മുംബൈ : ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലിന്‍റെ 16-ാം സീസണിലെ 42-ാം മത്സരമാണിത്.
മുംബൈ ഇന്ത്യന്‍സിന്‍റെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. വിക്കറ്റ് മികച്ചതായി തോന്നുന്നെന്ന് രാജസ്ഥാന്‍ നായകന്‍ സഞ്‌ജു സാംസണ്‍ പറഞ്ഞു. ഒരു മികച്ച ടോട്ടല്‍ കണ്ടെത്താനാണ് ശ്രമിക്കുന്നത്. മികച്ച നിലവാരത്തിലാണ് ടീം കളിക്കുന്നത്.
സാഹചര്യങ്ങൾ വ്യത്യസ്തമാണ്, പക്ഷേ തങ്ങളുടെ ശക്തിയിൽ ഉറച്ചുനിൽക്കുമെന്നും സഞ്‌ജു പറഞ്ഞു. സ്റ്റാര്‍ പേസര്‍ പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയതായും താരം അറിയിച്ചു. കുല്‍ദീപ് യാദവാണ് പുറത്തായത്.
കഴിഞ്ഞ വർഷവും ഇതേ ദിവസം രാജസ്ഥാനെതിരെ കളിച്ചപ്പോള്‍ ഫലം തങ്ങള്‍ക്ക് അനുകൂലമായിരുന്നുവെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ പ്രതികരിച്ചു. ഇന്നും ഫലം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു. വിക്കറ്റ് നല്ലതാണ്. അൽപ്പം വരണ്ടതായി തോന്നുന്നു.
-
🚨 Toss Update 🚨@rajasthanroyals win the toss and elect to bat first against @mipaltan.
— IndianPremierLeague (@IPL) April 30, 2023 " class="align-text-top noRightClick twitterSection" data="
Follow the match ▶️ https://t.co/trgeZNGiRY #IPL1000 | #TATAIPL | #MIvRR pic.twitter.com/cy43uEDDTG
">🚨 Toss Update 🚨@rajasthanroyals win the toss and elect to bat first against @mipaltan.
— IndianPremierLeague (@IPL) April 30, 2023
Follow the match ▶️ https://t.co/trgeZNGiRY #IPL1000 | #TATAIPL | #MIvRR pic.twitter.com/cy43uEDDTG🚨 Toss Update 🚨@rajasthanroyals win the toss and elect to bat first against @mipaltan.
— IndianPremierLeague (@IPL) April 30, 2023
Follow the match ▶️ https://t.co/trgeZNGiRY #IPL1000 | #TATAIPL | #MIvRR pic.twitter.com/cy43uEDDTG
ആദ്യം ബോള്‍ ചെയ്യാന്‍ തന്നെയായിരുന്നു തങ്ങള്‍ ആഗ്രഹിച്ചത്. സീസണില്‍ കുറച്ച് നല്ല ക്രിക്കറ്റ് കളിച്ചു. സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞില്ല. മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും രോഹിത് വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തില്‍ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങുന്നത്. ബെഹ്‌റൻഡോർഫ്, അർജുൻ ടെണ്ടുൽക്കർ എന്നിവർക്ക് പകരം ജോഫ്രയും അർഷാദ് ഖാനുമാണ് പ്ലെയിങ് ഇലവനില്‍ എത്തിയത്.
രാജസ്ഥാൻ റോയൽസ് (പ്ലെയിംഗ് ഇലവൻ) : യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ(ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), ദേവദത്ത് പടിക്കൽ, ധ്രുവ് ജുറെൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, ട്രെന്‍റ് ബോൾട്ട്, സന്ദീപ് ശർമ, യുസ്‌വേന്ദ്ര ചാഹൽ.
മുംബൈ ഇന്ത്യൻസ് (പ്ലെയിംഗ് ഇലവൻ): രോഹിത് ശർമ(ക്യാപ്റ്റന്‍), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പര്‍), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ടിം ഡേവിഡ്, ജോഫ്ര ആർച്ചർ, പിയൂഷ് ചൗള, കുമാർ കാർത്തികേയ, റിലേ മെറിഡിത്ത്, അർഷാദ് ഖാൻ
ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഒമ്പതാം മത്സരത്തിനാണിറങ്ങുന്നത്. കളിച്ച എട്ട് മത്സരങ്ങളില്‍ അഞ്ച് വിജയം നേടിയ രാജസ്ഥാന്‍ നിലവിലെ പോയിന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. കളിച്ച അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചാണ് സംഘം എത്തുന്നത്.
മറുവശത്ത് തങ്ങളുടെ എട്ടാം മത്സരത്തിനാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. കളിച്ച ഏഴ് മത്സരങ്ങളില്‍ മൂന്ന് വിജയം മാത്രമുള്ള മുംബൈ പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനക്കാരാണ്. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും ടീം തോല്‍വി വഴങ്ങുകയും ചെയ്‌തിരുന്നു. ഇതോടെ വിജയ വഴിയില്‍ തിരിച്ചെത്താന്‍ മുംബൈ ലക്ഷ്യം വയ്‌ക്കുമ്പോള്‍ ജയത്തുടര്‍ച്ചയാവും രാജസ്ഥാന്‍റെ മനസിലെന്നത് വ്യക്തം.
ALSO READ: 'മറ്റുള്ളവരെ കുറ്റം പറയുന്നതെന്തിന്'? ; വാര്‍ണര്‍ ഒന്ന് 'കണ്ണാടിയില്‍ നോക്കണ'മെന്ന് ഹര്‍ഭജന്‍ സിങ്
സീസണില്‍ ആദ്യമായാണ് മുംബൈയും രാജസ്ഥാനും നേര്‍ക്കുനേരെത്തുന്നത്. എന്നാല്‍ ഐപിഎല്ലില്‍ ഇതിന് മുന്‍പ് തമ്മില്‍ പോരടിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് മുന്‍ തൂക്കമുണ്ട്. ഇതേവരെ 27 തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേരെത്തിയത്. ഇതില്‍ 14 തവണയും മുംബൈ ഇന്ത്യന്‍സ് വിജയിച്ചപ്പോള്‍ 12 കളികള്‍ രാജസ്ഥാനൊപ്പം നിന്നിരുന്നു. ഒരു മത്സരത്തിന് ഫലമുണ്ടായിരുന്നില്ല.