മുംബൈ : ഐപിഎല്ലിന്‍റെ 16ാം സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളിലും, അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് തോല്‍വി വഴങ്ങിയിരുന്നു. ആദ്യമത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് എട്ട് വിക്കറ്റിനായിരുന്നു രോഹിത്തും സംഘവും കീഴടങ്ങിയത്. രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു മുംബൈയെ തോല്‍പ്പിച്ചത്.
ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്ന് വിശേഷണമുള്ള മുംബൈ-ചെന്നൈ പോര് ഇരു ടീമുകള്‍ക്കും അഭിമാനപ്പോരാട്ടമാണ്. തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു മുംബൈ ഇന്നലെ എംസ് ധോണിക്ക് കീഴിലിറങ്ങിയ ചെന്നൈയെ നേരിട്ടത്. എന്നാല്‍ സംഘത്തെ കാത്തിരുന്നത് ഏഴ് വിക്കറ്റിന്‍റെ തോല്‍വിയായിരുന്നു.
മുംബൈ ഉയര്‍ത്തിയ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 11 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ലക്ഷ്യം കണ്ടത്. ഇംപാക്ട് പ്ലെയറായെത്തിയ അമ്പാട്ടി റായിഡു ബൗണ്ടറി അടിച്ചായിരുന്നു ചെന്നൈയുടെ വിജയം ഉറപ്പിച്ചത്. ഈ സമയം നിരാശയാല്‍ തൊപ്പി കൊണ്ട് തന്‍റെ മുഖം മറയ്ക്കുന്ന രോഹിത്തിനെയാണ് ഗ്രൗണ്ടില്‍ കാണാന്‍ കഴിഞ്ഞത്.
- " class="align-text-top noRightClick twitterSection" data="
">
മത്സരത്തിന് ശേഷം താനുള്‍പ്പടെയുള്ള സീനിയര്‍ താരങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ കളിക്കേണ്ടതുണ്ടെന്ന് രോഹിത് പ്രതികരിച്ചിരുന്നു. ഐപിഎല്ലിന്‍റെ സ്വഭാവം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. നമ്മുടേതായ രീതിയില്‍ കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുന്നോട്ടുള്ള യാത്ര കഠിനമായിരിക്കും.
ഇക്കാരണത്താല്‍ തന്നെ സീനിയര്‍ താരങ്ങള്‍ ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. ഒരു ജയം മുന്നോട്ടുള്ള കതിപ്പിന് ഉര്‍ജ്ജമാവും. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ യാത്ര കൂടുതല്‍ പ്രയാസകരമായിരിക്കും. എല്ലാ കാര്യങ്ങളും ശരിയായ രീതിയില്‍ ചെയ്യാനായിരുന്നു തങ്ങള്‍ ആഗ്രഹിച്ചിരുന്നത്.
എന്നാല്‍ കണക്കുകൂട്ടലുകള്‍ക്ക് അനുസരിച്ചായിരുന്നില്ല എല്ലാം സംഭവിച്ചതെന്നും രോഹിത് പറഞ്ഞു. എല്ലായ്‌പ്പോഴും ഒരു പുതിയ തുടക്കമാണ് തങ്ങളുടെ ലക്ഷ്യമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. എതിരാളികള്‍ എല്ലാം തന്നെ കരുത്തരാണ്. അവരെ മറികടക്കണമെങ്കില്‍ മികച്ച പ്രകടനം തന്നെ നടത്തേണ്ടതുണ്ട്.
കഴിഞ്ഞ രണ്ട് മത്സരങ്ങളുടെ ഫലങ്ങളും ഇനി മാറ്റാന്‍ കഴിയുന്നതല്ല. തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് വരുന്ന മത്സരങ്ങളിലെ പ്രകടനം മെച്ചപ്പെടുത്തുമെന്നും മുംബൈ നായകന്‍ വ്യക്തമാക്കി. അതേസമയം ചെന്നൈക്കെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലായിരുന്നു 157 റണ്‍സ് നേടിയത്.
ചെന്നൈ ബോളര്‍മാര്‍ കറക്കി വീഴ്‌ത്തിയപ്പോള്‍ പേരുകേട്ട മുംബൈയുടെ ബാറ്റിങ് നിരയ്‌ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. 32 റണ്‍സ് നേടിയ ഇഷാന്‍ കിഷനായിരുന്നു സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. ടിം ഡേവിഡ് (22 പന്തില്‍ 31), തിലക് വര്‍മ (18 പന്തില്‍ 22), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13 പന്തില്‍ 21) എന്നിവരായിരുന്നു ടീം ടോട്ടലിലേക്ക് മറ്റ് പ്രധാന സംഭാവന നല്‍കിയത്.
സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് ഒരു റണ്‍ മാത്രമായിരുന്നു നേടാന്‍ കഴിഞ്ഞത്. മറുപടിക്കിറങ്ങിയ ചെന്നൈയാവട്ടെ അജിങ്ക്യ രഹാനെയുടെ മിന്നല്‍ അര്‍ധ സെഞ്ചുറിയുടെ മികവില്‍ 159 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ രഹാനെ 27 പന്തില്‍ 61 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്.
മുംബൈ ബോളര്‍മാരെ നിലം തൊടീക്കാതിരുന്ന താരം 19 പന്തുകളില്‍ നിന്ന് അര്‍ധ സെഞ്ചുറിയിലെത്തിയിരുന്നു. പുറത്താവാതെ 36 പന്തില്‍ 40 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്‌വാദും ചെന്നൈ വിജയത്തില്‍ നിര്‍ണായകമായി.