ETV Bharat / sports

'ഇത്തരത്തിൽ ബാറ്റിങ് തുടർന്നാൽ അവന് അത്ഭുതങ്ങൾ സൃഷ്‌ടിക്കാനാകും'; ചെന്നൈ താരത്തെ പ്രശംസിച്ച് പാണ്ഡ്യ

ഗുജറാത്തിനെതിരായ മത്സരത്തിൽ 50 പന്തിൽ നിന്ന് ഒൻപത് സിക്‌സും നാല് ഫോറും അടക്കം 92 റണ്‍സായിരുന്നു റിതുരാജ് അടിച്ചുകൂട്ടിയത്.

Chennai Super Kings  ചെന്നൈ സൂപ്പർ കിങ്‌സ്  സിഎസ്‌കെ  CSK  Ruturaj Gaikwad  റിതുരാജ് ഗെയ്‌ക്‌വാദ്  Gujarat Titans  Hardik Pandya  ഹാർദിക് പാണ്ഡ്യ  IPL 2023  ഐപിഎൽ 2023  ചെന്നൈ താരത്തെ പ്രശംസിച്ച് പാണ്ഡ്യ  റിതുരാജിനെ പ്രശംസിച്ച് പാണ്ഡ്യ  Hardik pandya praises Ruturaj Gaikwad
ചെന്നൈ താരത്തെ പ്രശംസിച്ച് പാണ്ഡ്യ
author img

By

Published : Apr 1, 2023, 1:05 PM IST

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 16-ാം സീസണിന്‍റെ ഉദ്‌ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് ഓപ്പണർ റിതുരാജ് ഗെയ്‌ക്‌വാദ് തകർപ്പൻ പ്രകടനമാണ് കാഴ്‌ചവെച്ചത്. മത്സരത്തിൽ 50 പന്തിൽ നിന്ന് 92 റണ്‍സായിരുന്നു താരം അടിച്ചുകൂട്ടിയത്. ഒൻപത് സിക്‌സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. ഇപ്പോൾ തകർപ്പൻ പ്രകടനത്തിൽ റിതുരാജിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ.

ഇതേ ഫോമിൽ ബാറ്റിങ് തുടർന്നാൽ ഇന്ത്യൻ ടീമിൽ റിതുരാജിന് അത്‌ഭുതങ്ങൾ സൃഷ്‌ടിക്കാൻ കഴിയുമെന്നാണ് ഹാർദിക് പാണ്ഡ്യ വ്യക്‌തമാക്കിയത്. 'റിതുരാജ് കളിച്ച ചില ഷോട്ടുകൾ ബോളുമായി യാതൊരു ബന്ധവുമില്ലാത്തവയായിരുന്നു. ചില ഉഗ്രൻ ഷോട്ടുകൾ അവന്‍റെ ബാറ്റിൽ നിന്ന് പിറന്നു. ബാറ്റ് ചെയ്‌ത രീതിയുടെ മുഴുവൻ ക്രെഡിറ്റും അദ്ദേഹത്തിനാണ്. അത് തുടർന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കാൻ അവനാകും'. പാണ്ഡ്യ പറഞ്ഞു.

'അവന് മുന്നിൽ ഇനിയും മത്സരങ്ങളുണ്ട്. സമയമാകുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം അവന്‌ മതിയായ പിന്തുണ നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവൻ എങ്ങനെയുള്ള കളിക്കാരനാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഒരു സമയത്ത് ചെന്നൈ 220-230 റണ്‍സ് വരെ സ്‌കോർ ചെയ്യുമെന്ന് തോന്നിച്ചിരുന്നു. ഏത് ഏരിയയിലാണ് അവന് പന്തെറിയേണ്ടത് എന്ന കാര്യത്തിൽ ഞങ്ങൾ വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.

