ഡല്‍ഹി: ഐപിഎല്‍ 16-ാം പതിപ്പിലെ ആദ്യ ജയം തേടിയുള്ള യാത്ര തുടരുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് കളി ആരംഭിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം തോല്‍വിയൊഴിവാക്കാനായിരിക്കും ഇന്ന് കൊല്‍ക്കത്തയുടെ ശ്രമം.
കാത്തിരിപ്പ് അവസാനിപ്പിക്കാന്‍: തൊട്ടതെല്ലാം പിഴയ്‌ക്കുന്ന അവസ്ഥായാണ് ഇക്കുറി ഡല്‍ഹിയുടേത്. ബാറ്റിങ്ങും, ബോളിങ്ങും, ഫീല്‍ഡിങ്ങും ഒന്നും ടീമിന് ശരിയായിട്ടില്ല. ഇനിയും തിരിച്ചുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും ക്യാപിറ്റല്‍സിന് പ്ലേ ഓഫ് കാണാതെ മടങ്ങേണ്ടി വരും.
-
Together as one as we return to #QilaKotla ❤️💙
— Delhi Capitals (@DelhiCapitals) April 20, 2023 " class="align-text-top noRightClick twitterSection" data="
Dilliwaalon, let's roar once again 🙌#YehHaiNayiDilli #IPL2023 #DCvKKR pic.twitter.com/tRSwaik9TM
">Together as one as we return to #QilaKotla ❤️💙
— Delhi Capitals (@DelhiCapitals) April 20, 2023
Dilliwaalon, let's roar once again 🙌#YehHaiNayiDilli #IPL2023 #DCvKKR pic.twitter.com/tRSwaik9TMTogether as one as we return to #QilaKotla ❤️💙
— Delhi Capitals (@DelhiCapitals) April 20, 2023
Dilliwaalon, let's roar once again 🙌#YehHaiNayiDilli #IPL2023 #DCvKKR pic.twitter.com/tRSwaik9TM
നായകന്‍ ഡേവിഡ് വാര്‍ണര്‍ റണ്‍സ് കണ്ടെത്തുന്നുണ്ടെങ്കിലും മറ്റ് താരങ്ങള്‍ മികവിലേക്ക് ഉയരാത്തത് അവര്‍ക്ക് തലവേദനയാണ്. മിച്ചല്‍ മാര്‍ഷ്, പൃഥ്വി ഷാ, മനീഷ് പാണ്ഡെ ഉള്‍പ്പടെയുള്ള പ്രമുഖര്‍ താളം കണ്ടെത്തേണ്ടതുണ്ട്. ബെഞ്ചിലും മികച്ച താരങ്ങള്‍ ഇല്ലാത്തത് ടീമിന് തിരിച്ചടിയായിട്ടുണ്ട്.
-
Yeh stadium nahi, hamara Qila hai 🏟❤#YehHaiNayiDilli #IPL2023 #NeelaPehenKeAana #DCvKKR pic.twitter.com/2MSauM6RhW
— Delhi Capitals (@DelhiCapitals) April 20, 2023 " class="align-text-top noRightClick twitterSection" data="
">Yeh stadium nahi, hamara Qila hai 🏟❤#YehHaiNayiDilli #IPL2023 #NeelaPehenKeAana #DCvKKR pic.twitter.com/2MSauM6RhW
— Delhi Capitals (@DelhiCapitals) April 20, 2023Yeh stadium nahi, hamara Qila hai 🏟❤#YehHaiNayiDilli #IPL2023 #NeelaPehenKeAana #DCvKKR pic.twitter.com/2MSauM6RhW
— Delhi Capitals (@DelhiCapitals) April 20, 2023
ജയിച്ചുകയറാന്‍ കൊല്‍ക്കത്ത: കൊല്‍ക്കത്തയുടെ കാര്യം എപ്പോള്‍, എന്തെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ഒരു സാധ്യതയും ഇല്ലാത്ത മത്സരങ്ങളില്‍ ജയം പിടിക്കുന്ന അവര്‍ നിസാരമായി എതിരാളികള്‍ക്ക് മുന്നില്‍ കീഴടങ്ങുകയും ചെയ്യും. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് ടീമുകളോട് പരാജയപ്പെട്ടാണ് ഇന്ന് ഡല്‍ഹിയെ നേരിടാന്‍ നിതീഷ് റാണയും സംഘവും എത്തുന്നത്.
ടോപ് ഓര്‍ഡര്‍ തന്നെയാണ് കൊല്‍ക്കത്തയുടെയും പ്രശ്‌നം. ജേസണ്‍ റോയ് ഇന്ന് കളത്തിലിറങ്ങാനാണ് സാധ്യത. വെങ്കിടേഷ് അയ്യര്‍ക്കൊപ്പം നായകന്‍ നിതീഷ് റാണ താളം കണ്ടെത്തിയതും ടീമിന് ആശ്വാസമാണ്. ആന്ദ്രേ റസല്‍ താളം കണ്ടെത്താത്തതാണ് നിലവില്‍ ടീമിന്‍റെ തലവേദന.
