ETV Bharat / sports

IPL 2023| പിടിച്ചുകെട്ടി കൊല്‍ക്കത്ത ബോളര്‍മാര്‍; ചെന്നൈക്ക് പൊരുതാവുന്ന സ്‌കോര്‍ - Shivam Dube

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 145 റണ്‍സിന്‍റെ വിജയ ലക്ഷ്യം.

IPL 2023  Chennai Super Kings  Kolkata Knight Riders  CSK vs KKR  ms dhoni  Nitish rana  ചെന്നൈ സൂപ്പര്‍ കിങ്‌സ്  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  നിതീഷ് റാണ  എംഎസ് ധോണി  ശിവം ദുബെ  Shivam Dube
ചെന്നൈക്ക് പൊരുതാവുന്ന സ്‌കോര്‍
author img

By

Published : May 14, 2023, 9:36 PM IST

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത ബോളര്‍മാര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 144 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. 34 പന്തില്‍ 48* റണ്‍സെടുത്ത് പുറത്താവാതെ നിന്ന ശിവം ദുബെയാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍.

പതിഞ്ഞ തുടക്കമായിരുന്നു ചെന്നൈക്ക് ലഭിച്ചത്. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 52 റണ്‍സ് എന്ന നിലയിലായിരുന്നു ചെന്നൈ. അപകടകാരിയായ റിതുരാജ് ഗെയ്‌ക്‌വാദിനെയാണ് (13 പന്തില്‍ 17) സംഘത്തിന് ആദ്യം നഷ്‌ടമായത്. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ മൂന്നാം ഓവറിന്‍റെ മൂന്നാം പന്തില്‍ വൈഭവ് അറോറ പിടികൂടിയായിരുന്നു താരത്തിന്‍റെ മടക്കം.

തുടര്‍ന്നെത്തിയ അജിങ്ക്യ രഹാനെ (11 പന്തില്‍ 16) ഡെവോണ്‍ കോണ്‍വേയ്‌ക്ക് ഒപ്പം ശ്രദ്ധയോടെ ബാറ്റ് ചെയ്യുന്നതിനിടെ എട്ടാം ഓവറിന്‍റെ അവസാന പന്തില്‍ വീണു. വരുണ്‍ ചക്രവര്‍ത്തിക്ക് തന്നെയായിരുന്നു വിക്കറ്റ്. പിന്നാലെ കോണ്‍വേയെ ശാര്‍ദുല്‍ താക്കൂറും മടക്കിയതോടെ പത്ത് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 68/3 എന്ന നിലയിലായിരുന്നു ചെന്നൈ.

28 പന്തില്‍ 30 റണ്‍സെടുത്ത ചെന്നൈ ഓപ്പണറെ സ്‌ക്വയര്‍ ലെഗില്‍ റിങ്കു സിങ് കയ്യിലൊതുക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ അമ്പാട്ടി റായിഡുവിനെയും (7 പന്തില്‍ 4), മൊയിന്‍ അലിയേയും (2 പന്തില്‍ 1) ബൗള്‍ഡാക്കിയ സുനില്‍ നരെയ്‌ന്‍ ചെന്നൈക്ക് ഇരട്ട പ്രഹരം നല്‍കി. ഇതോടെ 11 ഓവറില്‍ 72/5 എന്ന നിലയിലേക്ക് ചെന്നൈ വീണു.

തുടര്‍ന്ന് ഒന്നിച്ച ശിവം ദുബെയും രവീന്ദ്ര ജഡേയും പൊരുതി നിന്നതോടെയാണ് ടീം മാന്യമായ നിലയിലേക്ക് എത്തിയത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 68 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. ഇന്നിങ്‌സ് അവസാനിക്കാന്‍ രണ്ട് പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ ജഡേജ (24 പന്തില്‍ 20) പുറത്തായി. തുടര്‍ന്നെത്തിയ ധോണിക്ക് ഫ്രീ ഹിറ്റ് ലഭിച്ചുവെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല.

ശിവം ദുബെയും (34 പന്തില്‍ 48*), ധോണിയും (3 പന്തില്‍ 2*) പുറത്താവാതെ നിന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്‌ന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. വൈഭവ് അറോറ, ശാര്‍ദുല്‍ താക്കൂര്‍ എന്നിര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

ALSO READ: IPL 2023| 'ക്ഷമിക്കണം, ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല'; രാജസ്ഥാന്‍റെ തകര്‍ച്ചയുടെ കാരണമറിയാതെ സഞ്‌ജു സാംസണ്‍

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിംഗ് ഇലവൻ): റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ജേസൺ റോയ്, നിതീഷ് റാണ (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സൽ, റിങ്കു സിങ്, ശാർദുൽ താക്കൂർ, സുനിൽ നരെയ്ൻ, വൈഭവ് അറോറ, ഹർഷിത് റാണ, സുയാഷ് ശർമ, വരുൺ ചക്രവര്‍ത്തി.

ചെന്നൈ സൂപ്പർ കിങ്‌സ് (പ്ലേയിംഗ് ഇലവൻ): റിതുരാജ് ഗെയ്‌ക്‌വാദ്, ഡെവോൺ കോൺവേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ദീപക് ചാഹർ, തുഷാർ ദേശ്‌പാണ്ഡെ, മഹേഷ് തീക്ഷണ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.