകന്‍; സഞ്‌ജുവിനുള്ള മറുപടിയെന്ന് ആരാധകര്‍ - ഗുജറാത്ത് ടൈറ്റന്‍സ്

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 15 പന്തില്‍ നിന്നും 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്തിനെ അതിവേഗം ജയത്തിലെത്തിച്ചത്.

IPL 2023  IPL  RR vs GT  Hardik Pandya  Adam Zampa  Hardik Pandya Sixes Against Adam Zampa  Gujarat Titans  Rajasthan Royals  ഹാര്‍ദിക് പാണ്ഡ്യ  ആദം സാംപ  ഐപിഎല്‍  ഗുജറാത്ത് ടൈറ്റന്‍സ്  രാജസ്ഥാന്‍ റോയല്‍സ്
IPL
author img

By

Published : May 6, 2023, 7:14 AM IST

Updated : May 6, 2023, 7:44 AM IST

ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം പതിപ്പില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. ഇന്നലെ സവായ്‌മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, ശേഷിക്കുന്ന പന്തുകളുടെ എണ്ണത്തില്‍ ഈ സീസണിലെ ഏറ്റവും വലിയ ജയമായിരുന്നു ഗുജറാത്ത് സ്വന്തമാക്കിയത്. ഈ ജയത്തോടെ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താനും ഗുജറാത്തിനായി.

മൂന്നാമനായി ക്രീസിലെത്തിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്തിന് അതിവേഗ ജയം സമ്മാനിച്ചത്. ഗില്‍ പുറത്തായതിന് പിന്നാലെ എത്തിയ പാണ്ഡ്യ 15 പന്തില്‍ 39 റണ്‍സ് അടിച്ചുകൂട്ടി പുറത്താകാതെ നിന്നു. മൂന്ന് സിക്‌സും മൂന്ന് ഫോറും അടങ്ങിയതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്‌സ്.

രാജസ്ഥാന്‍ ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിനായി ഒന്നാം വിക്കറ്റില്‍ ശുഭ്‌മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ സഖ്യം 71 റണ്‍സായിരുന്നു കൂട്ടിച്ചേര്‍ത്തത്. പാണ്ഡ്യ ക്രീസിലേക്കെത്തിയതിന് പിന്നാലെ അവസാന 10 ഓവറില്‍ 48 റണ്‍സ് നേടിയാല്‍ അനായാസ ജയം സ്വന്തമാക്കാമെന്ന നിലയിലായിരുന്നു ഗുജറാത്ത്. ഗില്ലിനെ വീഴ്‌ത്തിയതിന്‍റെ ആത്മവിശ്വാസത്തില്‍ മത്സരം തിരികെപ്പിടിക്കാമെന്ന പ്രതീക്ഷയില്‍ പന്തെറിഞ്ഞ റോയല്‍സിനെ ക്രീസിലെത്തിയപാടെ പാണ്ഡ്യ കടന്നാക്രമിക്കുകയായിരുന്നു.

രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദം സാംപയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ പ്രധാന ഇര. സാംപ എറിഞ്ഞ പതിനൊന്നാം ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും പാണ്ഡ്യ അടിച്ചെടുത്തു. സ്‌ട്രെയിറ്റിലേക്ക് ഒരു സിക്‌സര്‍ പറത്തിയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് സ്‌പിന്നറെ ഗുജറാത്ത് നായകന്‍ വരവേറ്റത്.

