ETV Bharat / sports

IPL 2023 | രാജസ്ഥാനില്‍ നിന്ന് ഒന്നാം സ്ഥാനം പിടിച്ചെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്; താഴേക്ക് വീണ് മുംബൈ ഇന്ത്യന്‍സ് - ഐപിഎല്‍ വിക്കറ്റ് വേട്ടക്കാര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് ടൈറ്റന്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.

IPL 2023  ipl 2023 points table  ipl points table updation  Gujarat Titans  IPL  ഐപിഎല്‍ പോയിന്‍റ് പട്ടിക  ഐപിഎല്‍  ഗുജറാത്ത് ടൈറ്റന്‍സ്  ഐപിഎല്‍ വിക്കറ്റ് വേട്ടക്കാര്‍  ഐപിഎല്‍ റണ്‍വേട്ടക്കാര്‍
IPL
author img

By

Published : Apr 30, 2023, 7:27 AM IST

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തയെ വീഴ്‌ത്തി ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഹര്‍ദിക് പാണ്ഡ്യയുടെയും സംഘത്തിന്‍റെയും വിജയം. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങില്‍ വിജയ്‌ ശങ്കരറിന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ 13 പന്ത് ശേഷിക്കെ ഗുജറാത്ത് ജയത്തിലേക്ക് എത്തുകയായിരുന്നു. ശുഭ്‌മാന്‍ ഗില്‍ ഗുജറാത്തിനായി 49 റണ്‍സ് നേടി. ജയത്തോടെ എട്ട് കളിയില്‍ 12 പോയിന്‍റുമായാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.

എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയം നേടിയിട്ടുള്ള രാജസ്ഥാന്‍ റോയല്‍സാണ് രണ്ടാമത്. നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തിലാണ് രാജസ്ഥാന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്. ഇന്ന് മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്താല്‍ രാജസ്ഥാന് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താം.

10 പോയിന്‍റ് വീതമുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകളാണ് നിലവില്‍ മൂന്ന്, നാല് സ്ഥാനങ്ങളില്‍. ഇരു ടീമും എട്ട് മത്സരം വീതം കളിച്ചിട്ടുണ്ട്. എട്ട് പോയിന്‍റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് അഞ്ചാം സ്ഥാനത്ത്.

Also Read: IPL 2023 | കണക്കുവീട്ടി ഗുജറാത്ത്; കൊല്‍ക്കത്തയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് തലപ്പത്ത്

എട്ട് മത്സരങ്ങളില്‍ നിന്ന് നാല് ജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. ആറാം സ്ഥാനത്ത് പഞ്ചാബ് കിങ്‌സാണ്. എട്ട് കളിയില്‍ നിന്ന് എട്ട് പോയിന്‍റാണ് അവര്‍ക്കും.

ഒമ്പത് മത്സരത്തില്‍ നിന്ന് ആറ് പോയിന്‍റ് മാത്രം നേടാനായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത്. അവസാന മത്സരത്തില്‍ ഡല്‍ഹിയെ വീഴ്‌ത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥനത്തേക്ക് എത്തിയിട്ടുണ്ട്. എട്ട് മത്സരങ്ങളില്‍ മൂന്ന് ജയം സ്വന്തമാക്കിയ ഹൈദരാബാദിന് ആറ് പോയിന്‍റാണ് ഉള്ളത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്നേറിയതോടെ മുംബൈ ഇന്ത്യന്‍സ് പോയിന്‍റ് പട്ടികയില്‍ ഒരു സ്ഥാനം താഴേക്ക് വീണു. ഏഴ് മത്സരത്തില്‍ നിന്ന് ആറ് പോയിന്‍റുമായി മുംബൈ നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. നാല് പോയിന്‍റുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ഇപ്പോഴും അവസാന സ്ഥാനത്ത് തന്നെ തുടരുകയാണ്.

ഗില്‍ മൂന്നാം സ്ഥാനത്തേക്ക്: ഐപിഎല്‍ പതിനാറാം പതിപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ക്യാപ്‌റ്റന്‍ ഫാഫ് ഡുപ്ലെസിസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 422 റണ്‍സാണ് ഡുപ്ലെസിസിന്‍റെ അകൗണ്ടിലുള്ളത്. 333 റണ്‍സുമായി വിരാട് കോലി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ അത്ര തന്നെ റണ്‍സ് അടിച്ചെടുത്ത ശുഭ്‌മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.

മുന്നില്‍ സിറാജ് തന്നെ: വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജാണ് ഒന്നാം സ്ഥാനത്ത്. 14 വിക്കറ്റാണ് സിറാജ് എട്ട് മത്സരങ്ങളില്‍ നിന്നും വീഴ്‌ത്തിയത്. റാഷിദ് ഖാന്‍ (14), അര്‍ഷ്‌ദീപ് സിങ് (14) എന്നിവരാണ് പട്ടികയില്‍ സിറാജിന് പിന്നിലുള്ളവര്‍.

Also Read : IPL 2023| മാർഷിൻ്റെയും സാൾട്ടിൻ്റെയും പോരാട്ടം പാഴായി; എറിഞ്ഞ് പിടിച്ച് ഹൈദരാബാദ്, ഡൽഹിക്ക് വീണ്ടും തോൽവി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.