അവനെ ഞങ്ങൾക്ക് പുറത്താക്കാൻ കഴിയില്ല എന്ന് വരെ എനിക്ക് തോന്നിയിരുന്നു. സത്യത്തിൽ റിതുരാജ് ഒരു ഓൾ റൗണ്ട് ക്രിക്കറ്ററാണ്. യഥാർഥത്തിൽ അവൻ കളിച്ച പന്തുകളൊന്നും തന്നെ മോശമായിരുന്നില്ല. അവയെല്ലാം മികച്ച പന്തുകൾ തന്നെയായിരുന്നു. അതിനാൽ തന്നെ ഒരു ബൗളർ എന്ന നിലയിലും ക്യാപ്‌റ്റൻ എന്ന നിലയിലും അവൻ എന്‍റെ ജോലി കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി.' പാണ്ഡ്യ വ്യക്‌തമാക്കി.

മത്സരത്തിൽ അവസാന ഓവറിലാണ് ഗുജറാത്ത് വിജയം പിടിച്ചെടുത്തത്. അവസാന ഓവറിൽ ജയിക്കാൻ ഗുജറാത്തിന് എട്ട് റണ്‍സായിരുന്നു ആവശ്യമായിരുന്നത്. എന്നാൽ ക്രീസിലുണ്ടായിരുന്ന രാഹുൽ തെവാട്ടിയയും, റാഷിദ് ഖാനും ചേർന്ന് തകർപ്പൻ ഷോട്ടുകളുമായി ഗുജറാത്തിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. അതേസമയം അവസാന ഓവറിലെ വിജയത്തിനെക്കുറിച്ചും പാണ്ഡ്യ വ്യക്‌തമാക്കി.

വിജയത്തുടക്കം നല്ലത്: 'അവസാന സമയത്ത് ഞാനും ശുഭ്‌മാനും ചേർന്ന് ചില പന്തുകൾ പാഴാക്കിയിരുന്നു. എന്നാൽ രാഹുൽ തെവാട്ടിയ തന്‍റെ കഴിവിന്‍റെ പരമാവധി പുറത്തെടുത്തു. റാഷിദ് വന്ന് തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് കാണിച്ചു തന്നു. മത്സരത്തിന്‍റെ ഫലത്തിൽ ഞങ്ങൾ വളരെ സന്തുഷ്‌ടരാണ്. എന്നാൽ ഒരു തരത്തിൽ നോക്കിയാൽ ഈ വിജയത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ നമുക്ക് പഠിക്കാൻ കഴിയും.

ഒരു പക്ഷേ മത്സരത്തിൽ തോറ്റിരുന്നെങ്കിലും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കുമായിരുന്നു. വിജയത്തോടെ തുടങ്ങുന്നത് വളരെ നല്ല കാര്യമാണ്. റാഷിദിൽ നിന്ന് അത്തരമൊരു പ്രകടനം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതാണ്. അദ്ദേഹത്തിന്‍റെ ബാറ്റിങ്ങിൽ വലിയ ആത്മവിശ്വാസം ഞങ്ങൾ കണ്ടിരുന്നു. അത് അദ്ദേഹം ക്രീസിലെത്തി വീണ്ടും വീണ്ടും പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നു.' പാണ്ഡ്യ പറഞ്ഞു.

അതേസമയം തന്‍റെ ബൗളിങ് യൂണിറ്റിനെക്കുറിച്ചും പാണ്ഡ്യ വാചാലനായി. 'ബൗളർമാർ എന്ന നിലയിൽ, ചില സമയങ്ങളിൽ ഞങ്ങൾ സമ്മർദ്ദത്തിന് വിധേയരാകും. സത്യത്തിൽ എന്‍റെ ജോലി വളരെ ലളിതമാണ്. ബൗളർമാർ അവർക്ക് ശരി എന്നുള്ളത് ചെയ്യട്ടെ. ഇനി അവർ ആശയക്കുഴപ്പത്തിലാണെങ്കിൽ ഞാൻ എപ്പോഴും അവരുടെ അരികിൽ ഉണ്ടാകും. ഞാൻ വളരെ ഭാഗ്യവാനാണ്. എനിക്ക് ധാരാളം കഴിവുള്ള ബൗളർമാർ ഉണ്ട്.' പാണ്ഡ്യ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.