ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിങ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലിന്‍റെ 16-ാം സീസണിലെ 59-ാം മത്സരമാണിത്. ഡല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
വിക്കറ്റ് വേഗത കുറഞ്ഞതാണെന്ന് കരുതുന്നതായി ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. മത്സരം പുരോഗമിക്കുമ്പോള്‍ പിച്ചില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. അവസാന മത്സരത്തിന്‍റെ ഫലം തങ്ങള്‍ക്ക് മികച്ചതായിരുന്നില്ല. എന്നാല്‍ അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും വിജയിക്കാന്‍ കഴിഞ്ഞുവെന്നത് നല്ല കാര്യമാണ്.
വളരെ സ്വാതന്ത്ര്യത്തോടെയും വ്യക്തമായ മനസോടെയുമാണ് തങ്ങള്‍ കളിക്കാന്‍ ഇറങ്ങുന്നതെന്നും വാര്‍ണര്‍ വ്യക്തമാക്കി. ടോസ് ലഭിച്ചിരുന്നുവെങ്കില്‍ തങ്ങളും ആദ്യം ബോള്‍ ചെയ്യുമായിരുന്നുവെന്ന് പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാന്‍ പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റവുമായാണ് പഞ്ചാബ് കളിക്കുന്നത്. ഭാനുക രാജപക്‌സെ പുറത്തായപ്പോള്‍ സിക്കന്ദര്‍ റാസയാണ് ടീമിലെത്തിയത്.
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിങ് ഇലവൻ): ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), ഫിലിപ്പ് സാൾട്ട് (ഡബ്ല്യു), മിച്ചൽ മാർഷ്, റിലീ റോസോ, അമൻ ഹക്കിം ഖാൻ, അക്‌സർ പട്ടേൽ, പ്രവീൺ ദുബെ, കുൽദീപ് യാദവ്, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ
പഞ്ചാബ് കിംഗ്‌സ് (പ്ലേയിങ് ഇലവൻ): പ്രഭ്‌സിമ്രാൻ സിങ്, ശിഖർ ധവാൻ(ക്യാപ്റ്റന്‍), ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ(ഡബ്ല്യു), സാം കറൻ, സിക്കന്ദർ റാസ, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, ഋഷി ധവാൻ, രാഹുൽ ചാഹർ, അർഷ്‌ദീപ് സിങ്.
ഐപിഎല്ലിന്‍റെ 16-ാം സീസണിലെ 12-ാം മത്സരത്തിനാണ് പഞ്ചാബ് കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും ഇറങ്ങുന്നത്. കളിച്ച 11 മത്സരങ്ങളില്‍ അഞ്ച് വിജയം നേടിയ പഞ്ചാബിന് 10 പോയിന്‍റാണുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിനാവട്ടെ മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്‍റാണ് നേടാന്‍ കഴിഞ്ഞത്. പോയിന്‍റ് പട്ടികയില്‍ അവസാന നാലില്‍ ഇടം നേടണമെങ്കില്‍ ഡല്‍ഹിക്കെതിരെ പഞ്ചാബിന് വിജയം അനിവാര്യമാണ്.
ALSO READ: IPL 2023 | 'വാങ്കഡെയിലെ പ്രകടനം ഒരിക്കലും മറക്കില്ല': റാഷിദ് ഖാന്‍
മറുവശത്ത് ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അസ്‌തമിച്ചുകഴിഞ്ഞു. ഇതോടെ ഇന്ന് പഞ്ചാബിനെ തോല്‍പ്പിച്ച് നില മെച്ചപ്പെടുത്താനാവും ഡല്‍ഹിയുടെ ശ്രമം. ഐപിഎല്‍ ഇതുവരെയുള്ള നേര്‍ക്കുനേര്‍ പോരില്‍ ഒപ്പത്തിനൊപ്പമാണ് ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിങ്‌സും. നേരത്തെ 30 മത്സരങ്ങളിലാണ് ഇരു ടീമുകളും തമ്മിലേറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 15 മത്സരങ്ങളില്‍ വീതം പഞ്ചാബും ഡല്‍ഹിയും വിജയിച്ചിരുന്നു.
ALSO READ: 'ബോളര്‍മാര്‍ മനസില്‍ കാണുന്നത്, അവന്‍ മാനത്ത് കാണും'; സൂര്യയെ വാഴ്‌ത്തി സുരേഷ് റെയ്‌ന