ETV Bharat / sports

IPL 2023| പവറുകാട്ടി പുരാൻ; ത്രില്ലിങ് ക്ലൈമാക്സിനൊടുവിൽ വിജയം പിടിച്ചെടുത്ത് ലഖ്‌നൗ - Nicholas Pooran

ബാംഗ്ലൂരിൻ്റെ 213 റണ്‍സ് വിജയലക്ഷ്യം 9 വിക്കറ്റ് നഷ്‌ടത്തില്‍ അവസാന പന്തിലാണ് ലഖ്‌നൗ മറികടന്നത്.

IPL  IPL 2023  Royal Challengers Bangalore  Lucknow Super Giants  RCB vs LSG highlights  Faf du Plessis  KL Rahul  virat kohli  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  കെഎല്‍ രാഹുല്‍  ഫാഫ് ഡുപ്ലെസിസ്  ഐപിഎല്‍ 2023  വിരാട് കോലി  Nicholas Pooran  നിക്കോളാസ് പുരാന്‍
നിക്കോളാസ് പുരാന്‍
author img

By

Published : Apr 10, 2023, 11:42 PM IST

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 1 വിക്കറ്റിൻ്റെ മിന്നും വിജയം. ആവേശോജ്വലമായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം ലഖ്‌നൗ 9 വിക്കറ്റ് നഷ്‌ടത്തില്‍ അവസാന പന്തിൽ മറികടക്കുകയായിരുന്നു. നിക്കോളാസ് പുരാൻ്റെ വെടിക്കെട്ടാണ് ലഖ്‌നൗവിന് തകർപ്പൻ ജയം സമ്മാനിച്ചത്.

വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ലഖ്‌നൗവിന്‍റെ തുടക്കം തന്നെ പാളി. ആദ്യ ഓവറിന്‍റെ മൂന്നാം പന്തില്‍ തന്നെ വമ്പനടിക്കാരന്‍ കെയ്ല്‍ മയേഴ്‌സിനെ സംഘത്തിന് നഷ്‌ടമായി. അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന താരം മുഹമ്മദ് സിറാജിന്‍റെ പന്തില്‍ ബൗള്‍ഡാവുകായയിരുന്നു. തുടര്‍ന്നത്തിയ ദീപക് ഹൂഡ (9), ക്രുണാല്‍ പാണ്ഡ്യ (0) എന്നിവരും വേഗം മടങ്ങിയതോടെ ലഖ്‌നൗ നാല് ഓവറില്‍ മൂന്നിന് 23 റണ്‍സ് എന്ന നിലയിലേക്ക് വീണു.

ഹൂഡയേയും ക്രുണാലിനേയും വെയ്ന്‍ പാര്‍നെല്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലൊന്നിച്ച ക്യാപ്റ്റന്‍ രാഹുലും മാർക്കസ് സ്റ്റോയിനിസും സംഘത്തിന് പ്രതീക്ഷ നല്‍കി. എന്നാൽ ടീം സ്കോർ 100 കടന്നതിന് പിന്നാലെ നായകൻ രാഹുലിനെ ലഖ്‌നൗവിന് നഷടമായി. ഒച്ചിഴയും വേഗത്തിൽ ബാറ്റ് വീശിയ രാഹുൽ 20 പന്തിൽ 18 റൺസെടുത്താണ് പുറത്തായത്.

ഇതോടെ ലഖ്‌നൗ 11.1 ഓവറിൽ 5 വിക്കറ്റ് നഷടത്തിൽ 105 റൺസ് എന്ന നിലയിലായി. അഞ്ച് വിക്കറ്റ് വീണതോടെ ബാംഗ്ലൂർ വിജയം ഉറപ്പിച്ചു. എന്നാൽ തുടർന്ന് ക്രീസിലെത്തിയ നിക്കോളാസ് പുരാൻ ബാംഗ്ലൂരിൻ്റെ എല്ലാ പ്രതീക്ഷകളും തകർത്തെറിയുകയായിരുന്നു. ഒരുവശത്ത് ആയുഷ് ബധോണിയെ കാഴ്ചക്കാരനായി നിർത്തി പുരാൻ കളം നിറഞ്ഞ് കളിച്ചു.

ബാംഗ്ലൂർ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച പുരാൻ 15 പന്തിൽ അർധസെഞ്ച്വറി പൂർത്തിയാക്കി. പുരാനും ബധേനിയും ചേർന്ന് 84 റൺസിൻ്റെ കൂറ്റൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 16-ാം ഓവറിൻ്റെ അവസാന പന്തിൽ ടീം സ്കോർ 189ൽ നിൽക്കെയാണ് പുരാനെ ലഖ്‌നൗവിന് നഷ്ടമായത്. പുറത്താകുമ്പോൾ 19 പന്തിൽ 7 സിക്സും 4 ഫോറും ഉൾപ്പെടെ 62 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം.

പുരാന് പിന്നാലെ ബധേനി കളി ഏറ്റെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച താരം ടീം സകോർ 200 കടത്തി. എന്നാൽ വിജയത്തിന് തൊട്ടടുത്ത് ബധേനിയെ നിർഭാഗ്യം പിടികൂടുകയായിരുന്നു. വെയ്ൻ പാർനെലിൻ്റെ പന്തിൽ സിക്സ് നേടിയെങ്കിലും അബദ്ധവശാൽ ബാറ്റ് സ്റ്റംപിൽ തട്ടി താരം പുറത്താവുകയായിരുന്നു. ഇതോടെ ലഖ്‌നൗ പരാജയം മണത്തു.

