അബുദാബി: ഐപില്‍ ഉദ്‌ഘാടന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിങ് തെരഞ്ഞെടുത്തു. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് ചെന്നൈയുടെ എതിരാളികള്‍.
മുംബൈ ഇന്ത്യന്‍സിന് വേണ്ടി അബുദാബിയിലെ ഉദ്‌ഘാടന മത്സരത്തില്‍ ക്രിസ് ലിന്‍ ഇറങ്ങില്ല. രോഹിത് ശര്‍മ, ക്വിന്‍റണ്‍ ഡികോക്ക് എന്നിവര്‍ ഓപ്പണര്‍മാരാകും. മധ്യനിരയില്‍ കിറോണ്‍ പൊള്ളാര്‍ഡും പാണ്ഡ്യ സഹോദരന്‍മാരും മുംബൈക്കായി അണിനിരക്കും. ജസ്‌പ്രീത് ബുമ്ര പേസ് പടയെയും രാഹുല്‍ ചാഹര്‍ സ്‌പിന്‍ നിരയുടെയും മുന്നിലുണ്ടാകും.
സിഎസ്‌കെ നിരയില്‍ പതിവ് പോലെ ഷെയിന്‍ വാട്‌സണും മുരളി വിജയിയും ഓപ്പണര്‍മാരാകുമ്പോള്‍ മൂന്നാമനായി ഫാഫ് ഡുപ്ലെസിയും നാലാമനായി അംബാട്ടി റായിഡുവും ഇറങ്ങും. കേദാര്‍ ജാദവ് അഞ്ചാമനാകുമ്പോള്‍ ഫിനിഷറെന്ന ആറാമനായി നായകന്‍ എംഎസ് ധോണിയും ഇറങ്ങും. ഏഴാമനായി ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് സിഎസ്‌കെക്ക് വേണ്ടി പാഡ് അണിയുക. പേസ് പടക്ക് ബ്രാവോക്ക് പകരം ലുങ്കി എന്‍ഗിഡിയും സാം കുറാനും നേതൃത്വം നല്‍കും. പീയൂഷ് ചൗള ദീപക് ചാഹര്‍ എന്നിവര്‍ സ്‌പിന്നര്‍മാരായ അണിനിരക്കും.
കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒരു റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്‍റെ വിജയം. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. നാല് തവണയാണ് അവര്‍ കീരടം സ്വന്തമാക്കിയത്. ഇതിന് മുമ്പ് 28 തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 17 തവണയും മുംബൈക്കായിരുന്നു ജയം.