ETV Bharat / sports

IPL 2023 | തുടർ വിജയം തേടി രാജസ്ഥാനും പഞ്ചാബും; ഐപിഎല്ലിനെ വരവേൽക്കാനൊരുങ്ങി ഗുവാഹത്തി - ഐപിഎല്ലിനെ വരവേൽക്കാനൊരുങ്ങി ഗുവാഹത്തി

ആദ്യമായാണ് ഒരു ഐപിഎൽ മത്സരം വടക്കു കിഴക്കൻ മേഖലയിൽ നടക്കുന്നത്. രാജസ്ഥാൻ റോയൽസ് തങ്ങളുടെ രണ്ടാം ഹോം ഗ്രൗണ്ടായാണ് ഗുവാഹത്തിയെ തെരഞ്ഞെടുത്തിരിക്കുന്നത്.

IPL 2023  ഐപിഎൽ 2023  ഇന്ത്യൻ പ്രീമിയർ ലീഗ്  Indian Premier League  RR VS PBKS  Rajasthan vs Punjab  Sanju Samson  സഞ്ജു സാംസണ്‍  രാജസ്ഥാൻ റോയൽസ്  പഞ്ചാബാ കിങ്‌സ്  IPL 2023 Rajasthan Royals vs Punjab kings  ഐപിഎല്ലിനെ വരവേൽക്കാനൊരുങ്ങി ഗുവാഹത്തി  ഐപിഎൽ
രാജസ്ഥാൻ പഞ്ചാബ്
author img

By

Published : Apr 5, 2023, 10:22 AM IST

ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിങ്‌സിനെ നേരിടും. തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്. ഗുവാഹത്തിയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം. രാജസ്ഥാന്‍റെ രണ്ടാം ഹോം ഗ്രൗണ്ടാണ് ഗുവാഹത്തി. ആദ്യമായൊരു ഐപിഎൽ മത്സരം വടക്കു കിഴക്കൻ മേഖലയിൽ നടക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. രാജസ്ഥാന്‍റെ രണ്ട് മത്സരങ്ങളാണ് ഇവിടെ നിശ്ചയിച്ചിട്ടുള്ളത്.

ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിലിറങ്ങുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 72 റണ്‍സിന്‍റെ കൂറ്റൻ വിജയമായിരുന്നു രാജസ്ഥാൻ സ്വന്തമാക്കിയത്. ബാറ്റിങ്, ബോളിങ് യൂണിറ്റുകൾ ഒരുപോലെ ശക്‌തമാണ് സഞ്ജുവിന്‍റെ രാജസ്ഥാനിൽ.

ഓപ്പണർമാരായ ജോസ്‌ ബട്‌ലർ, യശസ്വി ജയ്‌സ്വാൾ കൂട്ടുകെട്ടാണ് രാജസ്ഥാന്‍റെ കരുത്ത്. ഇരുവരും ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറിയുമായി തങ്ങളുടെ വരവറിയിച്ചിരുന്നു. ക്യാപ്‌റ്റൻ സഞ്ജു സാംസണും സണ്‍റൈസേഴ്‌സിനെതിരെ അർധ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. പിന്നാലെയെത്തുന്ന ദേവ്‌ദത്ത് പടിക്കൽ, ഷിമ്രോണ്‍ ഹെറ്റ്‌മെയർ, റിയാൻ പരാഗ് എന്നിവരും വെടിക്കെട്ട് തീർക്കാൻ കഴിവുള്ള താരങ്ങളാണ്.

ആർ അശ്വിൻ, ജേസൻ ഹോൾഡർ തുടങ്ങിയ താരങ്ങളും വാലറ്റത്ത് വിസ്‌ഫോടനം തീർക്കാൻ കെൽപ്പുള്ളവരാണ്. ബോളിങ് നിരയാണ് രാജസ്ഥാന്‍റെ മറ്റൊരു കരുത്ത്. രവിചന്ദ്ര അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ എന്നീ സ്‌പിന്നർമാർ ഏത് കരുത്തരേയും കറക്കി വീഴ്‌ത്താൻ കെൽപ്പുള്ളവരാണ്. ട്രെന്‍റ് ബോൾട്ട് നയിക്കുന്ന പേസ് നിരയിൽ കെ എം ആസിഫ്, നവ്‌ദീപ് സൈനി എന്നിവരും എതിരാളികളെ വിറപ്പിക്കാൻ കഴിവുള്ള താരങ്ങളാണ്.