അവസാന ഓവർ എറിയാനെത്തിയ ഹർഷൽ പട്ടേൽ മാർക്ക് വുഡിനെയും (0), ജയ്ദേവ് ഉനദ്‌ഘട്ടിനെയും (9) പുറത്താക്കി മത്സരം ചൂട് പിടിപ്പിച്ചു. ഇതോടെ അവസാന പന്തിൽ വിജയ ലക്ഷ്യം ഒരു പന്തിൽ ഒരു റൺസ് എന്ന നിലയിലായി. ഒടുവിൽ ത്രില്ലിങ് ക്ലൈമാക്സിനൊടുവിൽ ലഖ്‌നൗ വിജയം പിടിച്ചെടുക്കുകയായിരുന്നു.

കെജിഫ്‌ വെടിക്കെട്ട്: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാറിങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തിലാണ് 212 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ അര്‍ധ സെഞ്ചുറിയുടെ മികവിലായിരുന്നു ടീം മികച്ച സ്‌കോറിലെത്തിയത്.

46 പന്തില്‍ പുറത്താവാതെ 79 റണ്‍സ് നേടിയ ഫാഫ് ഡുപ്ലെസിസായിരുന്നു ബാംഗ്ലൂരിന്‍റെ ടോപ് സ്‌കോറര്‍. അഞ്ച് വീതം ഫോറുകളും സിക്‌സുകളുമാണ് താരം ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ നേടിയത്. വിരാട് കോലി 44 പന്തില്‍ നാല് വീതം ഫോറുകളും സിക്‌സറുകളുമായി 61 റണ്‍സ് നേടിയപ്പോള്‍, 29 പന്തില്‍ മൂന്ന് ഫോറുകളും ആറ് സിക്‌സും സഹിതം 59 റണ്‍സാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ അടിച്ചെടുത്തത്.

ഓപ്പണര്‍മാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും മിന്നുന്ന തുടക്കമായിരുന്നു ബാംഗ്ലൂരിന് നല്‍കിയത്. ജയദേവ്‌ ഉനദ്‌ഘട്ട് എറിഞ്ഞ ആദ്യ ഓവറില്‍ നാല് റണ്‍സ് മാത്രമാണ് ബാഗ്ലൂരിന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ അവേശ്‌ ഖാന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ സിക്‌സും ഫോറും കണ്ടെത്തിയ കോലി ഗിയര്‍ മാറ്റി.

തുടര്‍ന്ന് ഡുപ്ലെസിസിനെ ഒരറ്റത്ത് കാഴ്‌ചക്കാരനാക്കി താരം വെടിക്കെട്ട് നടത്തുകയായിരുന്നു. ആറ് ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സായിരുന്നു ബാംഗ്ലൂര്‍ നേടിയത്. ഇതില്‍ 42 റണ്‍സും കോലിയുടെ ബാറ്റില്‍ നിന്നായിരുന്നു. പിന്നാലെ 35 പന്തുകളില്‍ നിന്നും കോലി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 16-ാം സീസണില്‍ കോലിയുടെ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്.

ഒടുവില്‍ 12-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ കോലിയെ തിരിച്ച് കയറ്റിയ അമിത് മിശ്രയാണ് ലഖ്‌നൗവിന് ആശ്വാസം നല്‍കിയത്. മിശ്രയെ സിക്‌സറിന് പറത്താനുള്ള കോലിയുടെ ശ്രമം ബൗണ്ടറി ലൈനിനരികെ മാർക്കസ് സ്റ്റോയിനിസിന്‍റെ കയ്യില്‍ ഒതുങ്ങി. 96 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കോലിയും ഡുപ്ലെസിസും ചേര്‍ന്ന് ബാംഗ്ലൂര്‍ ടോട്ടലില്‍ ചേര്‍ത്തത്.

പിന്നീട് ഒന്നിച്ച ഗ്ലെൻ മാക്‌സ്‌വെല്ലും ഡുപ്ലെസിസും ചേര്‍ന്ന് ആക്രമണം ഏറ്റെടുത്തതോടെ ബാംഗ്ലൂര്‍ പറന്നു. 17ാം ഓവര്‍ പിന്നിടുമ്പോള്‍ 160 റണ്‍സായിരുന്നു ബാംഗ്ലൂര്‍ ടോട്ടലില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് 19ാം ഓവറില്‍ ബാംഗ്ലൂര്‍ 200 റണ്‍സും പിന്നിട്ടു. ഒടുവില്‍ 20ാം ഓവറിന്‍റെ അഞ്ചാം പന്തിലാണ് മാക്‌സ്‌വെല്‍ തിരിച്ച് കയറുന്നത്.

മാര്‍ക്ക് വുഡിന്‍റെ പന്തില്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്. പിരിയും മുമ്പ് ഡുപ്ലെസിസിനൊപ്പം രണ്ടാം വിക്കറ്റില്‍ 115 റണ്‍സാണ് മാക്‌സ്‌വെല്‍ ചേര്‍ത്തത്. ഡുപ്ലെസിസിനൊപ്പം ദിനേശ് കാര്‍ത്തിക്കും (1 പന്തില്‍ 1) പുറത്താവാതെ നിന്നു.

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് (പ്ലെയിങ്‌ ഇലവന്‍) : കെഎൽ രാഹുൽ(ക്യാപ്റ്റന്‍ ), കൈൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പര്‍), ജയ്ദേവ് ഉനദ്‌ഘട്ട്, അമിത് മിശ്ര, ആവേശ് ഖാൻ, മാർക്ക് വുഡ്, രവി ബിഷ്‌ണോയ്‌.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലെയിങ്‌ ഇലവൻ) : വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), മഹിപാൽ ലോംറോർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹ്‌ബാസ് അഹമ്മദ്, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), അനുജ് റാവത്ത്, ഡേവിഡ് വില്ലി, വെയ്ൻ പാർനെൽ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.