-
Watson's & Ponting's kids got special assistance 👉 Coach Shardul! 😜✅@imShard | @RickyPonting | @ShaneRWatson33 | #AmiKKR | #TATAIPL 2023 pic.twitter.com/fItSSgT8vc
— KolkataKnightRiders (@KKRiders) April 20, 2023 " class="align-text-top noRightClick twitterSection" data="
">Watson's & Ponting's kids got special assistance 👉 Coach Shardul! 😜✅@imShard | @RickyPonting | @ShaneRWatson33 | #AmiKKR | #TATAIPL 2023 pic.twitter.com/fItSSgT8vc
— KolkataKnightRiders (@KKRiders) April 20, 2023Watson's & Ponting's kids got special assistance 👉 Coach Shardul! 😜✅@imShard | @RickyPonting | @ShaneRWatson33 | #AmiKKR | #TATAIPL 2023 pic.twitter.com/fItSSgT8vc
— KolkataKnightRiders (@KKRiders) April 20, 2023
എന്നാല്‍ റിങ്കു സിങ്ങിന്‍റെ ഫിനിഷിങ് മികവ് ടീമിന് കരുത്താണ്. സുനില്‍ നരെയ്‌ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ ബോളിങ് പ്രകടനത്തിലാണ് അവരുടെ പ്രതീക്ഷ.
നേര്‍ക്കുനേര്‍ കണക്ക്: ഇതിന് മുന്‍പ് തമ്മിലേറ്റുമുട്ടിയ മത്സരങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഇരു ടീമും ഏറെക്കുറെ തുല്യരാണ്. ഐപിഎല്‍ ചരിത്രത്തില്‍ 31 മത്സരങ്ങളിലാണ് നേരത്തെ ഇരു ടീമുകളും പരസ്‌പരം പോരടിച്ചിട്ടുള്ളത്. അതില്‍ 16 മത്സരം കൊല്‍ക്കത്ത സ്വന്തമാക്കിയപ്പോള്‍ ഡല്‍ഹി 14 എണ്ണത്തില്‍ ജയിച്ചു. ഒരു മത്സരം ഉപേക്ഷിക്കുകയായിരുന്നു.
-
📽️ | Watch our Captain Nitish Rana bring in the matchday vibes at his home town! 🤜🤛#DCvKKR | #AmiKKR | #TATAIPL 2023 pic.twitter.com/PZF7bsuhvq
— KolkataKnightRiders (@KKRiders) April 20, 2023 " class="align-text-top noRightClick twitterSection" data="
">📽️ | Watch our Captain Nitish Rana bring in the matchday vibes at his home town! 🤜🤛#DCvKKR | #AmiKKR | #TATAIPL 2023 pic.twitter.com/PZF7bsuhvq
— KolkataKnightRiders (@KKRiders) April 20, 2023📽️ | Watch our Captain Nitish Rana bring in the matchday vibes at his home town! 🤜🤛#DCvKKR | #AmiKKR | #TATAIPL 2023 pic.twitter.com/PZF7bsuhvq
— KolkataKnightRiders (@KKRiders) April 20, 2023
മത്സരം ലൈവായി: സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെ സംപ്രേഷണം ചെയ്യുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം ജിയോസിനിമ വെബ്‌സൈറ്റ് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയിലൂടെയും കാണാന്‍ സാധിക്കും.
ഡൽഹി ക്യാപിറ്റൽസ് സ്‌ക്വാഡ് : ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, മിച്ചൽ മാർഷ്, അഭിഷേക് പോറല്‍, മനീഷ് പാണ്ഡെ, സർഫറാസ് ഖാൻ, റിലീ റോസോ, ഫിൽ സാൾട്ട്, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, റോവ്മാൻ പവൽ, റിപാൽ പട്ടേൽ, ആൻറിച്ച് നോർക്യ, മുസ്‌തഫിസുർ റഹ്മാൻ, ഖലീൽ അഹമ്മദ്, കമലേഷ് നാഗർകോട്ടി, ചേതൻ സക്കറിയ, യാഷ് ദുൽ, ലുങ്കി എൻഗിഡി, ലളിത് യാദവ്, പ്രവീൺ ദുബെ, മുകേഷ് കുമാർ, ഇഷാന്ത് ശർമ, അമൻ ഖാൻ, വിക്കി ഓസ്റ്റ്വാൾ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്ക്വാഡ് : എന്‍ ജഗദീശന്‍, ജേസണ്‍ റോയ്, റഹ്മാനുള്ള ഗുർബാസ്, വെങ്കിടേഷ് അയ്യര്‍, നിതീഷ് റാണ (ക്യാപ്‌റ്റന്‍), ആന്ദ്രെ റസല്‍, ലിറ്റണ്‍ ദാസ്, റിങ്കു സിങ്, മന്ദീപ് സിങ്, സുനില്‍ നരെയ്‌ന്‍, അനുകുല്‍ റോയ്, ശാര്‍ദുല്‍ താക്കൂര്‍, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി, ഉമേഷ് യാദവ്, സുയഷ് ശര്‍മ, വൈഭവ് അറോറ, ഡേവിഡ് വീസ്, ലോക്കി ഫെര്‍ഗൂസണ്‍, കുൽവന്ത് ഖെജ്‌റോലിയ, ഹര്‍ഷിത് റാണ.