  • Sanju Samson smashed Rashid Khan for three back-to-back sixes in the first encounter between Rajasthan Royals and Gujarat Titans this season. Today, on their second meeting Hardik Pandya replied back with smashing three sixes to Adam Zampa in an over.pic.twitter.com/TCcXlqskUC

    — Rahul Sharma (@CricFnatic) May 5, 2023 " class="align-text-top noRightClick twitterSection" data=" ">

തൊട്ടടുത്ത പന്ത് കവറിലൂടെ ഒരു ഫോര്‍ നേടി. പിന്നീടുള്ള രണ്ട് പന്തും പാണ്ഡ്യ അതിര്‍ത്തി കടത്തി. സാംപയ്‌ക്ക് തലയ്‌ക്ക് മുകളിലൂടെയായിരുന്നു ഈ രണ്ട് സിക്‌സും പാണ്ഡ്യ പായിച്ചത്. ഈ ഓവറില്‍ 24 റണ്‍സാണ് ആദം സാംപ വഴങ്ങിയത്. യുസ്‌വേന്ദ്ര ചാഹല്‍, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ക്കെതിരെ ഓരോ ഫോറും പാണ്ഡ്യ നേടി. ഒടുവില്‍ 13.5 ഓവറില്‍ ഗുജറാത്ത് ടൈറ്റന്‍സ് വിജയത്തിലേക്ക് എത്തുകയായിരുന്നു.

ഇരു ടീമുകളും അഹമ്മദാബാദില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ ഗുജറാത്തിന്‍റെ ഒന്നാം നമ്പര്‍ സ്‌പിന്നര്‍ റാഷിദ് ഖാനെതിരെ ഹാട്രിക്ക് സിക്‌സ് നേടിയിരുന്നു. ആദം സാംപയെ സവായ്‌മാന്‍സിങ് സ്റ്റേഡിയത്തില്‍ ഹാര്‍ദിക് പാണ്ഡ്യ അടിച്ചുപറത്തിയത് ഇതിനുള്ള മറുപടിയാണെന്നാണ് ആരാധകരുടെ അഭിപ്രായം.

Also Read : IPL 2023 | റാഷിദിന് 'ഹാട്രിക്', വിക്കറ്റല്ല 'സിക്‌സ്' ; ഗുജറാത്ത് വമ്പന്‍റെ കൊമ്പൊടിച്ച് സഞ്‌ജു സാംസണ്‍

കൂടാതെ, ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിട്ട മത്സരത്തില്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് ഹാര്‍ദിക് പാണ്ഡ്യ ഒരുപാട് വിമര്‍ശനം നേരിട്ടിരുന്നു. ഈ കളിയില്‍ 53 പന്ത് നേരിട്ട് 59 റണ്‍സ് നേടിയിരുന്നെങ്കിലും ഗുജറാത്തിനെ ജയത്തിലേക്കെത്തിക്കാന്‍ പാണ്ഡ്യക്കായിരുന്നില്ല. ഇതിന് പിന്നാലെയാണ് രാജസ്ഥാനെതിരെ വെടിക്കെട്ട് ബാറ്റിങ് നടത്തി ടീമിനെ താരം അതിവേഗം ജയത്തിലെത്തിച്ചത്.

  • Hardik Pandya said "I couldn't finish the match, I take the responsibility for this loss". (In last match vs DC).

    Hardik Pandya - 39*(15) in successful run chase. (In this match vs RR).

    Take a bow, Captain Hardik Pandya! pic.twitter.com/Tk3S0O9o8A

    — CricketMAN2 (@ImTanujSingh) May 5, 2023 " class="align-text-top noRightClick twitterSection" data=" ">

നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ കാഴ്‌ചവയ്ക്കാ‌ന്‍ റോയല്‍സിനായില്ല. 30 റണ്‍സ് നേടിയ നായകന്‍ സഞ്‌ജു സാംസണ്‍ ആയിരുന്നു അവരുടെ ടോപ്‌ സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ റാഷിദ് ഖാനും രണ്ട് വിക്കറ്റെടുത്ത നൂര്‍ അഹമ്മദും ചേര്‍ന്നായിരുന്നു രാജസ്ഥാനെ എറിഞ്ഞിട്ടത്.

More Read : IPL 2023 | സ്വന്തം തട്ടകത്തില്‍ തറപറ്റി രാജസ്ഥാന്‍ ; വമ്പന്‍ വിജയവുമായി ഗുജറാത്ത്

Last Updated : May 6, 2023, 7:44 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.