ലഖ്‌നൗ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 16-ാം സീസണില്‍ അരങ്ങേറ്റം നടത്താന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് കഴിഞ്ഞിരുന്നു. മുംബൈ ഇന്ത്യൻസിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഐപിഎല്ലിലെ ആദ്യ മത്സരം കളിച്ചത്. എന്നാല്‍ ഒരു നിർഭാഗ്യകരമായ സംഭവത്തിന്‍റെ ഇരയായിരിക്കുകയാണ് 23-കാരനായ താരം.
-
Mumbai se aaya humara dost. 🤝💙 pic.twitter.com/6DlwSRKsNt
— Lucknow Super Giants (@LucknowIPL) May 15, 2023 " class="align-text-top noRightClick twitterSection" data="
">Mumbai se aaya humara dost. 🤝💙 pic.twitter.com/6DlwSRKsNt
— Lucknow Super Giants (@LucknowIPL) May 15, 2023Mumbai se aaya humara dost. 🤝💙 pic.twitter.com/6DlwSRKsNt
— Lucknow Super Giants (@LucknowIPL) May 15, 2023
തനിക്ക് നായയുടെ കടിയേറ്റുവെന്നാണ് മുംബൈ ഇന്ത്യന്‍സ് ഓള്‍ റൗണ്ടര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് താരം യുധ്‌വീർ സിങ്ങിനോടാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇക്കാര്യം പറഞ്ഞത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ഇരുവരും തമ്മില്‍ കണ്ടത്.
നായുടെ കടിയേറ്റതിനെക്കുറിച്ച് അർജുൻ വെളിപ്പെടുത്തുന്ന വീഡിയോ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. എങ്ങിനെ ഇരിക്കുന്നുവെന്ന യുധ്‌വീറിന്‍റെ ചോദ്യത്തിനാണ് തന്നെ നായ കടിച്ചെന്ന് അര്‍ജുന്‍ മറുപടി നല്‍കിയത്. താരത്തിന്‍റെ ഇടതു കൈക്കാണ് കടിയേറ്റതെന്നാണ് വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.
കാരണം ഇക്കാര്യം പറയുമ്പോള്‍ ഇടത് കൈ ഉയര്‍ത്തിക്കാട്ടുന്ന താരം ഒരു ദിവസം മുമ്പാണ് സംഭവം നടന്നതെന്നും പറയുന്നുണ്ട്. അതേസമയം ഏറെ നാളെത്തെ കാത്തിരിപ്പ് ഒടുവിലായിരുന്നു അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ അരങ്ങേറ്റത്തിന് അവസരം നല്‍കിയത്. 2021-ലെ താര ലേലത്തിലാണ് അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് ആദ്യമായി തങ്ങളുടെ സ്‌ക്വാഡില്‍ ചേര്‍ക്കുന്നത്.
എന്നാല്‍ പരിക്കിനെ തുടര്‍ന്ന് താരം സീസണില്‍ നിന്നും പുറത്തായി. പിന്നീട് 2022-ലെ ലേലത്തില്‍ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ അര്‍ജുനെ 2023 - സീസണിലേക്കായി നിലനിര്‍ത്തുകയായിരുന്നു. ഐപിഎല്ലില്‍ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനായി സീസണില്‍ നാല് മത്സരങ്ങളാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചത്.
30.66 ശരാശരിയിലും 9.35 ഇക്കോണമി റേറ്റിലും മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ഓള്‍ റൗണ്ടറായ അര്‍ജുന് ബാറ്റിങ്ങിന് കാര്യമായ അവസരം ലഭിച്ചിരുന്നില്ല. ഒരു മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ താരം 13 റണ്‍സാണ് നേടിയത്. ഈ സീസണിലെ ലീഗ് ഘട്ടത്തിൽ രണ്ട് മത്സരങ്ങൾ കൂടി മുംബൈക്ക് ബാക്കിയുള്ളതിനാല്‍ തന്റെ കഴിവുകൾ പരീക്ഷിക്കാൻ അര്‍ജുന് വീണ്ടും അവസരം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അതേസമയം തട്ടകമായ ഏകാന സ്റ്റേഡിയത്തിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുന്നത്. നിലവിലെ പോയിന്‍റ് പട്ടികയില്‍ 12 മത്സരങ്ങളില്‍ നിന്നും 14 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സുള്ളത്.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ആവട്ട 12 മത്സരങ്ങളില്‍ നിന്നും 13 പോയിന്‍റുമായി നാലാമതാണ്. ഇതോടെ ഏകന സ്റ്റേഡിയത്തില്‍ വിജയം പിടിക്കാന്‍ കഴിഞ്ഞാല്‍ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ കഴിയും. മറുവശത്ത് മുംബൈയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ പ്ലേ ഓഫിനോട് ഒരു പടികൂടി അടുക്കാന്‍ ലഖ്‌നൗവിന് കഴിയും.
ALSO READ: IPL 2023| ചരിത്രത്തില്‍ ആദ്യം; അപൂര്‍വ റെക്കോഡുമായി ശുഭ്‌മാന്‍ ഗില്‍