ശക്‌തമല്ല പഞ്ചാബ്: അതേസമയം ആദ്യ മത്സരത്തിൽ മഴ നിയമത്തിന്‍റെ ആനുകൂല്യത്തിൽ കൊൽക്കത്തക്കെതിരെ വിജയം നേടിയാണ് ശിഖാർ ധവാൻ നയിക്കുന്ന പഞ്ചാബ് കിങ്‌സ് എത്തുന്നത്. ക്യാപ്‌റ്റൻ ശിഖർ ധവാൻ തന്നെയാണ് ടീമിന്‍റെ ബാറ്റിങ് കരുത്ത്. ഭാനുക രാജപക്‌സെ, സിക്കന്തർ റാസ, സാം കറണ്‍ എന്നിവരും വെടിക്കെട്ട് തീർക്കാൻ കെൽപ്പുള്ള താരങ്ങളാണ്. ഇംഗ്ലണ്ടിന്‍റെ സൂപ്പർ താരം ലിയാം ലിവിങ്‌സ്റ്റണ്‍ ഇന്നും കളിക്കാൻ സാധ്യതയില്ല.

ബോളിങ് നിരയാണ് പഞ്ചാബിന്‍റെ ദൗർബല്യം. പ്രധാന ഫാസ്റ്റ് ബൗളറായ കാഗിസോ റബാഡയുടെ അഭാവം ടീമിനെ വലിയ രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. അർഷ്‌ദീപ് സിങ്, സാം കറണ്‍, നഥാൻ എല്ലിസ് എന്നിവരടങ്ങുന്ന പേസ് നിര അട്ടിമറികൾ തീർക്കാൻ കെൽപ്പുള്ളവരാണ്. രാഹുൽ ചഹാറിനാണ് സ്‌പിൻ നിരയുടെ നിയന്ത്രണം.

മഴയ്‌ക്ക് സാധ്യത: ബാറ്റിങിന് അനുകൂലമായ പിച്ചാണ് ഗുവാഹത്തിയിലേത്. അതേസമയം ഗുവാഹത്തിയിൽ മഴ ഭീഷണി ഉള്ളതായാണ് റിപ്പോർട്ടുകൾ.

എവിടെ കാണാം: ഐപിഎല്‍ പതിനാറാം സീസണിലെ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. കൂടാതെ ജിയോ സിനിമ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും മത്സരം ഓണ്‍ലൈന്‍ സ്ട്രീം ചെയ്യാം.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്: സഞ്ജു സാംസൺ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, ഷിമ്രോൺ ഹെറ്റ്‌മെയർ, ദേവ്ദത്ത് പടിക്കൽ, ജോസ് ബട്‌ലർ, ധ്രുവ് ജുറൽ, റിയാൻ പരാഗ്, സന്ദീപ് ശർമ, ട്രെന്‍റ് ബോൾട്ട്, ഒബേദ് മക്കോയ്, നവ്ദീപ് സൈനി, കുൽദീപ് സെൻ, കുൽദീപ് യാദവ്, ആർ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, കെ സി കരിയപ്പ, ജേസൺ ഹോൾഡർ, ഡോണോവൻ ഫെരേര, കുനാൽ റാത്തോഡ്, ആദം സാംപ, കെ എം ആസിഫ്, മുരുകൻ അശ്വിൻ, ആകാശ് വസിഷ്‌ഠ്, അബ്‌ദുല്‍ പി എ, ജോ റൂട്ട്.

പഞ്ചാബ് കിങ്‌സ് സ്ക്വാഡ്: ശിഖർ ധവാൻ (ക്യാപ്റ്റന്‍), ഷാരൂഖ് ഖാൻ, മാത്യു ഷോർട്ട്, പ്രഭ്‌സിമ്രാൻ സിങ്‌, ഭാനുക രാജപക്‌സെ, ജിതേഷ് ശർമ, രാജ് ബാവ, ഋഷി ധവാൻ, ലിയാം ലിവിങ്‌സ്റ്റൺ, അഥർവ ടൈഡെ, അർഷ്‌ദീപ് സിങ്‌, നഥാൻ എല്ലിസ്, ബെൽതെജ് സിങ്‌, കാഗിസോ റബാദ്, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, സാം കറാൻ, സിക്കന്ദർ റാസ്, ഹർപ്രീത് ഭാട്ടിയ, വിദ്വർത് കവേരപ്പ, ശിവം സിങ്, മോഹിത് റാഥെ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.