മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 16-ാം സീസണില്‍ ഏറെ ചര്‍ച്ചയിലേക്ക് ഉയര്‍ന്നുവന്ന പേരാണ് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് പേസർ നവീൻ ഉൾ ഹഖിന്‍റേത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെയാണ് നവീൻ ഉൾ ഹഖ് പ്രത്യേകിച്ചും ശ്രദ്ധ പിടിച്ച് പറ്റുന്നത്. ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിന് പിന്നാലെയാണ് കോലിയും നവീനും വാക്കേറ്റം നടത്തിയത്.
ലഖ്‌നൗ ഇന്നിങ്‌സിനിടെ ബാറ്റ് ചെയ്യാനെത്തിയ നവീനെതിരെ വിരാട് കോലി സ്ലെഡ്ജിങ് നടത്തിയിരുന്നു. ഇത് ചെറിയ തര്‍ക്കത്തിലേക്ക് വഴിമാറിയപ്പോള്‍ ക്രീസിലുണ്ടായിരുന്ന സഹതാരം അമിത് മിശ്രയും അമ്പയറും ഉള്‍പ്പെട്ടാണ് രംഗം തണുപ്പിച്ചത്. മത്സരത്തിന് ശേഷം കൈകൊടുത്തുപിരിയവെ ഇതിന്‍റെ ബാക്കിപത്രമെന്നോണമാണ് നവീനും കോലിയും തുറന്ന പോരിലേക്ക് നീങ്ങിയത്.
-
Avesh. Naveen. Too much fun 😂
— Lucknow Super Giants (@LucknowIPL) May 12, 2023 " class="align-text-top noRightClick twitterSection" data="
Also, wait till 1.39 👀@AstralAdhesives | #bondtite pic.twitter.com/QlKnyZSgHu
">Avesh. Naveen. Too much fun 😂
— Lucknow Super Giants (@LucknowIPL) May 12, 2023
Also, wait till 1.39 👀@AstralAdhesives | #bondtite pic.twitter.com/QlKnyZSgHuAvesh. Naveen. Too much fun 😂
— Lucknow Super Giants (@LucknowIPL) May 12, 2023
Also, wait till 1.39 👀@AstralAdhesives | #bondtite pic.twitter.com/QlKnyZSgHu
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മെന്‍റര്‍ ഗൗതം ഗംഭീര്‍ ഇതില്‍ ഇടപെടുക കൂടി ചെയ്‌തതോടെ പ്രശ്‌നം രൂക്ഷമായിരുന്നു. തുടര്‍ന്ന് സഹതാരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഇരുവരേയും പിടിച്ച് മാറ്റുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തുകയും ചെയ്‌തു. സംഭവത്തിന്‍റെ പേരില്‍ വിരാട് കോലിക്കും ഗൗതം ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനവും നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനവും ഐപിഎല്‍ പിഴ വിധിച്ചിരുന്നു.
ഇപ്പോഴിതാ കരിയറില്‍ ഓര്‍ത്തിരിക്കുന്ന ഒരു 'സ്ലെഡ്‌ജിങ്' (എതിരാളിയെ പ്രകോപിപ്പിക്കല്‍) സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നവീൻ ഉൾ ഹഖ്. ലഖ്‌നൗവില്‍ സഹതാരമായ ആവേശ് ഖാന്‍റെ ചോദ്യത്തോടാണ് അഫ്ഗാനിസ്ഥാൻ താരം പ്രതികരിച്ചത്. ഇരുവരുടേയും സംഭാഷണത്തിന്‍റെ വീഡിയോ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
കളിക്കളത്തില്‍ നിങ്ങളോ, മറ്റാരെങ്കിലുമോ ചെയ്‌ത പ്രിയപ്പെട്ട സ്ലെഡ്‌ജിങ് ഏതാണ് എന്നായിരുന്നു ആവേശ് ഖാൻ ചോദിച്ചത്. താന്‍ ആരെയും ആദ്യം സ്ലെഡ്‌ജ് ചെയ്‌തിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് നവീന്‍ മറുപടി തുടങ്ങുന്നത്. 'ആരെയും ആദ്യം സ്ലെഡ്‌ജ് ചെയ്യുന്നത് എന്‍റെ ശീലമല്ല. എന്നാല്‍ ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെയുണ്ടായ സംഭവം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്.
ഞാൻ നോൺ-സ്ട്രൈക്കറുടെ അറ്റത്തുണ്ടായപ്പോഴാണ് ആ സംഭവം ഉണ്ടായത്. സ്ലിപ്പ് പൊസിഷനിൽ ഫീൽഡ് ചെയ്യുന്ന ആൾ അടുത്തിടെയായിരുന്നു വിവാഹിതനായത്. അവസാന വിക്കറ്റായതിനാൽ വേഗത്തിൽ കളി പൂർത്തിയാക്കാനാണ് അവന്‍ ഞങ്ങളോട് ആവശ്യപ്പെട്ടത്. കുറച്ച് ജോലിയുള്ളതിനാൽ വേഗം വീട്ടിൽ പോകണമെന്നാണ് അവന്‍ പറഞ്ഞിരുന്നത്. ഞാൻ ഓർക്കുന്ന ഒരു സ്ലെഡ്‌ജിങ് സംഭവമാണിത്' - നവീന്‍ ഉള്‍ ഹഖ് പറഞ്ഞു.
ALSO READ: IPL 2023 | ടി20യില്‍ രോഹിത്തിന്‍റെയും കോലിയുടേയും കാലം കഴിഞ്ഞു : സാബ കരീം
ഇതൊരു രസകരമായ സംഭവമായിരുന്നു, ഗൗരവമുള്ള ഒന്നിനെ കുറിച്ച് പറയാമോയെന്ന് ആവേശ് ചോദിച്ചപ്പോള്‍, അത്തരത്തിലൊന്ന് ഇതേവരെ സംഭവിച്ചിട്ടില്ലെന്നായിരുന്നു അഫ്‌ഗാന്‍ താരം പറഞ്ഞത്. എന്നാല്‍ അടുത്തിടെ നവീന്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ ചില പോസ്റ്റുകള്‍ വിരാട് കോലിയെ ഉന്നം വച്ചുകൊണ്ടുള്ളതാണെന്ന് സംസാരമുണ്ടായിരുന്നു.